---
title: "നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യര്‍ മൊഴി മാറ്റുമോ? ദിലീപിന്റെ ഭാവി നിശ്ചയിക്കുന്നത് ഈ മൊഴി!"
english_title: "Actress assault case; Will Manju Warrier change his statement? This statement determines Dileep's future!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95886/actress-assault-case-will-manju-warrier-change-his-statement-this-statement-determines-dileeps-future"
published_at: "2023-02-09T16:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4cd2d7797e_manju_and_dileep.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യര്‍ മൊഴി മാറ്റുമോ? ദിലീപിന്റെ ഭാവി നിശ്ചയിക്കുന്നത് ഈ മൊഴി!

> **Lead Summary:** നടിയെ ആക്രമിച്ച കേസിന്റെ വിധി വരാന്‍ വേണ്ടി കാത്തിരിക്കുകയാണ് കേരളം മുഴുവന്‍. സിനിമ മേഖലയില്‍ നിന്ന് അടക്കമുള്ള നിരവധി നടീനടന്മാര്‍ ആണ് കേസില്‍ സാക്ഷി പറഞ്ഞത്.

## Article Content

നടിയെ ആക്രമിച്ച കേസിന്റെ വിധി വരാന്‍ വേണ്ടി കാത്തിരിക്കുകയാണ് കേരളം മുഴുവന്‍. സിനിമ മേഖലയില്‍ നിന്ന് അടക്കമുള്ള നിരവധി നടീനടന്മാര്‍ ആണ് കേസില്‍ സാക്ഷി പറഞ്ഞത്.

ഇതില്‍ ചിലര്‍ കൂറുമാറുകയും ചെയ്തു. അതേസമയം കേസിലെ നടി മഞ്ജു വാര്യരുടെ മൊഴി എന്തായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജു. ഒരുപക്ഷേ ഈ മൊഴി ആയിരിക്കാം നടന്‍ ദിലീപിന്റെ ഭാവി നിശ്ചയിക്കപ്പെടാന്‍ പോകുന്നത് വരെ.

കേസിലെ മഞ്ജുവിന്റെ മൊഴി വളരെ പ്രധാനപ്പെട്ടതാണ്. നടി ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ആണെന്ന് ആദ്യം വിളിച്ചു പറഞ്ഞത് മഞ്ജു വാര്യരാണ്. ആ നിലപാടില്‍ നിന്ന് നടി ഇതുവരെ പിന്മാറിയിട്ടില്ല.

അതേസമയം മറ്റു സാക്ഷികളെ പോലെ മഞ്ജു ഇനി മൊഴിമാറ്റി പറയുമോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇതിനോടകം കേസിലെ പ്രധാന സാക്ഷികള്‍ ആദ്യം എതിരായി മൊഴി നല്‍കിയെങ്കിലും പിന്നീട് ദിലീപിന് അനുകൂലമായ മൊഴി നല്‍കുകയുണ്ടായി.

2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങള്‍ അരങ്ങേറുന്നത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ വാന്‍ ഇടിപ്പിച്ചായിരുന്നു ഗുണ്ടകള്‍ ആക്രമണത്തിനു തുടക്കം കുറിച്ചത്.

പള്‍സര്‍ സുനി എന്ന ക്രിമിനല്‍ ഉള്‍പ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറില്‍ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവര്‍ നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95886/actress-assault-case-will-manju-warrier-change-his-statement-this-statement-determines-dileeps-future)