---
title: "അപകടം നടക്കുന്നതിന്റെ തലേദിവസം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് പപ്പ പറഞ്ഞു-ജഗതിയുടെ മകള്‍ പാര്‍വതി പറയുന്നു"
english_title: "Jagathy's daughter Parvathy says, "
publisher: "moviemax.in"
canonical_url: "https://moviemax.in/news/98663/jagathys-daughter-parvathy-says-dad-said-he-was-staying-away-from-the-movie-the-day-before-the-accident"
published_at: "2023-02-21T19:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4d6ed004bc_jagathi_1.jpg"
keywords: []
---

# അപകടം നടക്കുന്നതിന്റെ തലേദിവസം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് പപ്പ പറഞ്ഞു-ജഗതിയുടെ മകള്‍ പാര്‍വതി പറയുന്നു

> **Lead Summary:** മലയാളത്തില്‍ കൂടുതലും കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച നാടനാണ് ജഗതി ശ്രീകുമാര്‍. ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒത്തിരി കഥാപാത്രങ്ങള്‍ ഇദ്ദേഹം മലയാള സിനിമയിൽ ചെയ്തിട്ടുണ്ട്. സിനിമയില്‍ മുന്നില്‍ നില്‍ക്കുന്ന സമയത്ത് തന്നെ ജഗതിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നത്. ഇതിനുശേഷം എഴുന്നേല്‍ക്കാനോ നടക്കാനോ ഒന്ന് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ജഗതി.

## Article Content

മലയാളത്തില്‍ കൂടുതലും കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച നാടനാണ് ജഗതി ശ്രീകുമാര്‍. ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒത്തിരി കഥാപാത്രങ്ങള്‍ ഇദ്ദേഹം മലയാള സിനിമയിൽ ചെയ്തിട്ടുണ്ട്. സിനിമയില്‍ മുന്നില്‍ നില്‍ക്കുന്ന സമയത്ത് തന്നെ ജഗതിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നത്. ഇതിനുശേഷം എഴുന്നേല്‍ക്കാനോ നടക്കാനോ ഒന്ന് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ജഗതി.

അന്നുമുതല്‍ നടന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഈ വര്‍ഷം അച്ഛന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് മകന്‍ അറിയിച്ചിരുന്നു. അതേസമയം അപകടത്തിന് മുമ്പ് തന്നെ സിനിമകള്‍ താന്‍ കുറയ്ക്കാന്‍ പോവുകയാണെന്ന് ജഗതി കുടുംബക്കാരോട് പറഞ്ഞിരുന്നുവെന്ന് മകള്‍ പാര്‍വതി പറയുന്നു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയായിരുന്നു അച്ഛന്‍ അങ്ങനെ തീരുമാനിച്ചത്.

വീട്ടില്‍ വരുമ്പോള്‍ ജോലിയെക്കുറിച്ച് അച്ഛന്‍ സംസാരിക്കാറില്ല. ഏത് പടമാണ് ഇനി ചെയ്യുന്നതെന്ന് ചോദിച്ചാല്‍ ഇന്നയാളുടെ പടമാണെന്ന് മാത്രം പറയും. വീട്ടിലെത്തിയാല്‍ അച്ഛന്‍ ഭര്‍ത്താവ് അപ്പൂപ്പന്‍ ഈ റോളുകളില്‍ ഒക്കെയാണ് നില്‍ക്കാറ്. ഞങ്ങൾ ഒരുമിച്ച് കുക്കിംഗ് ചെയ്യുകയും യാത്രകളും പോകുമായിരുന്നു. എന്റെ മക്കളും സഹോദരന്റെ മക്കളുമൊക്കെ ഉണ്ടായപ്പോള്‍ ഇനി കുറച്ച് സിനിമ കുറയ്ക്കണം എന്നും അവര്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു.

അപകടം നടക്കുന്നതിന്റെ തലേദിവസം പോലും അമ്മ വിളിച്ചപ്പോള്‍ പടങ്ങള്‍ കുറയ്ക്കുന്നതിനെ കുറിച്ചും പറഞ്ഞിരുന്നു. അന്ന് പപ്പയുടെ കയ്യില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഒന്നുമില്ല. ഷൂട്ട് കഴിഞ്ഞു വരുമ്പോള്‍ അമ്മയാണ് പിള്ളേരുടെ കളികളൊക്കെ ഫോണില്‍ കാണിച്ചുകൊടുക്കും. ഇതൊക്കെ കാണുമ്പോള്‍ പപ്പ പറയും നീ എന്തൊരു ഭാഗ്യവതിയാണ് നിനക്ക് ഇവരുടെ കൂടെയൊക്കെ ഇരിക്കാന്‍ പറ്റുന്നുണ്ടല്ലോ. 

ഞാനും സിനിമ കുറയ്ക്കാന്‍ പോവുകയാണ് അങ്ങനെയൊക്കെ പറഞ്ഞിരിക്കുന്ന സമയത്ത് ആയിരുന്നു പ്രതീക്ഷിക്കാത്ത ഒരു അപകടം നടക്കുന്നത്. ഇപ്പോഴും അതിന്റെ ഷോക്ക് മാറിയിട്ടില്ല , ഇടയ്ക്ക് ഞാന്‍ സ്വപ്നം കാണാറുണ്ട് പപ്പാ വര്‍ത്തമാനം പറയുന്നതും കാവി മുണ്ട് ഉടുത്ത് കുറിയൊക്കെ തൊട്ട് നില്‍ക്കുന്നതും എല്ലാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/98663/jagathys-daughter-parvathy-says-dad-said-he-was-staying-away-from-the-movie-the-day-before-the-accident)