അപകടത്തില്‍ പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു; വിവരങ്ങള്‍ പങ്കുവെച്ച് ബിനീഷ് ബാസ്റ്റിന്‍

അപകടത്തില്‍ പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു; വിവരങ്ങള്‍ പങ്കുവെച്ച് ബിനീഷ് ബാസ്റ്റിന്‍
Jun 8, 2023 11:10 AM | By Susmitha Surendran

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ കഴിഞ്ഞു. അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകള്‍ക്കുമായിരുന്നു പരിക്കേറ്റിരുന്നത്. ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയക്കിയത്.

നടന്‍ ബിനീഷ് ബാസ്റ്റിന്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ”കൊല്ലം സുധി ചേട്ടന്റെ കൂടെ വാഹനാപകടത്തില്‍പ്പെട്ട പ്രിയപ്പെട്ട മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു കുഴപ്പമൊന്നുമില്ല” എന്നാണ് ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ജൂണ്‍ 5ന് പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയാണ്.

കൊല്ലം സുധിയെപ്പോലെ തന്നെ നിരവധി ആരാധകരുള്ള താരമാണ് മഹേഷ് കുഞ്ഞുമോന്‍. പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വിഡിയോയിലൂടെയാണ് മഹേഷ് കുഞ്ഞുമോന്‍ ശ്രദ്ധേയനാകുന്നത്. ‘വിക്രം’ സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് മഹേഷ് ശബ്ദം നല്‍കിയിരുന്നു.

Mahesh Kunjumon, who is undergoing treatment after being injured in the accident, has completed his surgery.

Next TV

Related Stories
Top Stories










News Roundup