ഷൂട്ടിം​ഗ് അവസാനിക്കുന്നത് വരെ അവൾ എന്നോട് സംസാരിച്ചതേയില്ല, എന്നെ കണ്ട് ഭയന്നു; രാജ്കിരൺ

ഷൂട്ടിം​ഗ് അവസാനിക്കുന്നത് വരെ അവൾ എന്നോട് സംസാരിച്ചതേയില്ല, എന്നെ കണ്ട് ഭയന്നു; രാജ്കിരൺ
Jun 6, 2023 09:21 PM | By Susmitha Surendran

തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിയ നടിയാണ് മീന. 90 കളിലെ എല്ലാ നായികമാർക്കും സംഭവിച്ചത് പോലെ തന്നെ കരിയറിന്റെ ഒരുഘട്ടത്തിൽ മീനയുടെ മാർക്കറ്റിടിഞ്ഞു. വിവാഹശേഷം നടി അഭിനയ രം​ഗത്ത് നിന്നും കുറച്ചുകാലം മാറിനിൽക്കുകയും ചെയ്തു. 

അടുത്തിടെയാണ് സിനിമാ രം​ഗത്ത് നടി 40 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം നടന്നത്. രജിനികാന്ത്, പ്രഭുദേവ, ശരത്കുമാർ, ഖുശ്ബു, രാധിക തുടങ്ങി വലിയ താരനിര പരിപാടിയിൽ പങ്കെടുത്തു.


എല്ലാവരും മീനയ്ക്കൊപ്പമുള്ള പഴയ ഓർമ്മകൾ പങ്കുവെച്ചു. മീനയെക്കുറിച്ച് നടൻ രാജ്കിരൺ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 1991 ലിറങ്ങിയ എൻ 'രാസാവിൻ മനസിലെ' എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

'ഈ സിനിമയിലേക്ക് നായികയെ തേടിക്കൊണ്ടിരിക്കവെ ഒരു വാരികയിൽ മീനയുടെ ഫോട്ടോ കണ്ടു. ഇവർ നായികാ വേഷത്തിന് ചേരും, ഇതാരാണെന്ന് അന്വേഷിക്കാൻ സംവിധായകൻ കസ്തൂരി രാജയോട് ഞാൻ പറഞ്ഞു. ചെറിയ പെൺകുട്ടിയാണ് സർ എന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ മീനയെ നായികയായി തീരുമാനിച്ചു. ഷൂട്ടിം​ഗ് അവസാനിക്കുന്നത് വരെ അവൾ എന്നോട് സംസാരിച്ചതേയില്ല. എന്നെ കണ്ട് ഭയന്നു. ഞാൻ പാവമാണെന്ന് പറഞ്ഞ് മനസ്സിലാക്കാൻ അമ്മ ശ്രമിച്ചിട്ടും മീനയുടെ ഭയം മാറിയില്ല' .

'മീന കഥാപാത്രമായി ജീവിച്ചതിനാലാണ് ആ സിനിമ വൻ വിജയമായത്. പതിനഞ്ച് വയസേ അന്നുള്ളൂ. ആ ചെറിയ പ്രായത്തിൽ അത്രയും വലിയ കഥാപാത്രം ചെയ്തത് ചെറിയ കാര്യമല്ല. ആ കാലഘട്ടങ്ങളിൽ ഇന്നത്തെ പോലെ കാരവാനൊന്നും ഇല്ല. അഞ്ചോ ആറോ ലൊക്കേഷനുകളിലാണ് ​ഗാനരം​ഗം ഷൂട്ട് ചെയ്യുക. അത്രയും കോസ്റ്റ്യൂമുകളും മാറണം. റോഡരികിൽ കാർ നിർത്തി കാറിന് പിന്നിൽ നിന്ന് വസ്ത്രം മാറി ഓടിവരും. ഇന്നാണെങ്കിൽ അങ്ങനെ സാധിക്കില്ല' .

'അതിനുള്ള ധൈര്യം മീനയ്ക്ക് കൊടുത്തത് അമ്മയാണ്. ജോലിയോടുള്ള ബഹുമാനം അവർ മീനയെ പഠിപ്പിച്ചു,' രാജ് കിരൺ പറഞ്ഞു. മീനയ്ക്കൊപ്പമുള്ള അനുഭവങ്ങൾ രജിനികാന്ത്, ഖുശ്ബു, സ്നേഹ, പ്രസന്ന തുടങ്ങിയവരും പരിപാടിയിൽ പങ്കുവെച്ചു. 

Actor Rajkiran's words about Meena are getting attention now.

Next TV

Related Stories
 'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

May 8, 2025 10:03 AM

'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

നരിവേട്ട' യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്...

Read More >>
Top Stories










News Roundup