'ധനുഷുമായുള്ള സൗഹൃദം ചിലപ്പോഴൊക്കെ പാരയായി തീരാറുണ്ട്, എല്ലാം വിളിച്ച് പറയുന്നതെന്തിനാണെന്ന് ചോദിക്കാറുണ്ട്'; വിജയ് യേശുദാസ്

'ധനുഷുമായുള്ള സൗഹൃദം ചിലപ്പോഴൊക്കെ പാരയായി തീരാറുണ്ട്, എല്ലാം വിളിച്ച് പറയുന്നതെന്തിനാണെന്ന് ചോദിക്കാറുണ്ട്'; വിജയ് യേശുദാസ്
Jun 9, 2023 11:50 AM | By Nourin Minara KM

(moviemax.in)ലോകമറിയുന്ന ​ഗായകന്റെ മകനായിട്ടും അവ​ഗണനകൾ നിരവധി താണ്ടിയാണ് പിന്നണി ​ഗായകനായി വിജയ് യേശുദാസ് ഉയർന്നത്. വിജയ് യേശു​ദാസെന്ന പേര് കേൾക്കുമ്പോൾ സം​ഗീതപ്രേമികൾക്ക് എപ്പോഴും ഓർമ വരുന്ന ​ഗാനം പ്രേമത്തിലെ മലരേയാണ്. ഇത്രത്തോളം മലയാളി ആഘോഷിച്ച മറ്റൊരു ​ഗാനമില്ല. പ്രേമത്തിന്റെ തിയേറ്റർ റിലീസിന് ശേഷം ഈ പാട്ട് മാത്രം ഫോണിൽ റെക്കോർഡ് ചെയ്യാൻ വേണ്ടി ആളുകൾ വീണ്ടും ടിക്കറ്റെടുത്ത് സിനിമ കണ്ടു.


സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന സമയത്ത് പാട്ടിന്റെ ഓഡിയോ പോലും അൽഫോൺസ് പുറത്തുവിട്ടിരുന്നില്ല. താൻ പോലും പാട്ട് ഇത്രത്തോളം ഹിറ്റാകുമെന്ന് കരുതിയിരുന്നില്ലെന്ന് വിജയ് യേശുദാസും പറയുന്നു. ഇതുവരെ വിജയ് ആലപിച്ച ​ഗാനങ്ങളിൽ ഒട്ടുമിക്ക ​ഗാനങ്ങളും ഹിറ്റാണ്. ഗായകൻ മാത്രമല്ല താൻ ഒരു മികച്ച നടൻ കൂടിയാണെന്ന് വിജയ് യേശുദാസ് തെളിയിച്ചിട്ടുണ്ട്. 2010ൽ പുറത്തിറങ്ങിയ അവൻ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം നടത്തിയത്. ശേഷം 2015ൽ തമിഴിൽ ധനുഷ് കേന്ദ്രകഥാപാത്രമായി എത്തിയ മാരിയിൽ വില്ലൻ വേഷം ചെയ്തു. സാൽമണാണ് അണിയറയിൽ റിലീസിന് തയ്യാറെടുക്കുന്ന വിജയിയുടെ ഏറ്റവും പുതിയ സിനിമ.


സെലിബ്രിറ്റികൾ പൊതുവെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കാൻ താൽപര്യപ്പെടാറില്ല. എന്നാൽ വിജയ് യേശുദാസ് ഇതിൽ നിന്നും വ്യത്യസ്തനാണ്. ഇതുവരെ അനുഭവിച്ചതും വ്യക്തി ജീവിതത്തിലുണ്ടായതുമായ എല്ലാ കാര്യങ്ങളും വിജയ് പലപ്പോഴായി അഭിമുഖങ്ങളിലൂടെയും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും പങ്കുവെച്ചിട്ടുണ്ട്. എന്തിനാണ് എല്ലാ കാര്യങ്ങളും വിളിച്ച് പറയുന്നതെന്ന് അടുപ്പമുള്ളവർ ചോദിക്കാറുണ്ടെന്നും വിജയ് പറയുന്നു. അതിനുള്ള കാരണം ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ വിജയ് വിശദമാക്കി.

