ഭക്ഷണത്തിന്റെ ചിത്രം നോക്കിയാൽ വിശപ്പകറ്റാം, ഒരു തവണയല്ല 30 തവണ..! കണ്ടെത്തലുമായി ഗവേഷകർ

ഭക്ഷണത്തിന്റെ ചിത്രം നോക്കിയാൽ വിശപ്പകറ്റാം, ഒരു തവണയല്ല 30 തവണ..! കണ്ടെത്തലുമായി ഗവേഷകർ
May 31, 2023 04:11 PM | By Nourin Minara KM

(moviemax.in)വിശപ്പടക്കാൻ ഭക്ഷണം കഴിച്ചാൽ മാത്രമേ സാധിക്കൂ എന്നായിരുന്നില്ലേ നാമെല്ലാം കരുതിയിരുന്നത്? എന്നാൽ അങ്ങനെയല്ല ഭക്ഷണത്തിൻറെ ചിത്രങ്ങളിൽ നോക്കിയാലും വിശപ്പ് ശമിപ്പിക്കാൻ കഴിയും എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.

പക്ഷേ, ഒരു തവണ നോക്കിയാൽ പോരാ 30 തവണ നോക്കണം എന്നാണ് ഗവേഷകർ പറയുന്നത്. എന്നുവച്ചാൽ ഇനി വിശപ്പ് തോന്നിയാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണോ ആ വിഭവത്തിന്റെ ചിത്രം എടുത്ത് കുറച്ച് അധികം സമയം അങ്ങനെ നോക്കിയിരുന്നാൽ മതി എന്ന് സാരം. ഡെൻമാർക്കിലെ ആർഹസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിൽ ഒരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഭക്ഷണത്തിന്റെ ചിത്രങ്ങൾ എങ്ങനെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും എന്നതിനെക്കുറിച്ചുള്ള ചില അത്ഭുതകരമായ കണ്ടെത്തലുകൾ ആണ് ഈ ഗവേഷണത്തിൽ അവർ നടത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ തവണ ഒരു ഭക്ഷണത്തിൻറെ ചിത്രത്തിലേക്ക് നോക്കിയാൽ നമുക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ലെന്നും എന്നാൽ ഒരേ ഭക്ഷണത്തിന്റെ ചിത്രം ആവർത്തിച്ച് കാണുന്നത് ആളുകൾക്ക് സംതൃപ്തി നൽകും എന്നുമാണ് ഗവേഷകർ പറയുന്നത്.

ആയിരത്തിലധികം ആളുകളെ പങ്കാളികളാക്കിയാണ് ഈ ഗവേഷണം നടത്തിയത്. ഇവർക്ക് വ്യത്യസ്ത ഭക്ഷണപദാർത്ഥങ്ങളുടെ ചിത്രങ്ങൾ നോക്കാൻ നൽകിക്കൊണ്ടായിരുന്നു പഠനം. ചിത്രങ്ങളിൽ കൂടുതൽ തവണ ആവർത്തിച്ചു നോക്കിയവർക്ക് കൂടുതൽ സംതൃപ്തി നൽകി എന്നാണ് പഠനത്തിൽ പറയുന്നത്. പിസ, ബർഗർ മുതലായ ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങി ചോക്ലേറ്റുകളുടെയും ചെറിയ മിഠായികളുടെയും ശീതള പാനീയങ്ങളുടെയും പോലും കാര്യത്തിൽ ഇത് സത്യമാണ് എന്നാണ് പഠനം റിപ്പോർട്ട് ചെയ്യുന്നത്.

ഗവേഷണത്തിൽ പങ്കാളിയായ ആർഹസ് സർവകലാശാലയിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്‌മെന്റിലെ പിഎച്ച്ഡി വിദ്യാർത്ഥി ജാർക്ക് ആൻഡേഴ്സ് ഇത്തരത്തിൽ ഒരു സംതൃപ്തി ലഭിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനമാണ്. ഭക്ഷണം കഴിക്കുമ്പോൾ ഉത്തേജിക്കപ്പെടുന്ന തലച്ചോറിന്റെ ഭാഗങ്ങൾ ഭക്ഷണപദാർത്ഥങ്ങളുടെ ചിത്രങ്ങളിലേക്ക് ആവർത്തിച്ചു നോക്കുമ്പോഴും ഉത്തേജിപ്പിക്കപ്പെടും എന്നാണ് ജാർക്ക് ആൻഡേഴ്സ് അവകാശപ്പെടുന്നത്.

Looking at pictures of food can make you hungry, researchers have found

Next TV

Related Stories
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

Apr 17, 2024 10:10 AM

#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ...

Read More >>
#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ  വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

Apr 16, 2024 03:33 PM

#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്പിന്റെ ഈ വീഡിയോയും ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയേക്കാം....

Read More >>
Top Stories










News Roundup