---
title: "ഞാന്‍ സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു സുബി; സുബിയുടെ വിയോഗത്തില്‍ ടിനി ടോം"
english_title: "Liver transplant surgery date fixed... but; Tiny on Subi's demise"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98800/liver-transplant-surgery-date-fixed-but-tiny-on-subis-demise"
published_at: "2023-02-22T12:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5bd213e4a0_tinitom_and_subi_suresh.jpg"
keywords: []
---

# ഞാന്‍ സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു സുബി; സുബിയുടെ വിയോഗത്തില്‍ ടിനി ടോം

> **Lead Summary:** അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ അടക്കം അറിഞ്ഞിരുന്നില്ല. 41 വയസായിരുന്നു അന്തരിക്കുമ്പോള്‍ സുബിയുടെ പ്രായം. കരൾ രോഗത്തെ തുടർന്നാണ് മരണം.

## Article Content

അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ അടക്കം അറിഞ്ഞിരുന്നില്ല. 41 വയസായിരുന്നു അന്തരിക്കുമ്പോള്‍ സുബിയുടെ പ്രായം. കരൾ രോഗത്തെ തുടർന്നാണ് മരണം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയുടെ രോഗാവസ്ഥയെക്കുറിച്ച്  വിശദീകരിക്കുകയാണ് നടന്‍ ടിനി ടോം. ഞാന്‍ കഴിഞ്ഞ ഒരാഴ്ചയായി സുബിയുടെ ചികില്‍സയുടെ പിന്നാലെയായിരുന്നു ഞാന്‍.

എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഞാന്‍ എതാണ്ട് ഉള്‍കൊണ്ടിരുന്നു. സുബിയെക്കുറിച്ച് ഒര്‍ക്കുമ്പോള്‍ എന്‍റെ കൈപിടിച്ചാണ് സുബിയും കലാരംഗത്തേക്ക് എത്തിയത് എന്ന് വേണമെങ്കില്‍ പറയാം. ഡാന്‍സ് ടീമില്‍ നിന്നും സ്കിറ്റ് കളിക്കാന്‍ എത്തിയ സുബി പിന്നെ ഈ രംഗത്ത് തിളങ്ങുകയായിരുന്നു. സിനിമയിലും ടിവി രംഗത്തും എല്ലാം നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയായിരുന്നു സുബി.

അടുത്തകാലത്ത് സുബിയുടെ യൂട്യൂബിന് സബ്സ്ക്രൈബേര്‍സ് കൂടിയതോടെ അതിന്‍റെ ഭാഗമായി കേക്ക് ഒക്കെ കട്ട് ചെയ്ത് പോയിരുന്നു സുബി. വിവാഹത്തിന്‍റെ പടിവാതിക്കല്‍ നില്‍ക്കുകയായിരുന്നു സുബി. ആ സമയത്താണ് കരളിന്‍റെ പ്രശ്നം വന്നത്.

കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി രാജഗിരി ഹോസ്പിറ്റലില്‍ ആയിരുന്നു. ഞാന്‍ സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു സുബി. ഞങ്ങള്‍ എല്ലാം പരമാവധി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തി നോക്കി.

സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകള്‍ കരള്‍ നല്‍കാന്‍ തയ്യാറായിരുന്നു. അതിന്‍റെ നടപടി ക്രമങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ സുരേഷ് ഗോപിയും, ഹൈബി ഈഡന്‍ ഇങ്ങനെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ ആള്‍ക്കാരെ ബന്ധപ്പെട്ട് ഈ നടപടികള്‍ വേഗത്തിലാക്കിയിരുന്നു.

അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്നിയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി വെന്‍റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് -ടിനി ടോം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/98800/liver-transplant-surgery-date-fixed-but-tiny-on-subis-demise)