ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ച് ഉര്‍വശി..; ഇന്നു മുതല്‍ നിങ്ങളോട് സംസാരിക്കാന്‍ ആരംഭിക്കുകയാണെന്ന് താരം

ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ച് ഉര്‍വശി..; ഇന്നു മുതല്‍ നിങ്ങളോട് സംസാരിക്കാന്‍ ആരംഭിക്കുകയാണെന്ന് താരം
Jun 6, 2023 08:11 AM | By Nourin Minara KM

(moviemax.in) സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യം അറിയിച്ച് നടി ഉര്‍വശി. ഇന്‍സ്റ്റഗ്രാമിലാണ് ഉര്‍വശി തന്‍റെ അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്. ഉര്‍വശി ശിവപ്രസാദ് എന്ന പേരിലാണ് അക്കൌണ്ട് ആരംഭിച്ചിരിക്കുന്നത്. ഇതുവരെ നല്‍പ്പത്താഞ്ചായിരത്തോളം ഫോളോവേര്‍സ് ഉര്‍വശി നേടിയിട്ടുണ്ട്.


മമ്മൂട്ടി മോഹന്‍ലാല്‍ വിജയ് അടക്കം 18 പേരെ ഉര്‍വശി പിന്തുടരുന്നുണ്ട്. മൂന്ന് പോസ്റ്റുകളാണ് ഉര്‍വശി ഇതുവരെ ഇട്ടത്. ഇന്‍സ്റ്റഗ്രാമില്‍ തുടക്കം കുറിച്ച് ഒരു വീഡിയോ ഉര്‍വശി ഇട്ടിട്ടുണ്ട്. സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും ആഗ്രഹ പ്രകാരമാണ് താന്‍ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതല്‍ നിങ്ങളോട് സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നും ഉര്‍വശി പറയുന്നു.

താരത്തിന്റെ മകന്‍ ഇഷാനെയും ഭര്‍ത്താവ് ശിവപ്രസാദിനെയും വിഡിയോയില്‍ കാണാം. മകന് സ്കൂൾ അവധിയായതിനാൽ ദുബായിൽ അവധി ആഘോഷിക്കുകയാണ് ഉര്‍വശി. പന്ത്രണ്ട് ദിവസത്തെ അവധിയാഘോഷത്തിനുശേഷം ചെന്നൈയിൽ തിരിച്ചെത്തിയെന്നും താരം വിഡിയോയിൽ പറയുന്നു.


ഉര്‍വശി പ്രധാന കഥാപാത്രമായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം 'ചാള്‍സ് എന്റര്‍പ്രൈസസ്' ആണ്. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്തത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. മെയ്‍ 19നാണ് ചിത്രം റിലീസായത്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും 'ചാൾസ് എന്റർപ്രൈസസി'നുണ്ട്.

Urvashi about her debut on Instagram

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories