---
title: "ഒരു സീന്‍ മോശമായാല്‍പ്പോലും കേരള ജനത വച്ചു പൊറുപ്പിക്കുമോ; അനുഭവം പങ്കുവെച്ച് മുകേഷ്"
english_title: "Even if a scene goes bad, will the people of Kerala tolerate it; Mukesh shared his experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116125/even-if-a-scene-goes-bad-will-the-people-of-kerala-tolerate-it-mukesh-shared-his-experience"
published_at: "2023-05-21T08:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64698f2aeb23e_mukesh_1.jpg"
keywords: []
---

# ഒരു സീന്‍ മോശമായാല്‍പ്പോലും കേരള ജനത വച്ചു പൊറുപ്പിക്കുമോ; അനുഭവം പങ്കുവെച്ച് മുകേഷ്

> **Lead Summary:**  സിനിമയെ നശിപ്പിക്കുന്ന വിധത്തിലുള്ള നെഗറ്റീവ് അഭിപ്രായ പ്രകടനങ്ങളോട് താന്‍ യോജിക്കുന്നില്ല നടന്‍ മുകേഷ്.പണം കൊടുത്താല്‍ സിനിമയെക്കുറിച്ച് നല്ലതും ചീത്തയും പറയാന്‍ നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ടെന്നും അതിനായി തന്നെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള നടന്‍ ഗണേഷ് കുമാറിന്റെ ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് മുകേഷ് തന്റെ അനുഭവം പങ്കുവെച്ചത്. സിനിമ കാണാതെ അഭിപ്രായം പറയുന്നവരുമുണ്ട് .

## Article Content

 സിനിമയെ നശിപ്പിക്കുന്ന വിധത്തിലുള്ള നെഗറ്റീവ് അഭിപ്രായ പ്രകടനങ്ങളോട് താന്‍ യോജിക്കുന്നില്ല നടന്‍ മുകേഷ്.പണം കൊടുത്താല്‍ സിനിമയെക്കുറിച്ച് നല്ലതും ചീത്തയും പറയാന്‍ നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ടെന്നും അതിനായി തന്നെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള നടന്‍ ഗണേഷ് കുമാറിന്റെ ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് മുകേഷ് തന്റെ അനുഭവം പങ്കുവെച്ചത്. സിനിമ കാണാതെ അഭിപ്രായം പറയുന്നവരുമുണ്ട് .

എന്റെ സിനിമയെക്കുറിച്ചും സമാനമായി ഒരു അഭിപ്രായം ഉണ്ടായി. ഒരു പയ്യന്‍ സംസാരിക്കുന്നത് എനിക്കൊരാള്‍ അയച്ചു നല്‍കിയതാണ്. എന്റെയും ഉര്‍വ്വശിയുടെയും അഭിനയം ശരിയല്ല. തമാശ പറയുമ്പോള്‍ സീരിയസായും സീരിയസായി പറയുമ്പോള്‍ തമാശയായും തോന്നുന്നു എന്ന് . പത്ത് നാല്‍പ്പത് വര്‍ഷങ്ങളായി ഞാന്‍ സിനിമയിലുണ്ട്. ഒരു സീന്‍ മോശമായാല്‍പ്പോലും കേരള ജനത അഭിനേതാക്കളെ വച്ചു പൊറുപ്പിക്കുമോ.

ഈ സാഹചര്യത്തിലാണ് ഞങ്ങളെല്ലാം ഇത്രയും കാലമായി ഇവിടെ നില്‍ക്കുന്നത്. രമേഷ് സിപ്പി, രക്ഷപ്പെട്ടു. ഷോലെ സിനിമയും. ഇന്നായിരുന്നെങ്കില്‍ ഈ പയ്യന്‍മാരെല്ലാം കൂടി അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും എന്താണ് ഈ കാണിക്കുന്നതെന്ന് പറഞ്ഞേനെ. ടൈറ്റാനിക്കെല്ലാം പൊളിഞ്ഞു പോയേനേ. കൃത്യമായി തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ നമുക്ക് മനസ്സിലാകും. അല്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങളില്‍ അര്‍ത്ഥമില്ല.’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/116125/even-if-a-scene-goes-bad-will-the-people-of-kerala-tolerate-it-mukesh-shared-his-experience)