ഫുക്രുവിനെ കണ്ടാൽ കുഞ്ഞനിയനെ പോലെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കും എന്ന് രജിത്ത് കുമാർ

ഫുക്രുവിനെ കണ്ടാൽ കുഞ്ഞനിയനെ പോലെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കും എന്ന് രജിത്ത് കുമാർ
May 31, 2023 08:00 AM | By Kavya N

ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് രജിത് കുമാർ. ആ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നതും ഇദ്ദേഹത്തിനാണ്. എന്നാൽ സഹ മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചു എന്ന കുറ്റത്തിന് ഇദ്ദേഹത്തെ അന്ന് പുറത്താക്കുകയായിരുന്നു. മറ്റൊരു മത്സരാർത്ഥിയായിരുന്നു ഫുക്രു. ഫുക്രു ആണ് രജിത് കുമാറിനെ ഏറ്റവും കൂടുതൽ എതിർത്തത്. ഈയൊരു കാരണം കൊണ്ടുതന്നെ ഫുക്രുവിന് ധാരാളം ശത്രുക്കളും ഉണ്ടായി.

എന്നാൽ താൻ ആരുമായിട്ടും ശത്രുത സൂക്ഷിക്കുന്നില്ല എന്നും ഒരാളും മോശമായിട്ടല്ല ജനിക്കുന്നത് എന്നും എല്ലാ കുഞ്ഞുങ്ങളും നന്നായിട്ടാണ് ജനിച്ചുവരുന്നത് എന്നും എന്നാൽ സാഹചര്യങ്ങളും അവർക്കുണ്ടാവുന്ന അനുഭവങ്ങളും ആണ് ആളുകളെ മാറ്റിമറിക്കുന്നത് എന്നും രജിത് കുമാർ പറയുന്നു. കണ്ടാൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും എന്നും ഇദ്ദേഹം പറഞ്ഞു . അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ അദ്ദേഹത്തിൻറെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

എൻറെ കാഴ്ചപ്പാട് ആണ് ഞാൻ പറഞ്ഞത്. എനിക്ക് ഉമ്മ തന്നില്ലെങ്കിലും എൻറെ കുഞ്ഞനിയനെ പോലെ അവന് ഞാൻ ഉമ്മ കൊടുക്കും. അതിനെ തടയാൻ പറ്റില്ലല്ലോ. കാലം കഴിയുമ്പോൾ അനുഭവങ്ങളിലൂടെ മാറ്റം വരും – രജിത് കൂട്ടി ചേർക്കുന്നു. അതേസമയം ഇപ്പോൾ ബിഗ് ബോസ് അഞ്ചാമത്തെ സീസൺ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ .

അതിൽ ചലഞ്ചർ ആയി രജിത് കുമാർ എത്തിയിരുന്നു. ഡോക്ടർ റോബിൻ രാധാകൃഷ്ണനൊപ്പം ആയിരുന്നു രജിത് കുമാർ എത്തിയത്. അത്യാവശ്യം നല്ല രീതിയിൽ തന്നെ ഇദ്ദേഹം പെർഫോം ചെയ്തു. എങ്കിലും ഈ സീസണിൽ ഉള്ളവർ വളരെ തണുപ്പൻ രീതിയിൽ ആണ് ഇദ്ദേഹത്തെ വരവേറ്റത്.

Rajith Kumar says that if he sees Fukru, he will hug him like a baby

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories










News Roundup