2021-11-20T09:36:00

 എല്ലാ മുഖംമൂടികളുമണിഞ്ഞു നിയമങ്ങളും അനുസരിച്ചു നമ്മൾ ജീവിക്കുന്ന ഈ ലോകം. ഇവിടെ നിന്നും ഒളിച്ചോടിയ, പുറത്താക്കിയ ഇവിടെ ചേരാത്ത ആളുകൾ ,അതായത് കുറ്റവാളികളും സംസ്കാര ശൂന്യരും, അപരിഷകൃതരും മാത്രം താമസിക്കുന്ന നമ്മുടെ ലോകത്തു നിന്ന് മാറി.

ഒത്തിരി മാറി ഒരു നാട്.. ചുരുളി.. അവിടെ നിയമങ്ങളില്ല സംസാരങ്ങളിൽ തേൻപുരട്ടൽ ഇല്ല. ചുരുളിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ സ്വർഗം..എന്ത് കന്നം തിരിവും ഇവിടെ കാണിക്കാം, തെറിപറയാം, ലൈംഗിക വൈകൃത ആഗ്രഹങ്ങൾ പൂർത്തീകരിക്കാം, വേണമെങ്കിൽ ഒരാളെ കൊല്ലാം.. ആരും ചോദിക്കില്ല.. ഇത്തരത്തിൽ ഉള്ള ഒരു നാടും ഈ നമ്മളും തമ്മിൽ ധാർമിക, ആശയ സംഘർഷം ഉണ്ടാവുന്നതിൽ അതിശയം ഇല്ലല്ലോ. വിനോയ് തോമസിന്റെ "കളിഗാമിനാറിലെ കുറ്റവാളികൾ" പറയുന്നത് ഈ സംഘർഷങ്ങളെ പറ്റിയാണ്.

കൂടെ ഈ നാടും ഭരണകൂടവും തമ്മിലുള്ള കൊടുക്കൽവാങ്ങൽ വൃത്തികേടുകളും. എന്നാൽ കാളിഗാമിനാറിൽ നിന്നും ലിജോ ജോസ് പല്ലിശെരിയുടെ ചുരുളിയിൽ എത്തുമ്പോൾ ഈ സംഘർഷങ്ങൾക്കൊപ്പം കുറച്ചു ഫാന്റസി കൂടി മെമ്പൊടിയായെത്തുന്നു. ഈ ഫന്റസി വിനോയ് പറയുന്ന രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യുന്നു എന്ന് പറയാതെ വയ്യ താനും. ചുരുളി (A) യുടെ കഥ... (സിനിമ കണ്ടവർ മാത്രം വായിക്കുക, സ്പോയിലേഴ്‌സ് അഹെഡ് ) അത് മാടന്റെ കഥ കൂടിയാണ്..

ചുരുളിയിലെത്തുന്ന ആളുകളുടെ കൂടെ പല രൂപത്തിൽ കയറിക്കൂടി ചുരുളിയിലൂടെ വട്ടം കറക്കി ഒരു വെളിച്ചത്തിലേക്കു കടത്തി ഗ്രാമത്തിലെ ആളാക്കി മാറ്റുന്ന, ചിലരെ അത്തരം വെളിച്ചമാക്കി കറങ്ങാൻ വിടുന്ന മാടൻറെ കഥ.. (ആദ്യമേ പറയട്ടെ കഥ നടക്കുന്ന സമയത്തു ചുരുളിയിലെ മാടൻ ജോയ് ആണ്..) വിനയിയും ചെമ്പനും മൈലാടും കുന്നേൽ ജോയ് എന്ന ക്രിമിനലിനെ പിടിക്കാൻ ചുരുളിയിലേക്ക് എത്തുന്ന പോലീസ്കാർ ആണ്.

ആന്റണി എന്നും ഷാജീവൻ എന്നും കള്ളാപ്പേരുണ്ട് അവർക്കു.(ജോയ് എന്ന ആൾ കൊച്ചു കുട്ടിയെ ബലാത്സംഗം ചെയ്ത കാട്ടിൽ കേറി വന്യ മൃഗത്തെ വേട്ടയാടിയ ക്രിമിനൽ ആണ്. ഈ കഥയിലെ മാടൻ ജോയ് ആണ്.) തങ്കച്ചൻറെ പറമ്പിലെ റബ്ർ കുഴി കുത്താനെന്ന വ്യാജന ആണ് അവരുടെ ഗ്രാമത്തിലേക്കുള്ള എൻട്രി.. ഒരു ജീപ്പിൽ കേറി അവർ ചുരുളിയിൽ എത്തുന്നു. ചുരുളിയുടെ അതിരു കയറുന്നതോടു കൂടി വണ്ടിയിലുള്ള മറ്റു സഹയാത്രികർ ചുരുളിക്കാരുടെ സ്വഭാവം കാണിക്കുന്നു.

തെറി തരവഴി ഇവ മാത്രമാണ് പിന്നീടവർ സംസാരിക്കുന്നതു. തങ്കച്ചൻ ചുരുളിയിൽ ഇല്ലാത്തതിനാൽ ഷാപ്പിലെ കൈക്കാരായി എന്റണിയും ഷാജീവനും കൂടുന്നു. രാത്രികാലങ്ങളിൽ പ്രത്യേകതരം വെളിച്ചം കാട്ടിലൂടെ കറങ്ങു്ന്നത് ഷാജീവൻ കാണുന്നു. ഈ വെളിച്ചം മാടൻ ആണ്. മാടൻ /ജോയ് ഷാജീവനിൽ പ്രവേശിക്കുന്നു. പിന്നെ ഷാജീവൻ, ഇപ്പോൾ വെളിച്ചമായി ചുരുളിയിൽ കറങ്ങുന്ന പണ്ട് ജോയ് യെ പിടിക്കാൻ വന്ന ആളുകളെ സ്വപ്നം കണ്ടു തുടങ്ങുന്നു. ജോയ് യിൽ ഉള്ള എല്ലാ ക്രിമിനൽ സ്വഭാവങ്ങളും ഷാജീവനിലും എത്തുന്നു.

ഷാജിയിൽ മാടൻ പ്രവേശിക്കുന്നു. അങ്ങനെ ഒരു രാത്രിയിൽ ഇതുപോലെ മടനായ ഷാജീവൻ ആന്റണിയെ കാട്ടിൽ കയറ്റി ചുറ്റിക്കുന്നു.. അതിനു ശേഷം വീണു നടുവുളുക്കിയ (വിനോയ് തോമസ് കഥയിൽ ആ നടുവ് എങ്ങനെ വെട്ടി എന്ന് പറയുന്നുണ്ടെങ്കിലും സിനിമയിൽ അതു കാണിക്കുന്നില്ല ) തീരുമ്മൽ കേന്ദ്രത്തിൽ എത്തിക്കുന്നു. അവിടെ തിരുമ്മൽക്കാരി തിരുമ്മി ശരിയാക്കുന്ന ആന്റണി തിരിച്ചു ഷാപ്പിന്റെ അടുത്ത് എത്തുമ്പോളേക്കും ഇവർ പോലീസ്കാർ ആണെന്ന് നേരത്തെ അറിയാവുന്ന അവർക്കു മുന്നിൽ നാടകം കളിച്ചു കൊണ്ടിരുന്ന നാട്ടുകാരും തിരിച്ചെത്തിയ തങ്കച്ചനും കൂടി വിചാരണ ആരംഭിക്കുന്നു. എന്നാൽ തോക്കെടുക്കുന്ന ഷാജീവൻ തങ്കച്ചനെ പേടിപ്പിച്ചു നിർത്തുന്നു ആളുകളെ ഓടിക്കുന്നു .

അങ്ങനെ തങ്കച്ചൻ തന്റെ അളിയനായ ജോയിയുടെ അടുത്ത് അവരെ എത്തിക്കുന്നു. ആന്റണിയും ഷാജീവനും ജോയ് യേം കൊണ്ട് നാട്ടിലേക്കു യാത്ര തിരിക്കുന്നു. എന്നാൽ യാത്ര മദ്ധ്യേ ജോയ് / മാടൻ തനി സ്വരൂപം എടുക്കുന്നു . അങ്ങനെ അവരും ചുരുളി യിലെ കൊതുകുതിരി പോലെ കറങ്ങി കറങ്ങി അവസാനം ഒരു വെളിച്ചത്തിൽ എത്തി ചേരുന്ന വഴിയിലൂടെ പോയിപ്പോയി ആ വെളിച്ചത്തിന്റെ ഭാഗമാക്കുന്നു.

