---
title: "അച്ഛനും അമ്മയും വളരെ മുന്‍പേ വേര്‍പിരിഞ്ഞവരാണ്, പിരിയാന്‍ നേരം അമ്മ ഗര്‍ഭിണിയായിരുന്നു: സംയുക്ത "
english_title: "Now Samyukta's earlier words about his life are going viral again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/96076/now-samyuktas-earlier-words-about-his-life-are-going-viral-again"
published_at: "2023-02-10T13:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5fd1fbb9f5_samyuktha_varmma.jpg"
keywords: []
---

# അച്ഛനും അമ്മയും വളരെ മുന്‍പേ വേര്‍പിരിഞ്ഞവരാണ്, പിരിയാന്‍ നേരം അമ്മ ഗര്‍ഭിണിയായിരുന്നു: സംയുക്ത 

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സംയുക്ത. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംയുക്ത മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സംയുക്ത. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംയുക്ത മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 

അച്ഛനും അമ്മയും വളരെ മുന്‍പേ വേര്‍പിരിഞ്ഞവരാണ്. രണ്ട് മാസമാണ് അവരൊന്നിച്ച് കഴിഞ്ഞത്. അമ്മ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ഡിവോഴ്സ് എന്നാണ് സംയുക്ത പറയുന്നത്.

എല്‍കെജിയില്‍ പഠിച്ചിരുന്ന സമയത്ത് മുത്തശ്ശനായിരുന്നു എന്നെ വിളിക്കാന്‍ വരുന്നതെന്നും താരം ഓര്‍ക്കുന്നുണ്ട്. മറ്റ് കുട്ടികളെ അവരുടെ അച്ഛന്‍മാരാണ് വിളിക്കാന്‍ വന്നിരുന്നത്. മുത്തശ്ശനാണോ എന്റെ അച്ഛന്‍ എന്ന് അന്നൊരിക്കല്‍ ഞാന്‍ ചോദിച്ചിരുന്നുവെന്നും സംയുക്ത ഓര്‍ക്കുന്നുണ്ട്.

അതേസമയം, സാധാരണ കാണുന്ന അമ്മ മകള്‍ പോലെയുള്ള ബന്ധമല്ല ഞങ്ങളുടേതെന്നാണ് സംയുക്ത പറയുന്നത്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. അമ്മയ്ക്ക് 20 വയസുള്ള സമയത്തായിരുന്നു ഡിവോഴ്സ്.

അതിനാല്‍ തന്നെ ബന്ധുക്കളില്‍ നിന്നുള്ള ചോദ്യങ്ങളും പെണ്‍കുട്ടിയെ തനിച്ച് വളര്‍ത്തുന്നതിന്റെ സമ്മര്‍ദ്ദങ്ങളുമെല്ലാം അമ്മ അനുഭവിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ അമ്മ ശക്തയാണെന്നും താരം പറയുന്നു. പക്ഷെ അന്നൊന്നും അതേക്കുറിച്ച് തനിക്ക് മനസിലായിരുന്നില്ലെന്നാണ് സംയുക്ത പറയുന്നത്.

തന്റെ പ്രണയത്തെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. തന്റെ പ്രണയം ടോക്‌സിക്ക് റിഷേന്‍ഷിപ്പായിരുന്നുവെന്നാണ് സംയുക്ത പറയുന്നത്. ഒരു ബന്ധം മുന്നോട്ട് പോവണമെങ്കില്‍ രണ്ടുപേരും ചേരുന്നവരായിരിക്കണം എന്ന് പറയുന്ന സംയുക്ത എന്നാല്‍ അങ്ങനെ ചേരുന്നില്ലെങ്കില്‍ മറ്റെയാള്‍ കുഴപ്പക്കാരനാണ് എന്ന് വിശ്വസിക്കുന്നയാളല്ല താനെന്നും പറയുന്നു.

ഇമോഷണലായി ഒരാളോട് അടുപ്പം കാണിക്കുന്നത് ശരിയല്ലെന്നുള്ള ധാരണയായിരുന്നു എന്റേത്. അങ്ങനെ ആഗ്രഹിക്കുന്നത് തെറ്റാണെന്നും അത് എന്റെ പ്രശ്നമാണെന്നുമൊക്കെയായിരുന്നു കരുതിയത്. ആ ധാരണ തെറ്റാണെന്ന് മനസിലാക്കിത്തന്നത് സുഹൃത്തുക്കളാണെന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/96076/now-samyuktas-earlier-words-about-his-life-are-going-viral-again)