logo

കുരുതിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്

Published at May 11, 2021 10:15 AM കുരുതിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച്  പൃഥ്വിരാജ്

സിനിമാപ്രേമികൾ വളരെ ആകാംക്ഷാപൂർവ്വം നോക്കിക്കാണുന്ന സിനിമയാണ് കുരുതി. ഏറെ പ്രതീക്ഷയുള്ള ഈ ചിത്രത്തിൻ്റെ പുത്തൻ വിശേഷം പങ്കിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ്. പൃഥ്വിരാജ്‌ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന 'കുരുതി'യുടെ ഷൂട്ടിംഗ് ഓൺലൈനായി കഴിഞ്ഞു എന്ന വിവരമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇത് ചിത്രത്തിന്റെ അവസാന കട്ട് ആയിരുന്നുവെന്നും മിക്ക ഓൺലൈൻ എഡിറ്റുകളിൽ നിന്നും വ്യത്യസ്തമായിരുന്നുവെന്നും താരം പറയുന്നു. 

ഞങ്ങൾ‌ സീൻ ചിത്രീകരിച്ച സമയത്ത്‌ ജേക്ക്‌സ് സ്കോർ‌ ഒരുക്കുകയായിരുന്നു. കൂടാതെ ചിത്രത്തിന്റെ അവസാന അറ്റ്‌മോസ് മിശ്രിതത്തിന് പുറമെ പോസ്റ്റ് പ്രൊഡക്ഷൻ‌ മുഴുവനും ഒരു മാസത്തിൽ‌ താഴെ സമയമെടുത്തുവെന്നും 2021 ന്റെ തുടക്കത്തിൽ, ഞങ്ങൾ ചിത്രം പാക്ക് അപ്പ് ചെയ്തപ്പോൾ അത് ഉടൻ തന്നെ തീയറ്ററുകളിൽ എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. നമുക്ക് ചുറ്റുമുള്ള ലോകത്തെ നല്ല നേരത്തിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്നും പൃഥ്വി കുറിച്ചു.


പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം ചിത്രീകരണ സമയത്ത് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീഖ്‌ അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് ജേക്സ്‌ ബിജോയ്‌ സംഗീതം പകരുന്നു. അനിഷ്‌ പള്ളിയാൽ കഥ ഒരുക്കുന്ന 'കുരുതി' ഉടൻ തീയേറ്ററുകളിലേക്ക് എത്തുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

ലൊക്കേഷനിലെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിൻറെ പോസ്റ്റ്. ഗൌരവകരമായ സംഭാഷണങ്ങളും ഡാർക്ക് തീമിലുള്ള പശ്ചാത്തലവും ദുരൂഹത നിറഞ്ഞ കഥാ സന്ദർഭങ്ങളും അടങ്ങിയ ചിത്രത്തിൻ്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ്, റോഷൻ മാത്യു, ശ്രിൻഡ, ഷൈൻ ടോം ചാക്കോ. മുരളി ഗോപി, നെസ്ലൺ, മമണികണ്ഠൻ, മാമുക്കോയ, സാഗർ സൂര്യ, നവാസ് വള്ളിക്കുന്ന് എന്നിവരൊക്കെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഡിറ്റിംഗ് അഖിലേഷ് മോഹന്‍, പ്രൊജക്റ്റ്‌ ഡിസൈനര്‍ ഗോകുല്‍ ദാസ്, പോസ്റ്റര്‍ ആനന്ദ്‌ രാജേന്ദ്രൻ, കോസ്റ്റ്യൂം ഇർഷാദ്‌ ചെറുകുന്ന്, മേക്കപ്പ് അമൽ, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേസം, സ്റ്റിൽസ് സിനറ്റ്‌ സേവ്യർ, സൗണ്ട്‌ എഡിറ്റ്‌ & ഡിസൈൻ അരുൺ വർമ, ഓഡിയോഗ്രഫി രാജകൃഷ്ണൻ, പ്രൊമോഷൻ- പൊഫ്ഫാക്റ്റ്യാ, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ് അണിയറപ്രവർത്തകർ.


Prithviraj shares the news of Kuruthi

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories