ട്രോളുകൾ ഒരു പരിധിവരെ ആസ്വദിച്ചിരുന്നു, സ്ത്രീകൾ പരിഹസിക്കുമ്പോഴാണ് സങ്കടം; വിമർശനങ്ങളോട് പ്രതികരിച്ചിരിച്ച് ഹണി റോസ്

ട്രോളുകൾ ഒരു പരിധിവരെ ആസ്വദിച്ചിരുന്നു, സ്ത്രീകൾ പരിഹസിക്കുമ്പോഴാണ് സങ്കടം; വിമർശനങ്ങളോട് പ്രതികരിച്ചിരിച്ച് ഹണി റോസ്
May 31, 2023 04:47 PM | By Athira V

ലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം ഇതിനകം ചെറുതും വലുതുമായ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ഹണി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വീരസിംഹ റെഡ്ഡി എന്ന തെലുങ്ക് ചിത്രമാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ചിത്രത്തിലൂടെ തെലുങ്കിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ ഹണിക്ക് സാധിച്ചു.

സോഷ്യൽ മീഡിയയിലൊക്കെ സജീവമായ ഹണി റോസ്, ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കുന്ന താരമാണ്. ഇതിന്റെ പേരിൽ മാത്രം നിരവധി ട്രോളുകൾ ഹണിക്കെതിരെ വരാറുണ്ട്. ഒരുപാട് ബോഡി ഷേമിങ് കമന്റുകൾക്കും താരം ഇരയായിട്ടുണ്ട്. അടുത്തിടെ ഇതിന്റെ പരിധി വിടുന്ന ചില സാഹചര്യങ്ങളുമുണ്ടായി. അഭിമുഖങ്ങളിലും ചാനൽ പരിപാടികളിലും അനാവശ്യമായി താരത്തിന്റെ പേര് വലിച്ചിട്ട് പരിഹസിച്ചത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.


ഇപ്പോഴിതാ, ആ സംഭവങ്ങളോട് പ്രതികരിക്കുകയാണ് ഹണി റോസ്. ട്രോളുകൾ ഒരു പരിധിവരെ ആസ്വദിച്ചിരുന്നു എന്നാൽ പരിധിവിടുമ്പോൾ അത് ബാധിക്കുന്നുണ്ടെന്നാണ് ഹണി പറയുന്നത്. ചാനൽ പരിപാടികളിൽ പോലും തന്നെ ബോഡി ഷേമിങ് ചെയ്യുന്നത് പരിതാപകരമാണെന്നും താരം പറയുന്നു. ഉദ്ഘാടനം സംബന്ധിച്ച് ട്രോളുകളെല്ലാം ഒരുപരിധിവരെ ഞാൻ ആസ്വദിച്ചിട്ടുണ്ട്. പക്ഷേ, ആ പരിധി വിടുമ്പോൾ എല്ലാം ബാധിച്ചു തുടങ്ങുമെന്നാണ് ഹണി പറയുന്നത്.


അതിഭീകരമായ വിധത്തിൽ താൻ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. ഒരാളുടെ ശരീരത്തെക്കുറിച്ചു കളിയാക്കുന്നത് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നതെന്ന് വിചാരിച്ചിട്ടുണ്ട്., കുറച്ചു കഴിഞ്ഞപ്പോൾ അതിനു ചെവികൊടുക്കാതെയായി. താൻ മാത്രമല്ല വീട്ടുകാരും അങ്ങനെയായെന്ന് ഹണി പറയുന്നു. അതേസമയം സ്ത്രീകൾ തന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും താൻ മാത്രമല്ല ഇത് അഭിമുഖീകരിക്കുന്നതെന്നും ഹണി പറഞ്ഞു. അടുത്തിടെ സോഷ്യൽ മീഡിയയിലടക്കം ചർച്ചയായ സംഭവങ്ങളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.ഈയിടെ ഒരു ചാനൽ പ്രോഗ്രാമിൽ അതിഥിയായി വന്ന നടനോട് അവതാരകയായ പെൺകുട്ടി ചോദിക്കുന്നു, 'ഹണി റോസ് മുന്നിൽകൂടി പോയാൽ എന്തു തോന്നുമെന്ന്' ഇതു ചോദിച്ച് ആ കുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്.


'എന്ത് തോന്നാൻ? ഒന്നും തോന്നില്ലല്ലോ' എന്ന് പറഞ്ഞ് ആ നടൻ അത് മാന്യമായി കൈകാര്യം ചെയ്തു. പക്ഷേ, ആ കുട്ടി ചോദ്യം ചോദിച്ച് ആസ്വദിച്ചു ചിരിക്കുകയാണ്. അത് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. എന്തോ ഒരു കുഴപ്പമുണ്ട് എന്ന് അവര് തന്നെ സ്ഥാപിച്ചു വയ്ക്കുകയാണ്. ഇനി അവർ എന്നെ അഭിമുഖത്തിനായി വിളിച്ചു കഴിഞ്ഞാൽ ആദ്യം ചോദിക്കുന്നത് 'ബോഡി ഷേമിങ് കേൾക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ടോ, വിഷമം ഉണ്ടാകാറുണ്ടോ?' എന്നായിരിക്കുമെന്നും ഹണി പറയുന്നു.മറ്റൊരു ചാനലിൽ പ്രശസ്തനായ ഒരു കോമേഡിയൻ പറയുന്നു, 'ഇതില്ലെങ്കിലും എനിക്ക് ഉദ്ഘാടനം ചെയ്യാൻ പറ്റും' എന്ന്.


ഇത്രയും മോശം അവസ്ഥയാണ്. അതിനു ചാനലുകൾ അംഗീകാരം കൊടുക്കുന്നു എന്നത് അതിലും പരിതാപകരമാണ്. ഒരു സ്ത്രീശരീരത്തെപ്പറ്റിയാണ് ഇങ്ങനെ കോമഡി പറയുന്നത്. ഇപ്പോൾ ഞാനതൊക്കെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണ് പതിവെന്ന് ഹണി റോസ് പറഞ്ഞു. അതേസമയം, ധ്യാൻ ശ്രീനിവാസനോടാണ് ഒരു അഭിമുഖത്തിൽ ഹണി റോസിനെക്കുറിച്ച് അവതാരകയുടെ ഭാഗത്ത് നിന്ന് അത്തരമൊരു ചോദ്യമുണ്ടായത്. വീഡിയോ വൈറലായതോടെ ഒരുപാട് പേർ വിമർശനവുമായി രംഗത്തെത്തുകയുണ്ടായി. പിന്നീട് സ്റ്റാർ മാജിക് ഷോയിലാണ് നടിക്കെതിരെ ബോഡി ഷേമിങ് ഉണ്ടായത്. തങ്കച്ചൻ അവതരിപ്പിച്ച ഒരു സ്കിറ്റിലാണ് സംഭവം. ഹണി റോസ് എന്ന് പേര് പറഞ്ഞിരുന്നില്ലെങ്കിലും ഇതും വലിയ രീതിയിൽ വിമർശിക്കപ്പെട്ടു.

Trolls were somewhat amused, and saddened when women taunted; Honey Rose responds to criticism

Next TV

Related Stories
Top Stories










News Roundup