പ്രമുഖ താരങ്ങൾ അണിനിരക്കുന്ന 'ലാല്‍ ജോസ്'
സിനിമയുടെ ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽപൂര്‍ത്തിയായി.
666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിക്കുന്ന സിനിമ ഒരുക്കിയത്
നവാഗതനായ കബീര്‍ പുഴമ്പ്രം ആണ്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍
ജോസിന്‍റെ പേരുതന്നെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍
സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ
വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. പൊന്നാനി, എടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ
ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ഇതിലെ നായിക
The shooting of the new movie 'Lal Jose' has been completed on a single schedule