---
title: "ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് താഴെ കമന്റിട്ടതിന് തനിക്ക് വധഭീഷണി നേരിടേണ്ടി വന്നു; തുറന്ന് പറഞ്ഞ് നടന്‍ സന്തോഷ് കീഴാറ്റൂർ"
english_title: "He faced death threats for commenting on Unni Mukundan's picture; Actor Santosh Keezhatoor spoke openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99901/he-faced-death-threats-for-commenting-on-unni-mukundans-picture-actor-santosh-keezhatoor-spoke-openly"
published_at: "2023-02-26T23:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb9bee660e9_santhosh_1.jpg"
keywords: []
---

# ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് താഴെ കമന്റിട്ടതിന് തനിക്ക് വധഭീഷണി നേരിടേണ്ടി വന്നു; തുറന്ന് പറഞ്ഞ് നടന്‍ സന്തോഷ് കീഴാറ്റൂർ

> **Lead Summary:** ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് കമന്റിട്ടതിന് പിന്നാലെ തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഞാന്‍ എന്റെ രാഷ്ട്രീയം കൃത്യമായി ഉയര്‍ത്തി പിടിച്ചത് കൊണ്ടാണ് തനിക്ക് അന്ന് വധഭീഷണി നേരിടേണ്ടി വന്നതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ഞാനും ഉണ്ണി മുകുന്ദനും ഒന്നിച്ച് അഭിനയിച്ച സഹപ്രവര്‍ത്തകരാണ്.

## Article Content

ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് കമന്റിട്ടതിന് പിന്നാലെ തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഞാന്‍ എന്റെ രാഷ്ട്രീയം കൃത്യമായി ഉയര്‍ത്തി പിടിച്ചത് കൊണ്ടാണ് തനിക്ക് അന്ന് വധഭീഷണി നേരിടേണ്ടി വന്നതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ഞാനും ഉണ്ണി മുകുന്ദനും ഒന്നിച്ച് അഭിനയിച്ച സഹപ്രവര്‍ത്തകരാണ്.

അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തനിക്ക് ഇഷ്ടമാണ്. സ്‌റ്റൈലില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. അന്ന് ഞാന്‍ ബുദ്ധിമോശത്താല്‍ ഒരു കമന്റ് ഇടുകയും പിന്നീട് അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ അതില്‍ എനിക്ക് വധഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ വിളിച്ച് കുറെപേര്‍ കൊന്നുകളയും എന്ന് വരെ പറഞ്ഞു . എനിക്ക് സങ്കടം വന്ന കാര്യം എന്താണെന്നാല്‍ ഞാന്‍ തെറ്റ് സമ്മതിച്ചിട്ട് പോലും അത് പേഴ്‌സണലായെടുത്തു.

അദ്ദേഹം അതിന് താഴെ വന്നു ഒരു കമന്റ് ചെയ്താല്‍ മതിയായിരുന്നു. പിന്നീട് പലപ്പോഴും അഭിമുഖങ്ങളില്‍ എന്നെ അറിയാത്ത പോലെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോള്‍ വിഷമം തോന്നി എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. 2021ല്‍ ആണ് ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് സന്തോഷ് കീഴാറ്റൂര്‍ കമന്റിട്ടത്.2021-ല്‍ ഉണ്ണി മുകുന്ദന്‍ ഹനുമാന്റെ പ്രതിമ കയ്യില്‍ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നിരുന്നു.

ഇതിന് താഴെ ‘ഹനുമാന് സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ? എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തു. ആ കമന്റ് ഏറേ ശ്രദ്ധ നേടും ചെയ്തിരുന്നു .പിന്നാലെ മറുപടി കമന്റുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു.’ചേട്ടാ, നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്.ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ’, എന്ന് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/99901/he-faced-death-threats-for-commenting-on-unni-mukundans-picture-actor-santosh-keezhatoor-spoke-openly)