എന്നോട് പെട്ടന്ന് വരാമെന്ന് പറഞ്ഞിരുന്നതല്ലേ..., വാവൂട്ടാന്ന് വിളിക്കില്ലല്ലോ...; വിങ്ങിപ്പൊട്ടി സുധിയുടെ ഭാര്യ

എന്നോട് പെട്ടന്ന് വരാമെന്ന് പറഞ്ഞിരുന്നതല്ലേ..., വാവൂട്ടാന്ന് വിളിക്കില്ലല്ലോ...; വിങ്ങിപ്പൊട്ടി സുധിയുടെ ഭാര്യ
Jun 5, 2023 10:47 PM | By Susmitha Surendran

കൊല്ലം സുധിയുടെ  അപ്രതീക്ഷിതമായി സംഭവിച്ച വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്.  കുടുംബമായിരുന്നു സുധിക്ക് എല്ലാം. സ്വന്തമായി ഒരു വീട് കെട്ടിപൊക്കാനുള്ള പരക്കം പാച്ചിലിനിടെയാണ് മരണം കാറപകടത്തിന്റെ രൂപത്തിൽ സുധിയിലേക്ക് വന്നത്. 

സുധിയുടെ വേർപാട് ഭാര്യ രേണുവിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. സുധി ഇനി വരില്ലെന്ന സത്യം ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് തളർന്ന് വീണ് കരയുകയാണ് രേണു. ഇരുവരുടേയും മകൻ ഋതുൽ അച്ഛൻ എപ്പോൾ തിരിച്ച് വരുമെന്ന് ചോ​ദിച്ചുകൊണ്ടേയിരിക്കുന്നു.


പല്ലുവേദനയും വെച്ചാണ് പരിപാടിയിൽ പങ്കെടുക്കാൻ സുധി പോയതെന്നും രാവിലെ ആശുപത്രിയിൽ പോകാനായി തീരുമാനിച്ച് വെച്ചിരുന്നതാണെന്നും സുധിയുടെ ഭാര്യ രേണു മഴവിൽ കേരളമെന്ന യുട്യൂബ് ചാനലിനോട് സംസാരിക്കവെ പറഞ്ഞു. 

'സുധിച്ചേട്ടാ... എനിക്ക് ഇനി ആരുണ്ട്?. എന്തിനാ അവിടെ പോയത്... എന്നോട് പെട്ടന്ന് വരാമെന്ന് പറഞ്ഞിരുന്നതല്ലേ... പോകണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ...?. സുധിച്ചേട്ടാ എന്നെ വിട്ട് പോയല്ലോ. എനിക്ക് സുധി ചേട്ടനെ കാണണ്ട. എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. സുധിച്ചേട്ടൻ ഇനി വരത്തില്ലല്ലോ...

വാവൂട്ടാന്ന് വിളിക്കില്ലല്ലോ... എനിക്ക് ഇത് അം​ഗീകരിക്കാൻ പറ്റുന്നില്ല.' 'ഒന്നും ഉണ്ടാക്കി തന്നില്ലെന്ന സങ്കടമായിരുന്നു എപ്പോഴും. വീടൊക്കെ നിനക്ക് ഉണ്ടാക്കി തന്നിട്ടേ ഞാൻ പോകൂവെന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. ഇന്നലെ വീഡിയോ കോൾ വിളിച്ച് മോനെ കണ്ടപ്പോഴും സങ്കടമായിരുന്നു. ഒരു ദിവസം പോലും സമാധാനത്തിൽ ഇരുന്നിട്ടില്ല പാവം... എപ്പോഴും ടെൻഷനായിരുന്നു' ഭാര്യ രേണു വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കരയുന്നു. 

സുധിയുടെ മൂത്ത മകൻ രാ​ഹുൽ ആശുപത്രിയിലെ മോർച്ചറിയിലെത്തി മൃതദേഹം കണ്ടിരുന്നു. അച്ഛന്റെ ജീവനില്ലാത്ത ശരീരം കണ്ട് പൊട്ടിക്കരയുന്ന രാ​ഹുലിനെ സമാധാനിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നവരും പാടുപെട്ടു. രാഹുൽ കൈക്കുഞ്ഞായിരുന്ന സമയത്താണ് സുധിയുടെ ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയത്.


Sudhi went to the program with a toothache; Wife about Sudhi

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories