കണക്കിലെ പ്രശ്നം പരിഹരിക്കാന്‍ കൈയിലെയും കാലിലെയും വിരലുകളെണ്ണി കുട്ടി; 'എത്ര നല്ല ഗണിതശാസ്ത്രജ്ഞൻ' എന്ന് കമന്റുകൾ

കണക്കിലെ പ്രശ്നം പരിഹരിക്കാന്‍ കൈയിലെയും കാലിലെയും വിരലുകളെണ്ണി കുട്ടി; 'എത്ര നല്ല ഗണിതശാസ്ത്രജ്ഞൻ' എന്ന് കമന്റുകൾ
May 30, 2023 08:30 PM | By Nourin Minara KM

(moviemax.in)ഠനകാലത്ത് പലരുടെയും പേടി സ്വപ്നങ്ങളിലൊന്നാണ് കണക്ക് ക്ലാസുകള്‍‌. സ്വാഭാവികമായും കുട്ടിക്കാലത്ത് ഒരു പരിധിവിട്ടുള്ള കണക്ക് കൂട്ടലുകളും കുറയ്ക്കലുകളുമെല്ലാം നമ്മളില്‍ പലരും കൈവിരലുകളും ചിലപ്പോഴൊക്കെ കാല്‍ വിരലുകളും ഉപയോഗിച്ചാകും നടത്തിയിട്ടുള്ളത്. എന്നാല്‍, പിന്നീട് സാങ്കേതിക വിദ്യ കൂറേക്കൂടി മെച്ചെപ്പെടുകയും കാല്‍ക്കുലേറ്ററുകളും ഫോണുകളും മറ്റും സാര്‍വ്വത്രികമാകുകയും ചെയ്തപ്പോള്‍ കണക്ക് കുറച്ച് കൂടി എളുപ്പമായി തീര്‍ന്നു.

എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ ഒരു കുട്ടി തന്‍റെ കണക്കിലെ പ്രശ്നം പരിഹരിക്കാന്‍ കൈയിലെയും കാലിലെയും വിരലുകളെണ്ണുന്നത് കാണിച്ചു. ഇതോടെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഒരുപാടുപേര്‍ ഓര്‍മ്മകളിലൂടെ തങ്ങളുടെ കുട്ടിക്കാലം വീണ്ടെടുത്തു. വീഡിയോയുടെ തുടക്കത്തില്‍ ഒരു കുട്ടി തന്‍റെ ക്ലാസ് മുറിയില്‍ ഇരുന്ന് കൈവിരലുകള്‍ എണ്ണുന്നതാണ് കാണിക്കുന്നത്.

വീഡിയോ

https://www.instagram.com/reel/Cpbr5bOpnow/?utm_source=ig_embed&ig_rid=c9f67290-ba25-451e-a1c0-51201a50936f

ഇരുകൈയിലെയും വിരലുകളെണ്ണി കഴിഞ്ഞപ്പോള്‍ അവന്‍ കാല്‍വിരലുകള്‍ കൂട്ടിത്തുടങ്ങി. കാലിലെ ഷൂ ഊരിവച്ച് സോക്സിന് മുകളിലൂടെ കൈ കൊണ്ട് കാല്‍ വിരലുകളെണ്ണുകയായിരുന്നു അവന്‍. ഉത്തരം കിട്ടിയപ്പോള്‍ കുട്ടി തലയുയര്‍ത്തി നോക്കുകയും പിന്നീട് പെന്‍സിലെടുത്ത് തനിക്ക് കിട്ടിയ ഉത്തരം ഒരു പേപ്പറില്‍ എഴുതുകയും ചെയ്യുന്നു. ഏതാനും നിമിഷം മാത്രമുള്ള വീഡിയോ rising talant എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവയ്ക്കപ്പെട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ ഏതാണ്ട് നാല് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു.

വീഡിയോ കണ്ട നിരവധി പേര്‍ കമന്‍റുമായെത്തി. കുറിപ്പെഴുതിയ മിക്കവരും തങ്ങളുടെ കുട്ടികാലത്തേക്ക് തിരിച്ച് പോയി. ഒരാളെഴുതിയത്, 'താനിപ്പോഴും അവനെ പോലെ അത് ചെയ്യാറുണ്ട്' എന്നായിരുന്നു. 'അവസാനം. ഞാനൊരാള്‍ മാത്രമല്ല' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'ആ പ്രശ്നവും പരിഹരിക്കപ്പെട്ടു. അവന്‍ എല്ലായിപ്പോഴും ഒരു വഴി കണ്ടെത്തുന്നു. ' മൂന്നാമത്തെയാള്‍ കുറിച്ചു. “ഇത്രയും നിഷ്കളങ്കത,” എന്നായിരുന്നു വേറൊരാള്‍ എഴുതിയത്. "എത്ര നല്ല ഗണിതശാസ്ത്രജ്ഞൻ." മറ്റൊരാള്‍ കുറിച്ചു.

Child counts fingers and toes to solve math problem

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories










News Roundup