സെക്‌സ് ഒരു സ്‌പോര്‍ട്‌സ് ഇനമാണോ?, അല്ല എന്നായിരിക്കും പലരുടെയും ഉത്തരം, എന്നാല്‍ സെക്‌സ് ഒരു സ്‌പോര്‍ട്‌സ് ഇനമാണ്. പക്ഷേ ഇന്ത്യയിലല്ല, അങ്ങ് സ്വീഡനില്‍. സെക്‌സ് സ്‌പോര്‍ട് ഇനമാക്കുകയും ഒരു സെക്‌സ് ചാമ്പ്യന്‍ ഷിപ്പ് നടത്താനുമുള്ള തയ്യാറെടുപ്പിലാണ് സ്വീഡന്‍.

സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ നടത്തുന്ന മത്സരം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ഓരോ ദിവസവും ആറുമണിക്കൂര്‍ മത്സരിക്കും.
ദിവസത്തിലെ വ്യത്യസ്ത മത്സരങ്ങളില്‍ ഓരോരുത്തര്‍ക്കും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം ലഭിക്കും. മൂന്ന് ജൂറികളാണ് മത്സരത്തിലെ വിജയിയെ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷകരുടെ റേറ്റിങ്ങും മത്സരത്തില്‍ നിര്‍ണായകമാകും. പ്രേക്ഷകരില്‍ നിന്നും 70 ശതമാനം വോട്ടും ജൂറിയില്‍ നിന്ന് 30 ശതമാനം വോട്ടും സ്വീകരിച്ച ശേഷം വിജയിയെ പ്രഖ്യാപിക്കും.
സ്വീഡനിലെ ഗോഥെന്‍ബെര്‍ഗിലാണ് മത്സരം നടക്കുന്നത്.ഇതുവരെ 20 പേര്‍ ചാമ്പ്യന്‍ഷിപ്പിന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെക്‌സ് ചാമ്പ്യന്‍ ഷിപ്പ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ തീപോലെ പടര്‍ന്നു കഴിഞ്ഞു. നിരവധി പേരാണ് വിഷയത്തില്‍ പ്രതികരിച്ച് എത്തുന്നത്. ഇതിനെ വിമര്‍ശിച്ചും പിന്തുണച്ചും ആളുകള്‍ എത്തുന്നുണ്ട്.
Sex is no longer a sport; Championship is getting ready, here are the criteria to compete