---
title: "ഡോ. വന്ദനയുടെ വീട്ടിലെത്തി വന്ദനയുടെ പിതാവിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി"
english_title: "Dr. Mammootty reaches Vandana's house and consoles Vandana's father"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114186/dr-mammootty-reaches-vandanas-house-and-consoles-vandanas-father"
published_at: "2023-05-11T22:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d26aade3c2_mammootty.jpg"
keywords: []
---

# ഡോ. വന്ദനയുടെ വീട്ടിലെത്തി വന്ദനയുടെ പിതാവിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി

> **Lead Summary:** **കോട്ടയം : **കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിക്കാൻ നടൻ മമ്മൂട്ടി എത്തി . വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ അച്ഛൻ മോഹൻദാസിനെ ആശ്വസിപ്പിച്ചു. രാത്രി 8.25 ന് എത്തിയ നടൻ 10 മിനിറ്റ് വന്ദനയുടെ വീട്ടിൽ ചെലവഴിച്ചു. മമ്മൂട്ടിയെ കൂടാതെ ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

## Article Content

**കോട്ടയം : **കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിക്കാൻ നടൻ മമ്മൂട്ടി എത്തി . വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ അച്ഛൻ മോഹൻദാസിനെ ആശ്വസിപ്പിച്ചു. രാത്രി 8.25 ന് എത്തിയ നടൻ 10 മിനിറ്റ് വന്ദനയുടെ വീട്ടിൽ ചെലവഴിച്ചു. മമ്മൂട്ടിയെ കൂടാതെ ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് വന്ദന അക്രമിയുടെ കൊലക്കത്തിക്കിരായായത്. പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114186/dr-mammootty-reaches-vandanas-house-and-consoles-vandanas-father)