തന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന് അനുപമ പരമേശ്വരൻ, മോതിരത്തിന്റെ ചിത്രം പങ്കുവെച്ച് താരം

തന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന് അനുപമ പരമേശ്വരൻ, മോതിരത്തിന്റെ ചിത്രം പങ്കുവെച്ച് താരം
May 30, 2023 10:44 PM | By Kavya N

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. 2015ൽ ആണ് ഈ സിനിമ റിലീസ് ചെയ്തത്.

ഈ സിനിമയിൽ അഭിനയിക്കുമ്പോൾ 19 വയസ്സ് മാത്രമായിരുന്നു ഇവരുടെ പ്രായം. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായിട്ടുള്ള നടിമാരിൽ ഒരാളാണ് അനുപമ. അതുപോലെ സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്.

തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് ശ്രദ്ധിക്കപ്പെടുന്നത്.

വിവാഹനിശ്ചയം കഴിഞ്ഞു എന്നാണ് താരം അറിയിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ഒരു മോതിരം ഇമോജി ആണ് താരം ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്.ഒരു പ്ലാസ്റ്റിക് കവർ മോതിര രൂപത്തിൽ കെട്ടിയ ശേഷമാണ് താരം ചിത്രം പങ്കുവെച്ചത്. താരം ഇത് ഒരു തമാശയ്ക്ക് ചെയ്തതാണ്. പക്ഷെ നിരവധി മാധ്യമങ്ങളാണ് നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പങ്കുവെക്കുന്നത്.

ഇനിയിപ്പോൾ നടിയുടെ വിവാഹ നിശ്ചയം ശരിക്കും കഴിഞ്ഞോ എന്നാണ് ഇപ്പോൾ നടിയുടെ ആരാധകർ ചർച്ച ചെയ്യുന്നത്. ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും ആയി താരം പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിൻറെ വിവാഹം കഴിഞ്ഞതോടെ ഗോസിപ്പുകൾ എല്ലാം അവസാനിക്കുകയായിരുന്നു.

Anupama Parameswaran shared a picture of her engagement ring

Next TV

Related Stories
Top Stories










News Roundup