'വിജയ് എന്റെ ആരാധകൻ' വാക്കുകൾ ഞെട്ടിച്ചെന്ന് മലയാളത്തിലെ സൂപ്പർതാരം

'വിജയ് എന്റെ ആരാധകൻ' വാക്കുകൾ ഞെട്ടിച്ചെന്ന് മലയാളത്തിലെ സൂപ്പർതാരം
Mar 25, 2023 08:19 PM | By Vyshnavy Rajan

മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. നടൻ ബാബു ആന്റണിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ വിജയോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് നടൻ.

വളരെ എളിമയുള്ള ആളാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചുവെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. വിജയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടനെ കുറിച്ച് വാചാലനായത്.

"ഇളയ ദളപതി വിജയ്" സാറിനൊപ്പം. ഏറെ എളിമയും സ്നേഹവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു.

ആ വാക്കുകൾ കേട്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാൻ അത്ഭുതപ്പെട്ടു. കൂടാതെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ മറ്റുള്ളവരിൽ നിന്നും നല്ല വാക്കുകൾ ലഭിച്ചു. വിജയ് സാറിനെയും എല്ലാവരെയും ഞാൻ ആദ്യമായാണ് കാണുന്നത്, അതൊരു അനുഗ്രഹമായി കാണുന്നു'- ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.

വിക്രമിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. തൃഷയാണ് ചിത്രത്തിലെ നായിക. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് തൃഷയും വിജയും ഒന്നിച്ചെത്തുന്നത്.

സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരാണ് മറ്റു താരങ്ങൾ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.

The Malayalam superstar was shocked by the words 'Vijay my fan'

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories










News Roundup