നടി മിയ ജോര്‍ജ് വിവാഹിതയായി . ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ വച്ചാണ് വിവാഹം നടന്നത് . . കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത് . അടുത്ത ബന്ധുക്കളെയും കുടുംബസുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്.
എറണാകുളം സ്വദേശിയായ ആഷ്‍വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത് . പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ഉണ്ടായിരുന്നു .
വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങില്‍ നിന്നുള്ള മിയയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു . പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്‍റെയും മിനിയുടെയും മകളായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്‍പതോളം സിനിമകളില്‍ ഇതിനകം മിയ അഭിനയിച്ചിട്ടുണ്ട്.
Mia came to the stage through television serials