---
title: "'എന്റെ ഹൃദയം നിറഞ്ഞു'; കൊണ്ടോട്ടിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ദുൽഖർ"
english_title: "Dulqar's post thanking the people of Kondoti is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/104544/dulqars-post-thanking-the-people-of-kondoti-is-now-going-viral"
published_at: "2023-03-22T17:09:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/641ae9658d0d6_dulqar_salman.jpg"
keywords: []
---

# 'എന്റെ ഹൃദയം നിറഞ്ഞു'; കൊണ്ടോട്ടിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ദുൽഖർ

> **Lead Summary:** യുവ നടന്മാരിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ദുൽഖർ സൽമാൻ. നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് . ഇപ്പോഴിതാ ദുൽഖർ പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

## Article Content

യുവ നടന്മാരിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ദുൽഖർ സൽമാൻ. നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് . ഇപ്പോഴിതാ ദുൽഖർ പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

കൊണ്ടോട്ടിയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ടുള്ളതാണ് ദുൽഖറിന്റെ പോസ്റ്റ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്വയംവര സിൽക്സിന്റെ ഷോറൂം ഉദ്ഘാടനം ചെയ്യാൻ ദുൽഖർ എത്തിയിരുന്നു.

**

ചൂടിനെ വകവെയ്ക്കാതെ നിരവധി പേരാണ് പ്രിയ താരത്തെ കാണാനായി ഒഴുകി എത്തിയത്. കൊണ്ടോട്ടി ന​ഗരം മുഴുവൻ ജനസാ​ഗരം ആയതിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

> ഇതിന് പിന്നാലെയാണ് തന്റെ ആരാധകർക്ക് നന്ദി അറിയിച്ച് ദുൽഖർ രം​ഗത്തെത്തിയത്. "കൊണ്ടോട്ടിയിലെ ജനങ്ങൾക്ക് സ്നേഹത്തിന്റെ അപാരമായ ഒഴുക്കിന് നന്ദി.

> നിങ്ങൾ ചൂടിനെ ധൈര്യത്തോടെ നേരിട്ടു. എന്നോടൊപ്പം പാടുകയും നൃത്തം ചെയ്യുകയും ചെയ്തു, എന്റെ ഹൃദയം നിറഞ്ഞു. നിങ്ങളാണ് യഥാർത്ഥ സൂപ്പർ താരങ്ങളും ധീരഹൃദയരും !!. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയതിന് പൊലീസ് സേനയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രത്യേക നന്ദി", എന്നാണ് ദുൽഖർ കുറിച്ചത്.

[https://www.facebook.com/DQSalmaan/posts/768061034678601**](https://www.facebook.com/DQSalmaan/posts/768061034678601)

### Related Links & Sources
- [Original Story Source](https://moviemax.in/news/104544/dulqars-post-thanking-the-people-of-kondoti-is-now-going-viral)