സിനിമയില്‍ അഭിനയിച്ചിട്ട് പുള്ളിക്ക് ഇപ്പോഴും കൊതി മാറിയിട്ടില്ല; ഇബ്രാഹിം കുട്ടി

സിനിമയില്‍ അഭിനയിച്ചിട്ട് പുള്ളിക്ക് ഇപ്പോഴും കൊതി മാറിയിട്ടില്ല;  ഇബ്രാഹിം കുട്ടി
Jun 5, 2023 10:21 PM | By Susmitha Surendran

മമ്മൂട്ടിക്ക് ഇപ്പോഴും സിനിമ ചെയ്യാന്‍ ആവേശമാണെന്ന് സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. ഇപ്പോഴും അഭിനയിക്കണം പുതിയ സിനിമകള്‍ ചെയ്യണം എന്നാണ് മമ്മൂട്ടിക്ക് ഇപ്പോഴും.

സിനിമയില്‍ അഭിനയിച്ചിട്ട് പുള്ളിക്ക് ഇപ്പോഴും കൊതി മാറിയിട്ടില്ല. പുള്ളി ഇപ്പോഴും ഭയങ്കര എക്‌സൈറ്റഡ് ആണ്. നമുക്ക് തോന്നും ഈ പുള്ളിക്ക് സിനിമയില്‍ അഭിനയിച്ച് മടുത്തില്ലേയെന്ന്. ഒരു പുതിയ സിനിമ ചെയ്യാന്‍ മമ്മൂട്ടി പോകുമ്പോഴുള്ള ആവേശം കാണേണ്ടതാണെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.

മമ്മൂട്ടി 38 സിനിമകള്‍ വരെ ചെയ്ത വര്‍ഷം ഉണ്ടായിട്ടുണ്ടെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. അന്ന് ആറു ദിവസം കൊണ്ടൊക്കെ ഒരു സിനിമ കഴിയും. ഗീതം എന്ന് പറയുന്ന സിനിമയൊക്കെ ആറു ദിവസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ട്.

ആ സമയത്തൊക്കെ മമ്മൂട്ടിയെ കാണുന്നത് തന്നെ അപൂര്‍വ്വമാണ്. ആ കാലത്ത് ഞങ്ങള്‍ ചെമ്പില്‍ ആണ് താമസിക്കുന്നത്. ഉപ്പയെയും ഉമ്മയെയും കാണാന്‍ പുള്ളി വരും. ഷൂട്ടിംഗ് ഒക്കെയുള്ളതിനാല്‍ ഒരുപാട് വൈകും.

ചെയ്യുന്ന സിനിമകളെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും പക്ഷേ സിനിമകളെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും താരം പറഞ്ഞു. കാന്താരയൊക്കെ ഒരുമിച്ചിരുന്നാണ് കണ്ടതെന്നും സിനിമകള്‍ കണ്ട് പരസ്പരം അഭിപ്രായം പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Brother and actor Ibrahim Kutty says that Mammootty is still excited to do films.

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories