ലിംഗമാറ്റ ശസ്ത്രക്രിയ എന്നാല്‍ വളരെ സങ്കീര്‍ണമായ ഒന്നാണ്, സര്‍ജറി അനുഭവം പങ്കുവച്ച് രഞ്ജു രഞ്ജിമാര്‍

ലിംഗമാറ്റ ശസ്ത്രക്രിയ എന്നാല്‍ വളരെ സങ്കീര്‍ണമായ ഒന്നാണ്, സര്‍ജറി അനുഭവം പങ്കുവച്ച് രഞ്ജു രഞ്ജിമാര്‍
Jun 1, 2023 01:35 PM | By Athira V

ലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ് സമൂഹത്തിന്റെ അവകാശങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ രഞ്ജു രഞ്ജിമാര്‍ നിരന്തരം സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുളള രഞ്ജു രഞ്ജിമാറിന്റെ തുറന്നു പറച്ചില്‍ ശ്രദ്ധ നേടുകയാണ്. 


സര്‍ജറി ചെയ്തില്ലെന്ന് കരുതി ഒരിക്കലും ട്രാന്‍സ് വുമണ്‍ അല്ലാതാകില്ലെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. സര്‍ജറി കഴിഞ്ഞില്ലെങ്കില്‍ ട്രാന്‍സ് വുമണ്‍ എന്നും സര്‍ജറി ചെയ്ത് സ്ത്രീയായി മാറിയിട്ടുണ്ടെങ്കില്‍ ട്രാന്‍സ് സെക്ഷ്വല്‍ എന്നുമാണ് വിളിക്കേണ്ടത് എന്ന് രഞ്ജു രഞ്ജിമാര്‍ പറയുന്നു. പിന്നാലെയാണ് താരം സര്‍ജറിയെക്കുറിച്ച് സംസാരിക്കുന്നത്. ഒരു വ്യക്തി സര്‍ജറി ചെയ്യേണ്ടത് എപ്പോഴാണെന്ന് തീരുമാനിക്കുന്നത് ആ വ്യക്തി തന്നെയാണ്.

നിങ്ങളുടെ ശരീരം സര്‍ജറിയ്ക്ക് തയ്യാറാണ് എന്ന് തോന്നുമ്പോള്‍ മാത്രം സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചാല്‍ മതിയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരാള്‍ ചെയ്തു, ഇവര്‍ ചെയ്തില്ല, ഒരാള്‍ക്ക് ഇങ്ങനെ സംഭവിച്ചു, അങ്ങനെ സംഭവിച്ചു എന്നൊക്കെ പറഞ്ഞ് പോകരുതെന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. നമുക്ക് ഒരു ചുവരില്‍ പടം വരയ്ക്കാന്‍ സാധിക്കും. എന്ത് പടവും വരയ്ക്കാനാകും. വരച്ച ചിത്രം ശരിയായില്ലെങ്കില്‍ അത് മായ്ച്ച് കളഞ്ഞ് അടുത്തത് വരക്കാന്‍ സാധിക്കും. എന്നാല്‍ മനുഷ്യ ശരീരത്തില്‍ അത് സാധിക്കില്ല എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.


സര്‍ജറി എന്നാല്‍ പുതിയൊരു രൂപത്തെ സൃഷ്ടിക്കുന്നതാണെന്നും താരം . പിന്നാലെ സര്‍ജറിയുടെ മൂന്ന് ഘട്ടങ്ങളെക്കുറിച്ചും അതിലെ സങ്കീര്‍ണതകളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍. ലിംഗമാറ്റ ശസ്ത്രക്രിയ എന്നാല്‍ വളരെ സങ്കീര്‍ണമായ ഒന്നാണ് എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. മൂന്ന് ഘട്ടങ്ങളാണ് സര്‍ജറിക്കുള്ളത്. ആദ്യത്തേതില്‍ വജൈന മാത്രം ക്രിയേറ്റ് ചെയ്യുന്നതാണ്. ഇവിടെ ഇന്റര്‍കോഴ്‌സ് ഒന്നും ആകില്ലെന്നും പ്ലെയിന്‍ ആയിരിക്കുമെന്നും കാണുമ്പോള്‍ ഒരു രൂപം മാത്രമായിരിക്കും ഉണ്ടാവുക എന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

