എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാന്‍ തോന്നുന്നു; പരിഹാസവുമായി നടന്‍ ഹരീഷ് പേരടി

എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാന്‍ തോന്നുന്നു; പരിഹാസവുമായി നടന്‍ ഹരീഷ് പേരടി
Jun 8, 2023 10:01 AM | By Susmitha Surendran

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിയ്ക്കായി ശ്രമിച്ച എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി രംഗത്ത് വന്നിരുന്നു. എന്നാലും എന്റെ വിദ്യേ എന്നു കുറിച്ചുകൊണ്ടായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം.

ഇപ്പോഴിതാ, പി.കെ ശ്രീമതി ടീച്ചറിന്റെ പ്രതികരണത്തില്‍ പരിഹാസവുമായി നടന്‍ ഹരീഷ് പേരടി. ‘ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാര്‍ത്ഥി സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ പിടിച്ചിരുത്തിയതിനുശേഷം..

ന്യായികരിക്കാന്‍ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോള്‍..എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാന്‍ തോന്നുന്നു…മഴവില്‍ സലാം എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഹരീഷ് കുറിച്ചത്.


Now, actor Harish Peradi has taken a dig at PK Mrs. Teacher's reaction.

Next TV

Related Stories
Top Stories










News Roundup