ഹീറോയാകാമെന്ന് കരുതി ചെയ്തതാ പക്ഷെ ചമ്മിപ്പോയി; റോബിനെ കുറിച്ച് റിയാസ് പറഞ്ഞതിങ്ങനെ

ഹീറോയാകാമെന്ന് കരുതി ചെയ്തതാ പക്ഷെ ചമ്മിപ്പോയി; റോബിനെ കുറിച്ച് റിയാസ് പറഞ്ഞതിങ്ങനെ
May 31, 2023 07:46 AM | By Kavya N

നാൽ‌പ്പത് ദിവസങ്ങൾ കൂടി കഴിയുമ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിനും പരിസമാപ്തിയാകും. പത്താം ആഴ്ചയിലൂടെയാണ് ഇപ്പോൾ സീസൺ ഫൈവ് സഞ്ചരിക്കുന്നത്. ഹൗസിൽ പതിനൊന്ന് പേരാണ് കപ്പിന് വേണ്ടി മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം റിയാസ് സലീമും ഫിറോസ് ഖാനും ചലഞ്ചേഴ്സായി ഹൗസിലേക്ക് പ്രവേശിച്ചു . മത്സരാർഥികളെ ഉണർത്തി ​ഗെയിം കുറച്ച് കൂടി ആവേശം നിറഞ്ഞതാക്കുക എന്നതാണ് റിയാസിന്റേയും ഫിറോസിന്റെയും ലക്ഷ്യം. പക്ഷെ മത്സരാർഥികൾ അവരെ ഒരു എതിരാളികളെപ്പോലെ കണ്ട് ഒന്നിച്ച് നിന്ന് ചലഞ്ചേഴ്സിനെ പരിഹ​സിക്കുകയും കളിയാക്കുകയുമാണ് ചെയ്ത്കൊണ്ടിരിക്കുന്നത് .

സീസൺ ഫൈവ് ഫ്ലോപ്പായി മാറി കൊണ്ടിരിക്കുകയാണെന്ന് പറയാതെ പറഞ്ഞിട്ടും അവർ അത് മുഖവുരയ്ക്ക് എടുത്തില്ല. റിയാസിന്റേയും ഫിറോസിന്റേയും കുറ്റങ്ങൾ കണ്ടുപിടിച്ച് മാറിയിരുന്ന് പരി​ഹസിക്കുന്ന രീതിയും മത്സരാർഥികൾക്കുണ്ട്. ഇപ്പോൾ ഹൗസിൽ കോടതി ടാസ്ക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. നല്ലൊരു കേസ് കൊടുത്ത് അത് വായിച്ച് ജയിക്കാൻ ബി​ഗ് ബോസ് അവസരം നൽകിയിട്ടും അതും തമാശയായി കണ്ട് കളിയാക്കുകയാണ് മത്സരാർത്ഥിയായ വിഷ്ണു, റിനോഷ് അടക്കമുള്ള മത്സരാ​ർഥികൾ ചെയ്തത്. ചലഞ്ചറായി എത്തിയ റിയാസ് ജുനൈസിനോട് ഒരാഴ്ച മുമ്പ് നടന്ന ഫിസിക്കൽ അസാൾട്ട് വിഷയത്തെ കുറിച്ചും റോബിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഹൗസിൽ കുറച്ചെങ്കിലും നന്നായി മത്സരിച്ചാൽ മുന്നേറി വരാൻ കഴിയുമെന്നും അതിന് പരിശ്രമിക്കണമെന്നും പുതിയ വൈറൽ വീ‍ഡിയോയിൽ ജുനൈസിനോട് റിയാസ് പറഞ്ഞു .

ശേഷമാണ് തന്നെ അഖിൽ മാരാർ പിടിച്ച് തള്ളിയത് ഫിസിക്കൽ അസാൾ‌ട്ടല്ലേയെന്ന് റിയാസിനോട് ജുനൈസ് ചോദിച്ചത്. റിയാസിന് സംഭവിച്ചത് തന്നെയല്ലേ തനിക്കും സംഭവിച്ചതെന്നും ജുനൈസ് ചോദിച്ചു . എന്നാൽ‌ ജുനൈസിന്റേത് ഫിസിക്കൽ അസാൾ‌ട്ടല്ലെന്നും അങ്ങനെ പറയാനുള്ള കാരണവും റിയാസ് വിവരിച്ച് കൊടുത്തു. 'ഒരാൾ നിന്റെ മുഖം കൈ ഉപയോ​ഗിച്ച് തള്ളുന്നതും അയാളുടെ നെഞ്ച് ഉപയോ​ഗിച്ച് തള്ളുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ട് അഖിൽ ചെയ്തത് ഫിസിക്കൽ അസാൾട്ടല്ല. അഖിൽ സ്വന്തം ബോഡി കൊണ്ടാണ് ജുനൈസിനെ തള്ളിയത്. ഒരാൾക്കെതിരെ കൈ പൊക്കുന്നത് ഫിസിക്കൽ അസാൾട്ടാണ്.

