'ഞാൻ ശരീരത്തിൽ പല ഭാഗങ്ങളും എക്സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചിരിക്കുകയാണെന്ന്; മോശം കമന്റിന് പ്രതികരണവുമായി മനീഷ

'ഞാൻ ശരീരത്തിൽ പല ഭാഗങ്ങളും എക്സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചിരിക്കുകയാണെന്ന്; മോശം കമന്റിന്  പ്രതികരണവുമായി മനീഷ
Jun 1, 2023 10:09 AM | By Kavya N

ബിഗ് ബോസ് മലയാളം സീസൺ 5ൽ നിന്ന് പുറത്തായ മത്സരാർത്ഥിയാണ് മനീഷ കെ എസ്. പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മനീഷ. നടിയായും ഗായികയായും തിളങ്ങിയിട്ടുള്ള മനീഷ തീർത്തും അപ്രതീക്ഷിതമായാണ് ഷോയിൽ നിന്ന് എവിക്റ്റായത്. ഹൗസിൽ സഹമത്സരാർത്ഥികൾക്കെല്ലാം പ്രിയങ്കരിയായിരുന്നു മനീഷ. അമ്മയുടെ സ്ഥാനത്താണ് മിക്ക മത്സരാർത്ഥികളും മനീഷയെ കണ്ടിരുന്നത്. എന്നാൽ അതിന്റെ പേരിൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ മനീഷയ്ക്കെതിരെ ഉയർന്നിരുന്നു.

അതേസമയം, സൈബർ ആക്രമങ്ങളും മനീഷയ്ക്ക് എതിരെ ഉണ്ടായി. ഇപ്പോഴിതാ തനിക്കെതിരെ വന്ന മോശം കമെന്റിനു പ്രതികരിക്കുകയാണ് മനീഷ .അശ്ലീല തലക്കെട്ടുകളും തംബ്‌നയിലും നൽകി തന്നെ മോശമായി ചിത്രീകരിച്ച ഒരു യൂട്യൂബ് ചാനലിനെതിരെയാണ് മനീഷ തുറന്നടിച്ചത്. എല്ലാ സീസണുകളിലും മത്സരാർത്ഥികൾ നേരിടാറുള്ളതാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ. അത് ചെയ്യുന്നവർ മറ്റുള്ളവർക്ക് ഒരു കുടുംബമുണ്ടെന്ന് മനസ്സിലാക്കണമെന്ന് മനീഷ പറയുന്നു.

ഈയൊരാൾ മനീഷ തള്ള, മനീഷ കിളവി എന്നൊക്കെ പറയുമ്പോൾ അയാളൊന്ന് കണ്ണാടിയിൽ നോക്കിയാൽ കൊള്ളാമെന്നാണ് എനിക്ക് പറയാനുള്ളത്,' 'ഞാൻ ശരീരത്തിൽ പല ഭാഗങ്ങളും എക്സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചിരിക്കുന്നതാണെന്ന് ആണ് അയാൾ പറയുന്നത്. തുണി അഴിച്ചു കാണിച്ചു തെളിയിക്കാൻ ഒന്നും നമുക്ക് പറ്റില്ലെന്ന്. അദ്ദേഹം തന്നെ പറയുന്നുണ്ട് 24 മണിക്കൂറും ഇതൊക്കെ കെട്ടിവെച്ചു നടക്കുമ്പോൾ സ്കിനിന് ബുദ്ധിമുട്ടല്ലേ എന്നൊക്കെ.

എന്തൊരു കരുതലാണ് ആ മനുഷ്യന്', മനീഷ പറയുന്നു. എല്ലാവരോടും ഉള്ള അപേക്ഷയാണ് നിങ്ങൾ വിമർശിച്ചോളൂ. അവിടെ ഇനിയും നൂറ് ദിവസം തുടരാനുള്ള മത്സരാർത്ഥികളുണ്ട്. ഞങ്ങളൊക്കെ ഭാഗ്യത്തിന് നേരത്തെ പുറത്തായവരാണ്. അവിടെ ഇപ്പോഴും ഓരോ പ്രശ്നങ്ങൾ നടക്കുന്നുണ്ട്.നമ്മുടെയൊക്കെ ഭാഗത്ത് തെറ്റ് കണ്ടാൽ തീർച്ചയായും നിങ്ങൾ ചൂണ്ടിക്കാണിക്കണം. അതൊക്കെ നമുക്കും ഇഷ്ടമാണ്. പക്ഷേ അവിടെയുള്ളവർക്കെല്ലാം കുടുംബമുണ്ട്. 100 ദിവസം കഴിഞ്ഞും അവർക്കൊരു ജീവിതമുള്ളതാണ്,' മനീഷ അഭിമുഖത്തിൽ പറഞ്ഞു.

'That I have extra-fit many parts of my body; Manisha against bad comment

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories