ഗർഭിണിയായിരുന്നപ്പോൾ വയറിൽ ചവിട്ടി, അന്ന് വേറെയും അവിഹിതബന്ധങ്ങൾ ഉണ്ടായിരുന്നു; മുകേഷിനെ കുറിച്ച് സരിത

ഗർഭിണിയായിരുന്നപ്പോൾ വയറിൽ ചവിട്ടി, അന്ന് വേറെയും അവിഹിതബന്ധങ്ങൾ ഉണ്ടായിരുന്നു; മുകേഷിനെ കുറിച്ച് സരിത
May 26, 2023 08:15 AM | By Athira V

ർത്താവിന്റെ പീഡനങ്ങൾ പുറത്ത് പറയാൻ കഴിയാതെ നാല് ചുമരുകൾക്കുള്ളിൽ കിടന്ന് അനുഭവിക്കുന്ന നിരവധി സ്ത്രീകൾ ഇപ്പോഴും നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. പുറത്ത് പറഞ്ഞാൽ മറ്റുള്ളവർ എന്ത് വിചാരിക്കും, കുടുംബത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടുമല്ലോ തുടങ്ങിയ കാര്യങ്ങൾ ആലോചിച്ച് ഭൂരിഭാ​ഗം സ്ത്രീകളും എല്ലാം സഹിക്കും.

ചിലർ സഹനം അതിര് വിടുമ്പോൾ‌ സ്വയം ജീവനൊടുക്കും. മറ്റ് ചിലർ ധൈര്യം സമ്പാദിച്ച് ഭർത്താവിന്റെ പക്കൽ നിന്ന് ഓടി രക്ഷപ്പെട്ട് വിവാ​ഹമോചനം നേടും. ഇന്ന് സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീ‍ഡനം സഹിച്ചവരുണ്ട്.


ചിലർ അത് പിൽക്കാലത്ത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഒരാളാണ് നടി സരിത. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം കാമ്പുള്ള വേഷങ്ങൾ ചെയ്ത് എഴുപതുകളിലും എൺപതുകളിലും സരിത സജീവമായിരുന്നു. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് സരിതയെ മലയാളികൾ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്.

ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് സരിത മുകേഷുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും. സരിതയുടെ ആദ്യ വിവാഹം പതിനാറാം വയസിൽ തെലുങ്ക് നടനായ വെങ്കട സുബയ്യയുമായിട്ടായിരുന്നു. മുകേഷിനെ വിവാഹം ചെയ്തതോടെ സരിത അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് കടന്നു. പക്ഷെ സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം പ്രതീക്ഷിച്ച് പോയ സരിതയ്ക്ക് മുകേഷിനൊപ്പമുള്ള ജീവിതം വേദനകൾ നിറഞ്ഞതായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സരിത താൻ അനുഭവിച്ച ദുരിതങ്ങൾ വെളിപ്പെടുത്തിയപ്പോൾ മലയാളികൾ അമ്പരന്നു.

അത്രത്തോളം ക്രൂരമായിട്ടാണ് ഭർത്താവ് മുകേഷ് തന്നോട് പെരുമാറിയിരുന്നതെന്നാണ് സരിത പറഞ്ഞത്.​ഗർഭിണിയാണെന്ന് പോലും പരി​ഗണിക്കാതെ മുകേഷ് വയറിന് ചവിട്ടിയതിനെ കുറിച്ചും വേദനകൊണ്ട് പുളഞ്ഞതിനെ കുറിച്ചും നിറകണ്ണുകളോടെയാണ് സരിത സംസാരിക്കുന്നത്. താനുമായി കുടുംബ ജീവിതം നയിക്കുന്ന സമയത്തും മറ്റ് അവിഹിതബന്ധങ്ങൾ മുകേഷിനുണ്ടായിരുന്നുവെന്നും നടന്റെ അച്ഛൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം ആദ്യം ആരേയും ഒന്നും അറിയിച്ചിരുന്നില്ലെന്നും സരിത പറഞ്ഞു.


'അർധരാത്രി മദ്യപിച്ച് കയറി വരും. വൈകിയതിനെ കുറിച്ച് ചോദിച്ചാൽ മുടി പിടിച്ച് വലിച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യും. വളരെ ചീപ്പായ കാര്യമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരുടെ മുമ്പിൽ വെച്ചുപോലും ഉപദ്രവിച്ചിട്ടുണ്ടെന്നും', സരിത വെളിപ്പെടുത്തി. ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നത് മുതലാണ് അവരുടെ വീട്ടിലേക്ക് പോകുന്നത് സരിത അവസാനിപ്പിച്ചത്. ഓഡിറ്ററെ കണ്ട് അക്കൗണ്ട്സ് നോക്കി എല്ലാ വർഷവും തന്റേയും മുകേഷിന്റേയും ടാക്സ് അടയ്ക്കുമായിരുന്നുവെന്നും സരിത പറഞ്ഞു. മുകേഷ് മൂലം അനുഭവിക്കുന്നതൊന്നും മീഡിയയോട് പറയരുതെന്ന് അദ്ദേഹത്തിന്റെ അച്ഛൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞു.

'എന്റെ മോൻ ശരിയല്ലെന്ന് എനിക്ക് അറിയാം. നീ എന്താണ് അനുഭവിക്കുന്നതെന്നും എനിക്ക് അറിയാം. പക്ഷെ ഇതൊന്നും മീഡിയയിൽ വരരുതെന്ന് എയർപോട്ടിൽ കൂട്ടാൻ വന്നപ്പോൾ കൈയ്യിൽ പിടിച്ച് അദ്ദേഹത്തിന്റെ അച്ഛൻ എന്നോട് പറഞ്ഞു.'

'മകന് അഞ്ച് വയസുള്ളപ്പോൾ മഞ്ഞപ്പിത്തം വന്നു. അത് പറയാൻ ഞാൻ മുകേഷിനെ വിളിച്ചപ്പോൾ നീ എന്നെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുകയാണോയെന്നാണ് ചോദിച്ചത്. അത് പറയുമ്പോൾ എന്റെ കൈ വിറയ്ക്കുകയായിരുന്നു. കാരണം ഒറ്റയ്ക്ക് എല്ലാം മാനേജ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അഞ്ച് വയസുള്ള മകന് മഞ്ഞപ്പിത്തം വന്നുവെന്ന് അറിയുമ്പോൾ അച്ഛന് ഫീലിങ്സ് വരണ്ടേ...?.' 'ഗർഭിണിയായിരുന്നപ്പോൾ എന്റെ വയറിൽ ചവിട്ടിയിരുന്നു. വേദനകൊണ്ട് കരയുമ്പോഴും നീ ഒരു മികച്ച നടിയാണെന്നാണ് അദ്ദേഹം എന്നെ നോക്കി കളിയാക്കി പറഞ്ഞുകൊണ്ടിരുന്നത്.'

'ഒമ്പതാം മാസത്തിൽ‌ വയറും വെച്ച് കാറിൽ‌ കയറാൻ ശ്രമിച്ചപ്പോൾ മനപ്പൂർവം അദ്ദേഹം വാഹനം മുന്നോട്ട് എടുത്തതിനാൽ ഞാൻ‌ തട​ഞ്ഞ് വീഴുകയും ചെയ്തിരുന്നു. തുടർച്ചയായി അദ്ദേഹം എന്തെങ്കിലും ഇത്തരത്തിൽ ചെയ്തുകൊണ്ടിരിക്കും.' അനുഭവിച്ച പീഡനങ്ങൾ ഓർത്തെടുത്ത് വിങ്ങിപ്പൊട്ടിക്കൊണ്ട് സരിത പറഞ്ഞു. രണ്ട് ആൺമക്കളും ഇപ്പോൾ സരിതയുടെ സംരക്ഷണയിലാണ് കഴിയുന്നത്. എല്ലാവരും വിദേശത്ത് സെറ്റിൽഡാണ്. സരിതയുടെ വിശേഷങ്ങൾ നടനും ഡോക്ടറുമായ മകൻ ശ്രാവൺ മുകേഷ് പങ്കുവെക്കുമ്പോഴാണ് പ്രേക്ഷകർ അറിയുന്നത്.

Stomped on the stomach while pregnant and had other affairs then; Sarita about Mukesh

Next TV

Related Stories
നടി അർച്ചന കവി വിവാഹിതയായി

Oct 16, 2025 02:15 PM

നടി അർച്ചന കവി വിവാഹിതയായി

നടി അർച്ചന കവി വിവാഹിതയായി....

Read More >>
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; അസോ. ഡയറക്ടര്‍ ദിനിൽ ബാബുവിനെതിരെ കേസ്

Oct 16, 2025 11:20 AM

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; അസോ. ഡയറക്ടര്‍ ദിനിൽ ബാബുവിനെതിരെ കേസ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി, ദിനിൽ ബാബുവിനെതിരെ...

Read More >>
'എത്ര കാലം കാണുമെന്ന് ചോദിച്ചു, പിരിഞ്ഞെന്ന് വാർത്ത വന്നു': 22 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് ബീന ആന്റണി

Oct 15, 2025 04:38 PM

'എത്ര കാലം കാണുമെന്ന് ചോദിച്ചു, പിരിഞ്ഞെന്ന് വാർത്ത വന്നു': 22 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് ബീന ആന്റണി

'എത്ര കാലം കാണുമെന്ന് ചോദിച്ചു, പിരിഞ്ഞെന്ന് വാർത്ത വന്നു': 22 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് ബീന...

Read More >>
 'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിവാദപ്രസ്താവന; നടി കൃഷ്ണപ്രഭയ്‌ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Oct 15, 2025 04:10 PM

'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിവാദപ്രസ്താവന; നടി കൃഷ്ണപ്രഭയ്‌ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

മാനസികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ മുഖ്യമന്ത്രിക്ക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall