---
title: "പ്രമേഹത്തിന്റെ വിഷയങ്ങളാണ് അമ്മയെ അലട്ടിയത്, പാനിക് ആവേണ്ട ആവശ്യമില്ല: സിദ്ധാര്‍ത്ഥ് ഭരതന്‍"
english_title: "Diabetes issues plague mother, no need to panic: Siddharth Bharathan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9560/diabetes-issues-plague-mother-no-need-to-panic-siddharth-bharathan"
published_at: "2021-11-08T20:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61893b6314233_lalitha.jpg"
keywords: []
---

# പ്രമേഹത്തിന്റെ വിഷയങ്ങളാണ് അമ്മയെ അലട്ടിയത്, പാനിക് ആവേണ്ട ആവശ്യമില്ല: സിദ്ധാര്‍ത്ഥ് ഭരതന്‍

> **Lead Summary:** കെ.പി.എ.സി ലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ഭയക്കാനുള്ള സാഹചര്യം ഇല്ലെന്ന് നടിയുടെ മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. നിലവിലെ സാഹചര്യം പാനിക്ക് ആവേണ്ട അവസ്ഥയല്ലെന്ന് സിദ്ധാര്‍ത്ഥ് സമയം മലയാളത്തോട് പ്രതികരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കെ.പി.എ.സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

## Article Content

കെ.പി.എ.സി ലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ഭയക്കാനുള്ള സാഹചര്യം ഇല്ലെന്ന് നടിയുടെ മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. നിലവിലെ സാഹചര്യം പാനിക്ക് ആവേണ്ട അവസ്ഥയല്ലെന്ന് സിദ്ധാര്‍ത്ഥ് സമയം മലയാളത്തോട് പ്രതികരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കെ.പി.എ.സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

”പാനിക്ക് ആവേണ്ട അവസ്ഥയിലല്ല. നിലവില്‍ അമ്മ സുഖമായിരിക്കുന്നു. അധികം വൈകാതെ അമ്മ മടങ്ങിത്തും. മാത്രവുമല്ല നിലവില്‍ അല്‍പ്പം പ്രമേഹത്തിന്റെ വിഷയങ്ങള്‍ ആണ് അലട്ടിയത്.

കരള്‍ സംബന്ധമായ അസുഖം ഉണ്ടെങ്കിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ അവസ്ഥയില്‍ അല്ല അമ്മയുള്ളത്. വാര്‍ത്തകള്‍ ആണ് അതിഭയാനകം” എന്ന് സിദ്ധാര്‍ഥ് പറയുന്നു.

ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് കെ.പി.എ.സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന താരത്തെ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റി. കുറച്ചു കാലമായി ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത.

അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ് കെ.പി.എ.സി. ലളിത.

### Related Links & Sources
- [Original Story Source](https://moviemax.in/news/9560/diabetes-issues-plague-mother-no-need-to-panic-siddharth-bharathan)