---
title: "‘ദി ​എ​ലി​ഫ​ന്‍റ്​ വി​സ്പ​റേ​ഴ്​​സ്​’ താരങ്ങളായ ബൊ​മ്മ​നും ബെ​ല്ലിക്കും സ്റ്റാലിന്റെ ആദരം "
english_title: "Stalin pays tribute to 'The Elephant Whisperers' stars Boman and Belli"
publisher: "moviemax.in"
canonical_url: "https://moviemax.in/news/103320/stalin-pays-tribute-to-the-elephant-whisperers-stars-boman-and-belli"
published_at: "2023-03-16T11:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412afb6b6586_MK_STALIN.jpg"
keywords: []
---

# ‘ദി ​എ​ലി​ഫ​ന്‍റ്​ വി​സ്പ​റേ​ഴ്​​സ്​’ താരങ്ങളായ ബൊ​മ്മ​നും ബെ​ല്ലിക്കും സ്റ്റാലിന്റെ ആദരം 

> **Lead Summary:** **ഓ**​സ്ക​ർ നേ​ടി​യ ‘ദി ​എ​ലി​ഫ​ന്‍റ്​ വി​സ്പ​റേ​ഴ്​​സ്​’ ഡോ​ക്യു​മെ​ന്‍റ​റി​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ബൊ​മ്മ​ൻ- ബെ​ല്ലി ദ​മ്പ​തി​ക​ളെ ചെ​ന്നൈ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക്​ വി​ളി​പ്പി​ച്ച്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ആ​ദ​രി​ച്ചു. ഇ​രു​വ​രെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച സ്റ്റാ​ലി​ൻ ഒ​രു ല​ക്ഷം രൂ​പ വീ​ത​വും പ്ര​ശം​സാ​ഫ​ല​ക​ങ്ങ​ളും കൈ​മാ​റി.

## Article Content

**ഓ**​സ്ക​ർ നേ​ടി​യ ‘ദി ​എ​ലി​ഫ​ന്‍റ്​ വി​സ്പ​റേ​ഴ്​​സ്​’ ഡോ​ക്യു​മെ​ന്‍റ​റി​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ബൊ​മ്മ​ൻ- ബെ​ല്ലി ദ​മ്പ​തി​ക​ളെ ചെ​ന്നൈ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക്​ വി​ളി​പ്പി​ച്ച്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ആ​ദ​രി​ച്ചു. ഇ​രു​വ​രെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച സ്റ്റാ​ലി​ൻ ഒ​രു ല​ക്ഷം രൂ​പ വീ​ത​വും പ്ര​ശം​സാ​ഫ​ല​ക​ങ്ങ​ളും കൈ​മാ​റി.

[https://fb.watch/jiqdmX_vy4/](https://fb.watch/jiqdmX_vy4/)

ഇ​തോ​ടൊ​പ്പം ത​മി​ഴ്​​നാ​ട്ടി​ലെ മു​തു​മ​ല​യി​ലെ തെ​പ്പ​ക്കാ​ട്, ആ​ന​മ​ല​ക്ക​ടു​ത്ത കോ​ഴി​ക്കാ​മു​ത്തി ആ​ന ക്യാ​മ്പു​ക​ളി​ലെ പാ​പ്പാ​ന്മാ​ർ ഉ​ൾ​പ്പെ​ടെ 91 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും ഇ​വ​ർ​ക്ക്​ വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ 9.10 കോ​ടി രൂ​പ​യും അ​നു​വ​ദി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ആ​ന​മ​ല ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ആ​ന ക്യാ​മ്പി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ അ​ഞ്ച്​ കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

കോ​യ​മ്പ​ത്തൂ​ർ ചാ​ടി​വ​യ​ലി​ൽ എ​ട്ടു കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ ആ​ന പ​രി​ച​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.അ​നാ​ഥ​യാ​യ ‘ര​ഘു’​വെ​ന്ന ആ​ന​ക്കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന ബൊ​മ്മ​ൻ- ബെ​ല്ലി ദ​മ്പ​തി​ക​ളു​ടെ ക​ഥ​യാ​ണ് ഡോ​ക്യു​മെ​ന്റ​റി​യി​ൽ പ​റ​യു​ന്ന​ത്. ഓ​സ്ക​ർ അ​വാ​ർ​ഡ്​ ല​ഭി​ച്ച​തോ​ടെ മു​തു​മ​ല ആ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/103320/stalin-pays-tribute-to-the-elephant-whisperers-stars-boman-and-belli)