അത് നിങ്ങൾ എല്ലാ ദിവസവും ഇവിടെ ചെയ്യുന്നതല്ലേ?.' 'ഇവിടെ ടാസ്ക്ക് നടക്കുമ്പോൾ‌ റെനീഷയൊക്കെ ആളുകളെ എടുത്തിട്ട് അടിക്കുകയാണ്', റിയാസ് ചിരിച്ചുകൊണ്ട് വിശദമാക്കി. റിയാസ് പറഞ്ഞ് അവസാനിപ്പിച്ചതും ജുനൈസിന്റെ അടുത്ത ചോ‌ദ്യം. സാ​ഗർ അഖിലിനെ ലാലേട്ടന്റെ മുമ്പിൽ‌ വെച്ച് തള്ളിയതുകൊണ്ട് ഡയറക്ട് നോമിനേഷനിൽ വന്നിരുന്നു. ആ സമയത്ത് ശാരീരികമായ ഉപദ്രവം എന്നതായിരുന്നു കാരണമായി പറഞ്ഞതെന്നും ജുനൈസ് പറ‍ഞ്ഞു. സാ​ഗറിന് നേരെ അന്ന് നടപടിയുണ്ടായത് മോഹൻലാലിനെ ബഹുമാനിക്കാത്ത തരത്തിൽ പെരുമാറി എന്നതുകൊണ്ടാണെന്ന് സെറീന പറഞ്ഞു .

ജുനൈസിന് അഖിലിൽ നിന്നും നേരിടേണ്ടി വന്നത് ഒരു തരത്തിൽ ഫിസിക്കൽ അസാൾട്ടാണെങ്കിൽ കൂടിയും ​ഗൗരവമേറിയതല്ലെന്നാണ് താൻ പറഞ്ഞതെന്നും റിയാസ് വിശദമാക്കി. റോബിൻ സ്വന്തമായി ഹീറോയാകാമെന്ന് കരുതി ജുനൈസിനെ ട്രി​ഗർ ചെയ്ത് വിട്ടതാണെന്നും റിയാസ് പറയുന്നു. 'നിനക്ക് സംഭവിച്ചത് ഫിസിക്കൽ അസാൾട്ടാണ്. പക്ഷെ ചെറിയ രീതിയിലുള്ളതാണെന്ന് മാത്രം. റോബിനും നിനക്കും സംഭവിച്ചത് സെയിമല്ല. പക്ഷെ റോബിൻ പറയും... രണ്ടും സെയിം കാര്യമാണെന്ന്. കാരണം അങ്ങനെ പറഞ്ഞതുകൊണ്ട് അഖിൽ മാരാർ പുറത്താവുകയാണെങ്കിൽ റോബിന് ഹീറോയാകാമല്ലോ.

'സാറ് ഹീറോയാകാമെന്ന് വിചാരിച്ചു... പക്ഷെ ചമ്മിപ്പോയി. അന്ന് സംഭവിച്ചത് ജുനൈസിന്റെ ബുദ്ധിയല്ല. റോബിൻ നിന്നെ ട്രി​ഗർ ചെയ്തതുകൊണ്ട് ഫിസിക്കൽ അസാൾട്ടാണെന്ന് നീ പറഞ്ഞുകൊണ്ടേയിരുന്നു... നടപടി ആവശ്യപ്പെട്ടു. റോബിൻ നിന്നെ ഇൻഫ്ലൂവൻസ് ചെയ്തു. അന്ന് നടപടി ബി​ഗ് ബോസ് എടുത്തിരുന്നെങ്കിൽ വീടിന് പുറത്ത് നീയല്ല റോബിനായിരുന്നു ഹീറോയകാവുക', റിയാസ് കാര്യങ്ങൾ ജുനൈസിന് വിവരിച്ച് കൊടുത്ത് പറഞ്ഞു.

I did it thinking I could be a hero, but I was disappointed; This is what Rias said about Rob

Next TV

Related Stories
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
Top Stories