---
title: "കല്‍പ്പന മരിച്ചെന്ന് കണ്ടപ്പോള്‍ ടിവി ഓഫാക്കാന്‍ പറഞ്ഞു; ജഗതിയുടെ പ്രതികരണം, മകൾ പറയുന്നു "
english_title: "Now the daughter is talking about Jagati's reaction when she came to know about the death of her friends"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97489/now-the-daughter-is-talking-about-jagatis-reaction-when-she-came-to-know-about-the-death-of-her-friends"
published_at: "2023-02-16T17:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee195a75950_jagathi_sreekumar.jpg"
keywords: []
---

# കല്‍പ്പന മരിച്ചെന്ന് കണ്ടപ്പോള്‍ ടിവി ഓഫാക്കാന്‍ പറഞ്ഞു; ജഗതിയുടെ പ്രതികരണം, മകൾ പറയുന്നു 

> **Lead Summary:** മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. നിനച്ചിരിക്കാതെ കടന്നു വന്നൊരു വഹനാപകടം ജഗതിയെ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്. ഈയ്യടുത്ത് മലയാള സിനിമയ്ക്ക് ഒരുപിടി പ്രതിഭകളെ തന്നെ നഷ്ടമായിരുന്നു. നടന്‍ നെടുമുടി വേണുവിന്റേയും മറ്റും മരണങ്ങള്‍ മലയാള സിനിമാ ലോകത്തെ സങ്കടത്തിലാഴ്ത്തിയതായിരുന്നു. ഇവരുമായുമൊക്കെ വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നയാളാണ് ജഗതി ശ്രീകുമാര്‍.

## Article Content

മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. നിനച്ചിരിക്കാതെ കടന്നു വന്നൊരു വഹനാപകടം ജഗതിയെ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്. ഈയ്യടുത്ത് മലയാള സിനിമയ്ക്ക് ഒരുപിടി പ്രതിഭകളെ തന്നെ നഷ്ടമായിരുന്നു. നടന്‍ നെടുമുടി വേണുവിന്റേയും മറ്റും മരണങ്ങള്‍ മലയാള സിനിമാ ലോകത്തെ സങ്കടത്തിലാഴ്ത്തിയതായിരുന്നു. ഇവരുമായുമൊക്കെ വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നയാളാണ് ജഗതി ശ്രീകുമാര്‍.

ഇപ്പോഴിതാ തന്റെ കൂട്ടുകാരുടെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ജഗതിയിലുണ്ടായ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മകള്‍ പാര്‍വതി. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി സംസാരിക്കുന്നത്. 

പപ്പയെ ഒരുപാട് സ്‌നേഹിക്കുന്ന അടുപ്പമുള്ള എത്രയോ സുഹൃത്തുക്കള്‍ പോയി. നെടുമുടി വേണുവങ്കിള്‍ മരിച്ച കാര്യമോ കല്‍പ്പന ചേച്ചി മരിച്ച കാര്യമോ ഒന്നും ഞങ്ങള്‍ പപ്പയുടെ മുമ്പില്‍ വച്ച് ചര്‍ച്ച ചെയ്യുകയോ വാര്‍ത്ത കാണിച്ചു കൊടുക്കുകയോ പപ്പയോട് പറയുകയോ ചെയ്തിട്ടില്ല. കല്‍പ്പനാന്റി മരിച്ചപ്പോള്‍ ടിവിയില്‍ കണ്ടു.

അപ്പോള്‍ തന്നെ ടിവി ഓഫ് ചെയ്യാന്‍ പറഞ്ഞു. എനിക്ക് കിടക്കണമെന്ന് ആംഗ്യം കാണിച്ചു. വേണുവങ്കിളിന്റെ മരണമൊക്കെ വല്ലാതെ ബാധിച്ചിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്. 

പപ്പയെ കാണാന്‍ വേണുവങ്കിള്‍ വന്നിരുന്നു. ദൂരെ നിന്ന് കണ്ടപ്പോള്‍ തന്നെ അമ്പിളി എന്ന് വിളിച്ചു കൊണ്ട് വരികയും പപ്പയുടെ കയ്യില്‍ പിടിക്കുകയും ചെയ്തു. ഞങ്ങള്‍ അങ്കിളിന് ചായയെടുക്കാന്‍ അകത്ത് പോയി തിരികെ വരുമ്പോള്‍ അങ്കിളിനെ കാണാനില്ല. അങ്കിള്‍ ഇറങ്ങിപ്പോയി.

ഇപ്പോഴും പറയുമ്പോള്‍ വിഷമമാണ്. പപ്പയും അന്ന് വിഷമിച്ചു. അങ്കിള്‍ വിഷമിച്ച് പോയതാണ്. പിന്നെ വിളിച്ചപ്പോള്‍ പറഞ്ഞു ഞാന്‍ വിഷമം വന്നിട്ട് പോയതാണ് മോളേ എന്ന്. അമ്പിളിയ്ക്ക് അറിയാമെന്ന് പറഞ്ഞു. വേണുവങ്കിള്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ പോയി കണ്ടിരുന്നു. അവരുടെയൊക്കെ വിടവുകള്‍ നമുക്ക് നികത്താന്‍ പറ്റാത്തതാണെന്നും പാര്‍വതി പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/97489/now-the-daughter-is-talking-about-jagatis-reaction-when-she-came-to-know-about-the-death-of-her-friends)