'എന്തിനാണ് എല്ലാ കാര്യങ്ങളും വിളിച്ച് പറയുന്നതെന്ന് പലരും ചോദിക്കാറുണ്ട്.' 'ഇത്തരത്തിൽ ഓപ്പണായി പറയുമ്പോൾ കേൾക്കാൻ ആരെങ്കിലും ഉണ്ടാവുകയോ എന്നെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും വരികയോ ചെയ്താൽ എനിക്ക് അത് ആശ്വസമാകും. അങ്ങനെയൊരു വശം കൂടി അതിനുണ്ട്. അല്ലാതെ യേശുദാസിന്റെ മകനായതുകൊണ്ട് എല്ലാം വിളിച്ച് പറയുന്നുവെന്ന രീതിയിൽ അതിനെ കാണരുതെന്നും', വിജയ് പറയുന്നു. ധനുഷുമായുള്ള സൗഹൃദത്തെ കുറിച്ചും വിജയ് സംസാരിച്ചു. വിജയിയും കുടുംബവും ധനുഷിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ മുമ്പ് വൈറലായിരുന്നു. ധനുഷുമായുള്ള സൗഹൃദം ചിലപ്പോഴൊക്കെ പാരയായി തീരാറുണ്ടെന്ന് തമാശ കലർത്തി വിജയ് പറയുന്നു.


'ചിലരൊക്കെ വിളിച്ച് ധനുഷിന്റെ ഡേറ്റ് വാങ്ങിത്തരുമോ എന്നൊക്കെ ചോദിക്കും. പക്ഷെ അത്തരത്തിലുള്ള ഒരു കാര്യവും ഞങ്ങൾ പരസ്പരം സംസാരിക്കാറില്ല. മാരിയിൽ ഞാൻ അഭിനയിക്കണമെന്ന് സംവിധായകൻ പറഞ്ഞപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും എതിർപ്പായിരുന്നു. പക്ഷെ സംവിധായകൻ സംസാരിച്ച് കൺവിൻസ് ചെയ്യിപ്പിച്ചു. അതുകൊണ്ട് വില്ലൻ വേഷം ചെയ്തുവെന്ന് മാത്രം', വിജയ് പറഞ്ഞു.


അന്നും ഇന്നും താൻ മോഹൻലാൽ ഫാനാണെന്നും പീപ്പിൾസ് പേഴ്സണാണ് മോഹൻലാലെന്നും മമ്മൂട്ടി അങ്ങനെയല്ലെന്നും വിജയ് കൂട്ടിച്ചേർത്തു. പക്ഷെ വീട് വരെ പോയി ഭക്ഷണം കഴിക്കാനും സംസാരിച്ചിരിക്കാനുമുള്ള സ്വാതന്ത്ര്യം മമ്മൂട്ടിയുടെ അടുത്താണ് ലഭിച്ചിട്ടുള്ളതെന്നും താരം പറഞ്ഞു. മമ്മൂട്ടിയുടെ ചില ചിത്രങ്ങളൊക്കെ പുറത്ത് വരുമ്പോൾ നമ്മളൊക്ക ജീവിച്ചിരുന്നിട്ട് എന്തിനാണെന്ന് തോന്നാറുണ്ടെന്നും അത് ദുൽഖറിനോട് പറയാറുണ്ടെന്നും വിജയ് പറയുന്നു. അതേസമയം അടുത്തിടെയാണ് താനും ഭാര്യ ദര്‍ശനയും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് വിജയ് വെളിപ്പെടുത്തിയത്. പക്ഷെ മക്കളുടെ കാര്യങ്ങൾ ഇരുവരും ഒരുമിച്ചാണ് തീരുമാനിക്കുന്നത്.

'Friendship with Dhanush is sometimes strained, asking why he calls out everything'; Vijay Yesudas

Next TV

Related Stories
ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ,  പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

Nov 6, 2025 09:36 PM

ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ, പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, ഗർഭിണികളുടെ മൂഡ്‌സ്വിങ്സ് , ദുർ​ഗയുടെ ഗർഭകാലം...

Read More >>
'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Nov 6, 2025 03:48 PM

'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഇരുനിറം, സെക്കൻഡ് ലുക്ക് പോസ്റ്റർ...

Read More >>
'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

Nov 5, 2025 04:10 PM

'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

റാപ്പർ വേടന്‍, സജിചെറിയാന് മറുപടി , സംസ്ഥാന ചലച്ചിത്ര അവാർഡ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/-