എന്നാൽ വെളിച്ചത്തിൽ എത്തും മുന്നേ ഷാജീവനും ജോയ് യും ചുരുളിയിലേക്ക് തിരിച്ചു പോരുന്നു. വീണ്ടും ഇനിയും തുടരാനുള്ള മാടൻ കളികൾക്കായി.. ചുരുളിയിൽ അലഞ്ഞു തിരിയുന്ന വെളിച്ചമായി ആന്റണിയും മാറുന്നു.

ഇതിനെ സധൂകരിക്കുന്നത്.

1. പെങ്ങൾ ഷാജീവനോട് പറയുന്നതായി കേൾക്കുന്ന തിരുമേനിയുടെ കഥ (മിക്കപ്പോളും ആന്റണിയുടെ ചികിത്സയുടെ ഇടയിൽ ആവും പറഞ്ഞിട്ടുണ്ടാവുക.)

 2. ചുരുളിയിൽ എത്തുന്ന ഷാജീവനെ മിക്കവരും നേരത്തെ പരിചയം ഉള്ളതായി പറയുന്നുണ്ട്.

3. ഷാജീവനിൽ വ്യത്യാസമുണ്ടാവുന്നത് സിനിമയിൽ കാണിക്കുന്നുണ്ട്.

4. ജോയ് യുടെ എല്ലാ ക്രിമിനൽ വാസനയും അതെ രീതിയിൽ ഷാജീവനിൽ എത്തുകയും ജോയ് ചെയ്ത എല്ലാ കുറ്റങ്ങളും ഷജീവൻ ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.

5. അമ്പലപ്പറമ്പിൽ വെച്ച് അടി കിട്ടുമ്പോൾ ഷാജീവന്റെ മനസ്സിൽ വരുന്നത് പെങ്ങളുടെ വീടിന്റെ മേൽക്കൂരയുടെ ചിത്രമാണ്. (ഈ അടി മത്സരം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞാണ് ഷാജീവൻ പെങ്ങളെ ആദ്യമായി കാണുന്നതെന്നോർക്കുക.

6. താൻ ചെയ്യുന്ന കുട്ടകൃത്യങ്ങളൊന്നും ശാജീവന് പിറ്റേന്നോർമ ഇല്ല.

7. വേട്ടയാടി പോയി ഷാജീവൻ വഴി തെറ്റിക്കുന്ന അതെ ഭാഗത്താണ് അടി മത്സര വിജയ് യുടെ ശവ ശരീരം കിടക്കുന്നതു.

8. അവസാനം മാടനായി എഴുനേൽക്കുന്ന ജോയ് ഇപ്പോളത്തെ തിരുമേനിയാണ് ആന്റണി എന്ന് പറയുന്നുമുണ്ട്.

9. ഷാജീവനും ആന്റണിക്കും ഉള്ള പോലെ കള്ളപേരുകൾ ഉള്ളവരാണ് നാട്ടിൽ ഉള്ള പലരും, അവരെയും ഇതുപോലെ മാടൻ കൊണ്ടുവന്നതാവാം.. ഒരു സീനിൽ ഷാജീവനെ ജോർജ് എന്നാണ് ചായക്കടക്കാരൻ വിളിക്കുന്നത്‌. ഇതിനു മുമ്പ് ജോയ് യെ പിടിക്കാൻ വന്നപ്പോൾ ഉള്ള മാടൻ കേറിയ ആളുടെ പേരാവാം അത്.

(ഇതാണ് എനിക്ക് മനസ്സിലായത് എന്തെങ്കിലും വിട്ടുപോയെങ്കിൽ പറയാം, തെറ്റിയിട്ടുണ്ടെങ്കിൽ തിരുത്താം, ഇതിനെ തന്നെ ഒന്നുകൂടി ഇരുത്തി ചിന്തിച്ചാൽ ലൂപ് ആയോ ട്രിയാങ്കിൽ ആയോ ഒകെ കണ്ടെത്താൻ കഴിഞ്ഞേക്കും ) Nb:വിനോയ് തോമസ് പറഞ്ഞ രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഇല്ലാതാക്കിയതിനോടുള്ള വിമർശനം പറഞ്ഞുകൊണ്ട് നിറുത്തുന്നു.

കടപ്പാട് - അഭിജിത്ത് 

Content Highlight: the review of churuli

Next TV

Top Stories










News Roundup