21-ാം വയസിൽ 31കാരനുമായി വിവാഹം...! മുൻനിരയിലേക്ക് എത്താൻ കഴിയാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് നടി നീലിമ റാണി

21-ാം വയസിൽ 31കാരനുമായി വിവാഹം...! മുൻനിരയിലേക്ക് എത്താൻ കഴിയാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് നടി നീലിമ റാണി
Jun 9, 2023 11:30 AM | By Nourin Minara KM

(moviemax.in)മിഴ് സിനിമ-സീരിയൽ ലോകത്തെ ശ്രദ്ധേയ മുഖമാണ് നടി നീലിമ റാണി. നിരവധി ഹിറ്റ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നടി അഭിനയിച്ചിട്ടുണ്ട്. ബാല താരമായി സിനിമയിൽ എത്തിയതാണ് നീലിമ. കഴിഞ്ഞ 20 വർഷത്തിലേറെയായി അഭിനയരംഗത്ത് സജീവമാണ് താരം. ഏകദേശം മുപ്പതോളം സിനിമകളിലും അത്രത്തോളം പരമ്പരകളിലും നീലിമ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ മുൻനിരയിലേക്ക് എത്താൻ നീലിമയ്ക്ക് സാധിച്ചിട്ടില്ല. ഇപ്പോഴിതാ അതിന് കാരണം താന്‍ തന്നെയാണെന്ന് പറയുന്ന നീലിമ റാണിയുടെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. താനൊരു നായിക നടിയാവാത്തതിന്റെ കാരണത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ കുറിച്ചുമൊക്കെ നീലിമ സംസാരിക്കുന്നുണ്ട്. എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറയുന്നത്.


നായിക റോളുകള്‍ ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്നാണ് നീലിമ പറയുന്നത്. നല്ല റോളുകള്‍ ലഭിക്കണം എന്നതിനപ്പുറം നായികയാവുന്നതൊന്നും സ്വപ്‌നം കണ്ടിട്ടില്ല. അതുകൊണ്ട് അതിന് വേണ്ടി ശ്രമിച്ചിട്ടില്ല. അതിൽ നിരാശയുമില്ല. കരിയറിലും ജീവിതത്തിലും ഹാപ്പി ആയിരിക്കണമെന്ന് മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ. ഇതുവരെ ലഭിച്ചതിൽ വളരെ സംതൃപ്തയാണെന്നും നീലിമ പറയുന്നു.

21-ാം വയസ്സിലായിരുന്നു തന്റെ വിവാഹം. പലര്‍ക്കും അത് തെറ്റായി തോന്നാം. പക്ഷേ തനിക്ക് അതൊരു നഷ്ടമല്ല നേട്ടമാണെന്നും നടി പറയുന്നു. താനെടുത്ത തീരുമാനങ്ങൾ ശരിയായിരുന്നു. വിവാഹം കഴിച്ചതുകൊണ്ട് അല്ല നായികാ വേഷങ്ങള്‍ നഷ്ടപ്പെട്ടത്. അതിന് മുന്‍പും നായികാ വേഷങ്ങൾ ചെയ്തിട്ടില്ല. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായി തന്നെ നില്‍ക്കാന്‍ സാധിച്ചു.


ഭര്‍ത്താവ് ഒരു സംവിധായകനാണ്. അദ്ദേഹം തരുന്ന സപ്പോര്‍ട്ട് എത്രത്തോളമാണെന്ന് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കുന്നതല്ല. വിവാഹം ചെയ്യുമ്പോൾ 31 വയസ്സായിരുന്നു അദ്ദേഹത്തിന്. പത്ത് വയസ്സിന് വ്യത്യാസമുള്ളയാളെ വിവാഹം ചെയ്യുന്നതിനോട് ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു. എന്നാല്‍ അമ്മയെ മാത്രം കണ്‍വിന്‍സ് ചെയ്താല്‍ മതിയായിരുന്നു. അവരോട് മാത്രമേ ജീവിതത്തിൽ കടപ്പെട്ടിട്ടുള്ളു. കഴിഞ്ഞ 15 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് തങ്ങളെന്നും നീലിമ പറഞ്ഞു.

ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങൾക്ക് താഴെ വരുന്ന മോശം കമന്റുകളെ കുറിച്ചും നടി പറഞ്ഞു. അച്ഛനാണോ കൂടെയുള്ളത്, മുത്തശ്ശനാണോ, ഇത്രയും പ്രായമുള്ള കിളവനെയാണോ വിവാഹം ചെയ്തത് എന്നൊക്കെ ചോദിച്ചുകൊണ്ടാണ് കമന്റുകൾ. അതിനെല്ലാം സോഷ്യല്‍മീഡിയയിലൂടെ തന്നെ മറുപടി നൽകിയിട്ടുണ്ട്. ഭര്‍ത്താവിന് ഡൈ അടിക്കുന്നത് ഇഷ്ടമല്ല.


തനിക്കും മക്കൾക്കുമെല്ലാം അദ്ദേഹത്തെ സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കാണുന്നത് തന്നെയാണ് ഇഷ്ടം. യാഥാർത്ഥത്തിൽ എങ്ങനെയാണോ അങ്ങനെയിരിക്കാനാണ് ഇഷ്ടം. അദ്ദേഹത്തിന്റെ താത്പര്യങ്ങളിലോ ഇഷ്ടങ്ങളിലോ താൻ കൈ കടത്താറില്ല. അത് പോലെ അദ്ദേഹവും തനിക്ക് വേണ്ട ബഹുമാനവും പരിഗണനയും നൽകുന്നുണ്ട്. അതാണ് തങ്ങളുടെ പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന്റെ വിജയമെന്നും നീലിമ വ്യക്തമാക്കി.

ഭർത്താവ് ഇസൈ വാണന്‍ ഇല്ലെങ്കിൽ നീലിമ റാണി എന്ന നടി ഇന്നിലെന്നും താരം പറഞ്ഞു. അത്രയധികം പിന്തുണയ്ക്കുന്ന ഭര്‍ത്താവാണ്. ഞങ്ങൾ ജീവിതത്തിൽ ഹാപ്പിയാണെന്നും പറഞ്ഞ നീലിമ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയെ കുറിച്ചും സംസാരിച്ചു. 2011 ല്‍ ഭർത്താവുമായി ചേർന്ന് ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചു. ഒരു സിനിമ നിർമ്മിച്ചു. പക്ഷേ അതിന്റെ പേരില്‍ കോടികളുടെ കടക്കെണിയിലായി. കെട്ടുതാലി അല്ലാതെ മറ്റൊന്നും കൈയ്യിലില്ലാത്ത അവസ്ഥ. വാടകയ്ക്ക് ഒരു വീട് എടുക്കാനുള്ള കാശ് പോലുമില്ല. ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി താമസിച്ചു അവിടെ നിന്ന് നാല് വർഷം കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചുപിടിച്ചത്. തോറ്റു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നില്ലെന്ന് നീലിമ റാണി പറയുന്നു.

Actress Neelima Rani has opened up about the reason for not being able to reach the front line

Next TV

Related Stories
 'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

May 8, 2025 10:03 AM

'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

നരിവേട്ട' യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്...

Read More >>
Top Stories










News Roundup