രണ്ടാമത്തേതില്‍ സ്വകാര്യ ഭാഗങ്ങള്‍ ഉപയോഗിച്ച് തന്നെ തന്നെ ഓര്‍ഗന്‍ ക്രിയേറ്റ് ചെയ്യുന്നതാണ്. മൂന്നാമത്തെ സര്‍ജറിയില്‍ കുടല്‍മാല എടുത്താണ് വജൈന ക്രിയേറ്റ് ചെയ്യുന്നത്. അത് വളരെ സങ്കീര്‍ണമാണെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. മൂന്നാത്തെ സര്‍ജറിയില്‍ 20 ശതമാനം അപകസാധ്യതയുണ്ട്. നൂല്‍പാലത്തിലൂടെ നടക്കേണ്ട അവസ്ഥയാണ്. പാലം കഴിഞ്ഞാലും ഒരുപാട് ശ്രദ്ധിക്കാനുണ്ടാകും എന്നാണ് രഞ്ജു പറയുന്നത്. താന്‍ ചെയ്തത് മൂന്നാമത്തെ സര്‍ജറി ആണെന്നും താരം തുറന്നു പറഞ്ഞു. സര്‍ജറിയെക്കുറിച്ച് പലരും തന്നോട് ചോദിക്കുന്ന ചോദ്യം സെക്‌സ് കഴിഞ്ഞാല്‍ എന്താണ് നിങ്ങളുടെ ഫീലിംഗ്, സാധാരണ രീതിയില്‍ സെക്‌സ് ആസ്വദിക്കാന്‍ സാധിക്കുമോ എന്നൊക്കെയാണ് എന്നും രഞ്ജു രഞ്ജിമാർ.


അതേസമയം ഒരു സാധാരണ പെണ്ണ് എങ്ങനെയാണ് സെക്‌സ് ആസ്വദിക്കുന്നത് എന്ന് തനിക്ക് അറിയില്ല. താന്‍ മനശാസ്ത്ര വിദഗ്ധയല്ല. എന്നാല്‍ താന്‍ ജീവിതത്തില്‍ വളരെ സംതൃപ്തയാണെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. താന്‍ സംതൃപ്തയാണെന്ന് കരുതി മറ്റുള്ളവര്‍ക്കും ആ തൃപ്തി കിട്ടണമെന്നില്ല. അതെല്ലാം ഓരോരുത്തരുടേയും അവസ്ഥയാണെന്നും രഞ്ജു രഞ്ജിമാര്‍ അഭിപ്രായപ്പെട്ടു. സര്‍ജറി ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ മനസിനെ പാകപ്പെടുത്തേണ്ടതുണ്ട്.

അതിനായി കൗണ്‍സലിംഗ് നടത്തണം. പിന്നീട് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് നടത്തണം. ശരീരം സര്‍ജറിയ്ക്ക് തയ്യാറാണ് എന്ന് മനസിലാകുന്ന സമയമുണ്ട്. അപ്പോള്‍ മാത്രം സര്‍ജറി തിരഞ്ഞെടുക്കണം. അല്ലാതെ പോയി ചെയ്തിട്ട് കാര്യമില്ലെന്നും രഞ്ജു രഞ്ജിമാര്‍ ആവര്‍ത്തിക്കുന്നുണ്ട് അഭിമുഖത്തില്‍. ജീവതം നമ്മളുടേതാണ്, അതിനാല്‍ മറ്റുള്ളഴരുടെ വാക്കുകള്‍ക്കും തീരുമാനങ്ങള്‍ക്കുമല്ല നമ്മളുടെ തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.


അതേസമയം പുറമേയുള്ളവരെ സംബന്ധിച്ച് ട്രാന്‍സ് വുമണ്‍ എന്നത് ആകാംഷയുള്ള കാര്യമാണ്. അതുവച്ച് ചൂഷണവും ഉണ്ടാകും എന്നും രഞ്ജു രഞ്ജിമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മലയാള സിനിമയിലെ മുന്‍നിര താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ബോളിവുഡ് താരങ്ങള്‍ക്കും രഞ്ജു രഞ്ജിമാര്‍ മേക്കപ്പ് ഇട്ടിട്ടുണ്ട്.

Gender reassignment surgery is a very complicated thing, Ranju Ranjimar shares his experience of the surgery

Next TV

Related Stories
Top Stories