മിമിക്രി കലാകാരന് കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലി സുഖം പ്രാപിച്ചു വരുന്നു. ടെലിവിഷന്‍ ഷോ സംവിധായകനായ അനൂപ് തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് ബിനു അടിമാലിയുടെ ആരോഗ്യ വിവരം അറിയിച്ചത്.

അപകടത്തില്‍ ബിനു അടിമാലിയുടെ മുഖത്ത് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഒരു ചെറിയ ശസ്ത്രക്രിയ വേണ്ടിവന്നു. എന്നാല്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പോള്‍ വിശ്രമമാണ് വേണ്ടതെന്നും അനൂപ് പറഞ്ഞു.
ബിനുവിന്റെ സ്‌നേഹാന്വേഷണങ്ങള്‍ക്കായി ആശുപത്രിയില്‍ വീഡിയോ എടുക്കാന്‍ വരുന്നവര്‍ സംയമനം പാലിക്കണമെന്നും അനൂപ് പറയുന്നു. എറണാകുളം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബിനു അടിമാലി.
ബിനു തന്നെ പറഞ്ഞിട്ടാണ് ഞാന്‍ ഇങ്ങനെയാരു വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്നാണ് അനൂപ് വീഡിയോയില്‍ പറയുന്നത്. ഐസിയുവിന് അടുത്തുള്ള ഒരു മുറിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
രണ്ടുമൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ അടുത്ത റൂമിലേക്ക് മാറ്റും. അദ്ദേഹം ഇപ്പോള്‍ ഓക്കേ ആണ് അദ്ദേഹത്തിന് അത്യാവശ്യമായിട്ടുള്ളത് വിശ്രമമാണ്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനായി എല്ലാവരുടെയും പ്രാര്‍ഥന വേണം എന്നും അനൂപ് പറഞ്ഞു.
ആശുപത്രിയുടെ പുറത്ത് വന്ന് ഒരുപാടുപേര്‍ വിഡിയോ എടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ നിങ്ങള്‍ വന്നു അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ ശ്രമിക്കരുത്. അവരുടെ കുടുംബത്തെ ബാധിക്കുന്ന അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക എന്നും അനൂപ് വീഡിയോയില്‍ പറഞ്ഞു.
ജൂണ്‍ അഞ്ചിനു പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നില്‍ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്‌ഷോയ്ക്കു ശേഷം വടകരയില്‍നിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങള്‍.
തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹേഷ് കുഞ്ഞുമോന്‍, ബിനു അടിമാലി, ഉല്ലാസ് അരൂര്‍ എന്നിവര്‍ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്.
Binu Adimali's health information is as follows; Video from the hospital