---
title: "മമ്മൂക്കയൂടെ കൂടെ അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തി അലന്‍സിയര്‍"
english_title: "He said that he did not want to act with Mammooka; Alencier revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97185/he-said-that-he-did-not-want-to-act-with-mammooka-alencier-revealed"
published_at: "2023-02-15T13:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec977189f88_mammootty.jpg"
keywords: []
---

# മമ്മൂക്കയൂടെ കൂടെ അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തി അലന്‍സിയര്‍

> **Lead Summary:** നാടകത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അലന്‍സിയര്‍ ലോപ്പസ്. ഇപ്പോഴിതാ നടന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത് . ഒരിക്കല്‍ മമ്മൂട്ടിയുടെ ചിത്രത്തിലേക്ക് ഓഫര്‍ വന്നപ്പോള്‍ പോകില്ലെന്ന് തീരുമാനിച്ച താരം കൂടിയാണ് അലന്‍സിയര്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രസകരമായ ആ അനുഭവം അലന്‍സിയര്‍ പങ്കുവെക്കുന്നുണ്ട്. 

## Article Content

നാടകത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അലന്‍സിയര്‍ ലോപ്പസ്. ഇപ്പോഴിതാ നടന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത് . ഒരിക്കല്‍ മമ്മൂട്ടിയുടെ ചിത്രത്തിലേക്ക് ഓഫര്‍ വന്നപ്പോള്‍ പോകില്ലെന്ന് തീരുമാനിച്ച താരം കൂടിയാണ് അലന്‍സിയര്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രസകരമായ ആ അനുഭവം അലന്‍സിയര്‍ പങ്കുവെക്കുന്നുണ്ട്. 

മഹേഷിന്റെ പ്രതികാരം കണ്ടിട്ടാണ് മമ്മൂക്ക എന്ന കസബ എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. വിളിക്കാന്‍ പറയുകയായിരുന്നു. എനിക്ക് സിനിമയില്‍ താരമാവുക എന്നൊരു മോഹമുണ്ടായിരുന്നില്ല. അഭിനയിച്ച് നടക്കണം എന്ന് മാത്രമായിരുന്നു ആഗ്രഹം. കമ്മട്ടിപ്പാടത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു.

ആ സമയത്താണ് മമ്മൂക്കയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് എന്നെ വിളിക്കുന്നത്. കോളാര്‍ എന്നൊരു സ്ഥലത്താണ് ഷൂട്ടെന്നും നിങ്ങളുടെ ഏഴ് ദിവസം വേണമെന്നും പറഞ്ഞു. മമ്മൂക്കയുടെ പടമാണെന്ന് കേട്ടതും ഞാന്‍ ഞെട്ടി. 

ഞാന്‍ എന്റെ ഭാര്യയെ വിളിച്ചു പറഞ്ഞു. മമ്മൂക്കയുടെ പടത്തിലേക്ക് വിൡച്ചിട്ടുണ്ട്. എനിക്ക് ശരിയാകുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണെന്നൊക്കെയാണ് കേട്ടിട്ടുള്ളത്. പോകാന്‍ പറ്റുമോ എന്ന് അറിയില്ല, എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഇപ്പഴേ പോണോ, വിട്ടുകളാ എന്നാണ് അവള്‍ പറഞ്ഞത്.

കുറച്ച് കൂടെ പാകമാകട്ടെ എന്നായിരുന്നു പറഞ്ഞത്. ഇതിന് ശേഷം അലക്‌സ് വിളിക്കുമ്പോഴൊക്കെ ഞാന്‍ ഫോണ്‍ കട്ട് ചെയ്യും. നിരന്തരം വിളി തുടര്‍ന്നപ്പോള്‍ അലക്‌സിനോ് ഞാന്‍ പറഞ്ഞു, ഉള്ളകാര്യം പറയാമല്ലോ എനിക്ക് പേടിയാണ്. ഞാന്‍ ഇതിലൂടെ അഭിനയിച്ച് പൊക്കോളാം കുഴപ്പമൊന്നുമില്ല.

നിങ്ങള്‍ വന്നില്ലെങ്കിലാണ് പ്രശ്‌നം എന്ന് അലക്‌സ് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ കസബയിലെത്തുന്നതെന്നാണ് അലന്‍സിയര്‍ പറയുന്നത്. പിന്നാലെ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയുടെ ചിത്രീകരണത്തിലൂടെ തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചും അലന്‍സിയര്‍ സംസാരിക്കുന്നുണ്ട്. 

സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത് മാഹിയിലാണ്. കടുത്ത ചൂടാണ്. പ്രളയം കഴിഞ്ഞ് വന്ന കൊടു ചൂടിലാണ് ചിത്രീകരണം നടക്കുന്നത്. ഞാനും ബിജു മേനോനും സുധി കോപ്പയുമൊക്കെ വാര്‍ക്കപ്പണിക്കാരാണ്.

ഒരു വീടിന്റെ മുകളിലെ വാര്‍ക്കപ്പണി രംഗം രണ്ടാഴ്ച കൊണ്ടാണ് ഷൂട്ട് ചെയ്തത്. പക്ഷെ ചിത്രത്തില്‍ പത്ത് മിനുറ്റേ അതുള്ളൂ. പിന്നെ ഒരാഴ്ച മാഹി പുഴയിലെ വെള്ളത്തിന്റെ അടിയില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. ഭയങ്കര റിയലിസ്റ്റാക്കിയട്ടാണ് ചെയ്തത്.

ആ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഞാന്‍ പറഞ്ഞിരുന്നു, സിനിമയില്‍ അവസരം കിട്ടിയില്ലായിരുന്നുവെങ്കില്‍ സത്യത്തില്‍ ഞങ്ങളൊക്കെ ഈ വാര്‍ക്കപ്പണിയ്ക്ക് തന്നെ പോകേണ്ടി വന്നേനെ എന്ന്. ഇവിടെ വീടുപണി തീരാതെ വരുമ്പോള്‍ ഞാന്‍ അവരോട് എന്താണ് ഇത് തീരാത്തത് എന്നൊക്കെ ദേഷ്യപ്പെടുമായിരുന്നു. പക്ഷെ ഈ സിനിമയോടെ അവരുടെ വേദന എനിക്ക് മനസിലാകുന്നുണ്ട്. അത്രയും കഷ്ടപ്പാടുണ്ടെന്നാണ് അലന്‍സിയര്‍ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/97185/he-said-that-he-did-not-want-to-act-with-mammooka-alencier-revealed)