---
title: " ദിവ്യ ഉണ്ണിയെ നായികയാക്കിയതിൽ മമ്മൂക്ക ക്ഷുഭിതനായി;  ലാൽ ജോസ്"
english_title: " Mammooka is furious with Divya Unni as the heroine; Lal Jose"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99200/mammooka-is-furious-with-divya-unni-as-the-heroine-lal-jose"
published_at: "2023-02-23T22:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f79eb0f1d48_lal.jpg"
keywords: []
---

#  ദിവ്യ ഉണ്ണിയെ നായികയാക്കിയതിൽ മമ്മൂക്ക ക്ഷുഭിതനായി;  ലാൽ ജോസ്

> **Lead Summary:** **മ**ലയാള സിനിമയിൽ ഒരു കാലത്ത് തുടരെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. മീശമാധവൻ എന്ന സിനിമയാണ് ലാൽ ജോസിന്റെ കരിയറിൽ ഇന്നും എടുത്ത് പറയപ്പെടുന്നത്.

## Article Content

**മ**ലയാള സിനിമയിൽ ഒരു കാലത്ത് തുടരെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. മീശമാധവൻ എന്ന സിനിമയാണ് ലാൽ ജോസിന്റെ കരിയറിൽ ഇന്നും എടുത്ത് പറയപ്പെടുന്നത്.

സംവിധായകൻ കമലിന്റെ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചാണ് ലാൽ ജോസ് പിന്നീട് സ്വതന്ത്ര സംവിധായകനാവുന്നത്. ഒരു മറവത്തൂർ കനവായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യ സിനിമ. ചിത്രത്തിൽ മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമയിൽ മമ്മൂട്ടിക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ ലാൽ ജോസ് സംസാരിച്ചിരുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷെ ദിവ്യക്ക് അഡ്വാൻസ് കൊടുത്തിരുന്നു. മാത്രമല്ല ഈ സിനിമയിൽ അവർ തമ്മിൽ ലൗ സീനൊന്നുമില്ല.

മനസ്സിൽ സൂക്ഷിച്ച ഒരിഷ്ടമാണ് സിനിമയിൽ ആനിക്ക് ചാണ്ടിയോടുണ്ടായിരുന്നത്. അതെനിക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ട് പ്രായവ്യത്യാസം വിഷയമാവില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കൺവിൻസ് ചെയ്യാൻ ശ്രമിച്ചെങ്കിലും മമ്മൂക്ക ക്ഷുഭിതനായി' 'ആദ്യ സിനിമ നിന്റെ തന്നിഷ്ടമെന്ന് പറഞ്ഞ് എന്നെ ശാസിച്ചു.

പിന്നെ മുടി ക്രോപ്പ് ചെയ്യണമെന്നതായിരുന്നു. മറ്റു സിനിമകളെ ബാധിക്കും മുടി വെച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു മുടി എന്തായാലും വെട്ടണമെന്ന്. ഇത് രണ്ടും പൂജയ്ക്ക് മുമ്പ് വലിയ പ്രശ്നമായി. ഈ അസ്വസ്ഥത അന്തരീക്ഷത്തിലുണ്ട്. പൂജയുടെ രണ്ട് ദിവസം മുമ്പ് കാണാൻ ചെന്നപ്പോഴും മുടി വെട്ടുന്ന പ്രശ്നമില്ലെന്ന് പറഞ്ഞു' 'മുടി വെട്ടില്ലെന്ന് വിചാരിച്ച് സങ്കടത്തിലാണ് ഞാൻ പോന്നത്.

പക്ഷെ പിറ്റേ ദിവസം രാവിലെ ഞാൻ ഞെട്ടി, വിചാരിച്ചതിലും ചെറുതായി, മൊട്ടയടിച്ച് ഒരാഴ്ച കഴിഞ്ഞ പോലെ എന്റെ മുന്നിൽ വന്നു. മതിയോ നിനകക് തൃപ്തിയോയാ എന്ന് ചോദിച്ചു. അതാണ് ഞാൻ മമ്മൂക്കയെ എല്ലാ കാലത്തും സ്നേഹിക്കുന്നത്. അദ്ദേഹത്തിന്റെ താൽപര്യങ്ങളൊക്കെ വേറെയായിരിക്കും പക്ഷെ അതൊന്ന് പറഞ്ഞ് നോക്കും' 'നായികയുടെ കാര്യത്തിൽ അദ്ദേഹം അപ്പോഴും പുള്ളി ഹാപ്പിയായിരുന്നില്ല.

ഞാൻ പ്രൊഡ്യസറെ നിർത്തിയിട്ട് പറഞ്ഞു ഈ കഥാപാത്രത്തിന് ദിവ്യക്ക് നല്ല തുക അഡ്വാൻസായി കൊടുത്തു. അവരോട് മാറ്റിപ്പറയാൻ കാരണമില്ല. മഞ്ജു മാറിയപ്പോൾ നമുക്ക് ഡേറ്റ് തന്നു' 'മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള ആ​ഗ്രഹം കൊണ്ട് മറ്റേതൊക്കെയോ പടങ്ങൾ മാറ്റിയാണ് ഡേറ്റ് തന്നത്.

എനിക്കിനി മാറ്റിപ്പറയാൻ പറ്റില്ല എന്റെ അഭിപ്രായമിതാണെന്നെന്ന്. അത് മമ്മൂക്കയ്ക്കും സിയാദ്ക്കയ്ക്കും ഷോക്കായിരുന്നു അവരോടാണ് എന്റെ അഭിപ്രായവും നിർബന്ധ ബുദ്ധിയും പ്രകടിപ്പിക്കുന്നത്' 'ഇത്തിരി ധിക്കാരമുണ്ടെന്ന് പിന്നെയെനിക്ക് തോന്നി. പക്ഷെ അങ്ങനെ പറയാതെ നിവൃത്തിയില്ല.

അങ്ങനെ അകത്ത് പോയി കംബോസിം​ഗ് സ്ഥലത്ത് അർധ മനസ്കനായി ഇരിക്കുകയാണ്. കുറച്ച് കഴി‍ഞ്ഞപ്പോൾ മമ്മൂക്ക അകത്തേക്ക് കയറി വന്നു. പാട്ടിന്റെ ട്യൂൺ എന്താണെന്ന് കേൾക്കട്ടെയെന്ന് പറഞ്ഞു, ഞാൻ തന്നെയാണെങ്കിലേ ഈ പാട്ടുണ്ടാവൂ എന്ന് പറഞ്ഞു. നീയെന്ന് പോടായെന്ന് മമ്മൂക്ക,' ലാൽ ജോസ് പറഞ്ഞതിങ്ങനെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/99200/mammooka-is-furious-with-divya-unni-as-the-heroine-lal-jose)