'തന്റെ ആരാധകന്റെ അമ്മയുടെ രോഗവിവരം അറിഞ്ഞ് കാണാൻ എത്തി' -താരത്തിന്റെ വീഡിയോ വൈറൽ

'തന്റെ ആരാധകന്റെ അമ്മയുടെ രോഗവിവരം അറിഞ്ഞ് കാണാൻ എത്തി' -താരത്തിന്റെ വീഡിയോ വൈറൽ
Jun 4, 2023 07:55 PM | By Vyshnavy Rajan

(moviemax.in) തങ്ങളുടെ പ്രിയ സിനിമാ താരങ്ങളെ കാണാൻ ആ​ഗ്രഹിക്കുന്നവരാണ് ഭൂരിഭാ​ഗം ആരാധകരും. താരങ്ങളെ കാണാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് കൊണ്ടുള്ള ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്.

പലപ്പോഴും തങ്ങളുടെ ആരാധകർക്ക് സഹായങ്ങളുമായി വരുന്ന താരങ്ങളുടെ വാർത്തകളും പുറത്തുവന്നിട്ടുള്ളതാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇവിടുത്തെ താരം തമിഴ് നടൻ സൂരിയും.

തന്റെ ആരാധകന്റെ അമ്മയുടെ രോഗവിവരം അന്വേഷിച്ചത്തിയിരിക്കുകയാണ് സൂരി. മഹാതീരൻ എന്ന ആരാധകന്റെ അമ്മയുടെ രോ​ഗവിവരം അറിയാനിടയായ സൂരി അവരെ നേരിൽക്കാണാൻ എത്തുകയായിരുന്നു. മധുരൈ ഭാ​ഗ്യനാഥപുരത്താണ് ഈ കുടുംബവും താമസിക്കുന്നത്.

ഇവിടേക്ക് ആഡംബരങ്ങളൊന്നും ഇല്ലാതെ ഓട്ടോറിക്ഷയിലാണ് സൂരി എത്തിയത്. കയ്യിൽ പഴവർ​ഗങ്ങളും സൂരി കരുതിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

താരത്തിന്റെ വൈറൽ വീഡിയോ കാണാം

നായകനായെങ്കിലും ആരാധകരുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന താരമാണ് സൂരി. ആരാധകനും കുടുംബത്തിനുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് സൂരി തിരികെ പോയത്. അതും വന്ന അതേ ഓട്ടോയിൽ തന്നെ.

അതേസമയം, 'വിടുതലൈ' എന്ന ചിത്രത്തിലാണ് സൂരി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ.

4 കോടി ബജറ്റിലാണ് ചെയ്യാന്‍ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതല്‍മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന നിര്‍മ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. സൂരി നായകനായ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് സേതുപതിയാണ്.

'He came to see the illness of his fan's mother' - the star's video went viral

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories










News Roundup