---
title: "ദിലീപേട്ടനോട് എനിക്ക് ഒരു വല്യേട്ടൻ ഫീലും സ്നേഹവുമാണ്; മഞ്ജു ചേച്ചിയാണ് എന്നെ ദിലീപേട്ടന് കാണിച്ചുകൊടുത്തത്- നിത്യദാസ്"
english_title: "I have an elder feeling and love for Dilipetan; It was Manju Chechi who introduced me to Dilepetan - Nithya Das"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99899/i-have-an-elder-feeling-and-love-for-dilipetan-it-was-manju-chechi-who-introduced-me-to-dilepetan-nithya-das"
published_at: "2023-02-26T23:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb9836451be_nithya_1.jpg"
keywords: []
---

# ദിലീപേട്ടനോട് എനിക്ക് ഒരു വല്യേട്ടൻ ഫീലും സ്നേഹവുമാണ്; മഞ്ജു ചേച്ചിയാണ് എന്നെ ദിലീപേട്ടന് കാണിച്ചുകൊടുത്തത്- നിത്യദാസ്

> **Lead Summary:** നീണ്ട 14 വർഷങ്ങൾക്കുശേഷം നടി നിത്യ ദാസ് വീണ്ടും നായികയായി വെള്ളിത്തിരയിലെത്തുന്ന ചിത്രം പള്ളിമണി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് . ശ്വേതാ മേനോനും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിത്യ ദാസ് മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തി എങ്കിലും സിനിമയിലേക്ക് തിരികെ വരാത്തത് എന്താണെന്നുള്ള കാര്യം വളരെ നാളുകളായി ആരാധകർ ചോദിക്കുന്ന ഒരു ചോദ്യമാണ് .

## Article Content

നീണ്ട 14 വർഷങ്ങൾക്കുശേഷം നടി നിത്യ ദാസ് വീണ്ടും നായികയായി വെള്ളിത്തിരയിലെത്തുന്ന ചിത്രം പള്ളിമണി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് . ശ്വേതാ മേനോനും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിത്യ ദാസ് മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തി എങ്കിലും സിനിമയിലേക്ക് തിരികെ വരാത്തത് എന്താണെന്നുള്ള കാര്യം വളരെ നാളുകളായി ആരാധകർ ചോദിക്കുന്ന ഒരു ചോദ്യമാണ് .

സിനിമകൾ ചെയ്യാറില്ലായിരുന്നുവെങ്കിലും നിത്യ സോഷ്യൽമീ‍ഡിയയിൽ സജീവമാണ് . കോഴിക്കോട് സ്ഥിരതാമസമായ നിത്യ തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് . ഇപ്പോൾ. 'പറക്കും തളികയ്ക്ക് വേണ്ടി പുഴയിൽ അമ്പത് തവണയെങ്കിലും മുങ്ങി കാണും. അവർ ചിരിച്ചോണ്ട് വരാൻ പറയും. ഞാൻ ശ്വാസം കിട്ടാതെയാണ് വെള്ളത്തിൽ നിന്നും പൊങ്ങി വന്നത്. മുപ്പത്തിയഞ്ചിൽ കൂടുതൽ ടേക്ക് ആ രം​ഗത്തിന് മാത്രം പോയി കാണും.

അവസാനം ഞാൻ അഭിനയം നിർത്തുകയാണെന്ന് വരെ പറഞ്ഞു . മലയാളി അല്ലാത്തൊരു ചെക്കനെ കല്യാണം കഴിച്ചത് കൊണ്ട് വലിയ പ്രശ്നങ്ങളൊന്നുമില്ല. എനിക്ക് അവസരം വരാതിരുന്നത് കൊണ്ട് അഭിനയിക്കാതിരുന്നതാണ്. അന്ന് ആരാധകർ കത്ത് എഴുതി അയക്കുമായിരുന്നു. അവർ അങ്ങനെയാണ് സ്നേഹം പ്രകടിപ്പിച്ചിരുന്നത്. വീട്ടിലാർക്കും ആദ്യം മറ്റൊരു സംസ്ഥാനത്തേക്ക് കല്യാണം കഴിപ്പിച്ച് വിടുന്നതിനോട് താൽപര്യമില്ലായിരുന്നു.

എന്റെ അച്ഛനും അമ്മയും കല്യാണത്തിന് സമ്മതിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹവുമായുള്ള പ്രണയം വേണ്ടായെന്ന് വെക്കുമായിരുന്നു.''എനിക്കിപ്പോൾ ഇൻസ്റ്റ​ഗ്രാം ഒരു വരുമാന മാർ​ഗം കൂടിയാണ്. തിയേറ്ററിൽ‌ പോയി കാണേണ്ട സമയമാണ് പള്ളിമണി. പറക്കും തളിക ഫസ്റ്റ്ഡെ സിനിമ കാണാൻ പോയപ്പോൾ എനിക്ക് ടിക്കറ്റ് കിട്ടിയില്ല.

പിന്നെ രാത്രിയാണ് സിനിമ കണ്ടത്. സിനിമയുടെ ഒന്നും അറിയാത്ത കാലത്താണ് പറക്കും തളിക ചെയ്തത്. അഭിനയം എന്താന്ന് അറിയാതെ കാലത്ത് അഭിനയിച്ചതാണ്. ദിലീപേട്ടൻ എനിക്ക് ഏട്ടൻ എന്നൊരു ഫീലാണ്. അന്നും ഇന്നും അദ്ദേ​ഹത്തോേട് ആ സ്നേഹമുണ്ട്. മഞ്ജു ചേച്ചിയാണ് എന്നെ ദിലീപേട്ടന് കാണിച്ചുകൊടുത്തത്. കല്യാണത്തിന് മുമ്പ് തന്നെ കോഴിക്കോട് വിട്ട് വരില്ലെന്ന് പറഞ്ഞിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/99899/i-have-an-elder-feeling-and-love-for-dilipetan-it-was-manju-chechi-who-introduced-me-to-dilepetan-nithya-das)