---
title: "അമ്മയെ തല്ലി നിലത്തിട്ടു ജീവന് പോലും ഭീഷണിയുണ്ട്.. അച്ഛനെ പേടിച്ച് പെപ്പര്‍ സ്‌പ്രേയുമാണ് നടക്കുന്നത്; ഗ്ലാമി ഗംഗ"
english_title: "His mother was beaten to the ground; There is even a threat to his life and pepper spray is carried out in fear of his father; Glammy Ganga"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97436/his-mother-was-beaten-to-the-ground-there-is-even-a-threat-to-his-life-and-pepper-spray-is-carried-out-in-fear-of-his-father-glammy-ganga"
published_at: "2023-02-16T13:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edea87765f7_ganga_3.jpg"
keywords: []
---

# അമ്മയെ തല്ലി നിലത്തിട്ടു ജീവന് പോലും ഭീഷണിയുണ്ട്.. അച്ഛനെ പേടിച്ച് പെപ്പര്‍ സ്‌പ്രേയുമാണ് നടക്കുന്നത്; ഗ്ലാമി ഗംഗ

> **Lead Summary:** ആരാധകര്‍ക്ക് സുപരിചിതയാണ് ഗ്ലാമി ഗംഗ . യൂട്യൂബില്‍ മേക്കപ്പ് വീഡിയോകളും മറ്റുമായി നിറഞ്ഞു നില്‍ക്കുകയാണ് ഗംഗ ഇപ്പോൾ . മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും ഗംഗ താരമാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ ഗ്ലാമി ഗംഗയുടെ പേജിലും ചാനലുമൊക്കെ ഒരുപാട് ആരാധകരുണ്ട് . അതുപോലെ ഗംഗയുടെ മേക്കപ്പ് ടിപ്പുകള്‍ക്കും ഒരുപാട് ആരാധകരുണ്ട്.

## Article Content

ആരാധകര്‍ക്ക് സുപരിചിതയാണ് ഗ്ലാമി ഗംഗ . യൂട്യൂബില്‍ മേക്കപ്പ് വീഡിയോകളും മറ്റുമായി നിറഞ്ഞു നില്‍ക്കുകയാണ് ഗംഗ ഇപ്പോൾ . മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും ഗംഗ താരമാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ ഗ്ലാമി ഗംഗയുടെ പേജിലും ചാനലുമൊക്കെ ഒരുപാട് ആരാധകരുണ്ട് . അതുപോലെ ഗംഗയുടെ മേക്കപ്പ് ടിപ്പുകള്‍ക്കും ഒരുപാട് ആരാധകരുണ്ട്.

എന്നാല്‍ ഇപ്പോൾ തന്റെ ജീവിത്തതില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും അച്ഛനില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചുമൊക്കെ ഗംഗ തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. തന്റെ അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് ഗംഗ ഒരു റിയാലിറ്റി ഷോയിൽ തുറന്ന് പറയുന്നുണ്ട്. കൂടാതെ പരിപാടിയുടെ പ്രൊമോ വീഡിയോയും ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. അമ്മയേയും തന്നേയും സഹോദരിയേയും അച്ഛന്‍ തല്ലുമായിരുന്നുവെന്നാണ് ഗംഗ പറയുന്നത്.

ആദ്യമൊക്കെ അമ്മയെ മാത്രമായിരുന്നു ഉപദ്രവിച്ചിരുന്നത്. പിന്നെ അവരെയും ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഗംഗ പറഞ്ഞു. ഞങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ കാലിന്റെ മുകളില്‍ കയറി നില്‍ക്കുകയും . കമ്പ് വെട്ടി അടിക്കുമായിരുന്നുവെന്നും ഗംഗ പറയുന്നു. വളരെ പേടിച്ചാണ് ജീവിച്ചത്. അമ്മയെ നടുവിന് ചവുട്ടി തൊടിയിലേക്ക് തള്ളിയിട്ടുവെന്നും താരം പറയുന്നു. വനിതാ കമ്മീഷനില്‍ കേസ് കൊടുത്തിട്ടുണ്ട് . ഒരുപാട് ഭീഷണിയുണ്ടെന്നും, കൊല്ലും മുഖത്ത് ആസിഡ് ഒഴിക്കുമെന്നൊക്കെ.

അതുകൊണ്ട് കയ്യില്‍ പെപ്പര്‍ സ്‌പ്രേയുമാണ് നടക്കുന്നതെന്നും താരം പറഞ്ഞു. കൂടാതെ അമ്മയെ തല്ലി നിലത്തിട്ടതിനെക്കുറിച്ചും തങ്ങളെ അമ്മയെ സഹായിക്കുന്നത് തടഞ്ഞതിനെക്കുറിച്ചും ഗംഗ സംസാരിക്കുന്നുണ്ട്. തടിക്കഷ്ണം എടുത്ത് എന്റെ അമ്മയുടെ മൂക്കിലും കണ്ണിലും അടിച്ചു . എന്റെ അമ്മ തറയില്‍ വീണ് പിടയുന്നത് കണ്ട് ഞാനും എന്റെ അനിയത്തിയും സ്റ്റക്കായി പോയി. അമ്മാ എന്ന് നിലവിളിച്ചപ്പോള്‍ മിണ്ടരുത് മിണ്ടിയാല്‍ നിങ്ങളേയും അടിക്കുമെന്ന് പറഞ്ഞുവെന്നാണ് ഗംഗ പറഞ്ഞു.

നേരത്തെ താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിനെക്കുറിച്ചും അന്ന് തനിക്ക് തൂങ്ങിചാകാന്‍ കുരുക്കിട്ടു തന്നത് അച്ഛന്‍ തന്നെയായിരുന്നുവെന്നും ഗംഗ തുറന്ന് പറഞ്ഞിരുന്നു. അച്ഛനാണ് കുരുക്ക് ഇട്ടു തന്നത്. പൊക്കമില്ലാത്തതിനാല്‍ കയറി നില്‍ക്കാനൊരു ബെഞ്ചും ഇട്ടു തന്നു. ഇങ്ങനയൊക്കെ ജീവിക്കേണ്ട എന്ന് തന്നെ കരുതിയതാണെന്നും ഗംഗ പറയുന്നു. താരത്തിന്റെ വാക്കുകള്‍ കേട്ട് അവതാരകന്‍ പോലും മനസിടറി .

കൊവിഡ് സമയത്തായിരുന്നു ഗംഗ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ഫോണ്‍ പോലും ഇല്ലാതെയാണ് ഞാന്‍ ചാനല്‍ തുടങ്ങിയതെന്നും പിന്നീട് യൂട്യൂബിലൂടെ വരുമാനം വന്ന് തുടങ്ങിയപ്പോള്‍ ഓരോന്ന് വാങ്ങിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് താരം പറയുന്നത്. ചാനല്‍ നന്നായതോടെ ഗംഗയുടെ ജീവിതവും മാറുകയായിരുന്നു. ഇന്ന് കുടിയന്റെ മക്കളും ഭാര്യയും എന്നറിയപ്പെട്ടിരുന്ന തങ്ങളിന്ന് അറിയപ്പെടുന്നത് ഗ്ലാമി ഗംഗയും അമ്മയും അനിയത്തിയും എന്നാണെന്നും താരം പറഞ്ഞു .

### Related Links & Sources
- [Original Story Source](https://moviemax.in/news/97436/his-mother-was-beaten-to-the-ground-there-is-even-a-threat-to-his-life-and-pepper-spray-is-carried-out-in-fear-of-his-father-glammy-ganga)