---
title: "ഇപ്പോഴും മോഹന്‍ലാലിനെ ഓര്‍ത്താല്‍ കരച്ചില്‍ വരും; മോഹൻലാലിന്റെ മുൻ ഡ്രൈവർ മോഹന്‍ നായരുടെ വാക്കുകൾ   "
english_title: "I still cry when I remember Mohanlal; The words of Mohanlal's former driver Mohan Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95408/i-still-cry-when-i-remember-mohanlal-the-words-of-mohanlals-former-driver-mohan-nair"
published_at: "2023-02-07T19:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e25a3b33b4c_mohanlal.jpg"
keywords: []
---

# ഇപ്പോഴും മോഹന്‍ലാലിനെ ഓര്‍ത്താല്‍ കരച്ചില്‍ വരും; മോഹൻലാലിന്റെ മുൻ ഡ്രൈവർ മോഹന്‍ നായരുടെ വാക്കുകൾ   

> **Lead Summary:** ലോകത്തിലെ ഏറ്റവും ഭാഗ്യ ശാലി ആയ ഡ്രൈവർ ആരാണെന്നു ചോദിച്ചാൽ അത് മോഹൻലാലിന്റെ ഡ്രൈവർ ആന്റണി പെരുമ്പാവൂർ ആണെന്ന് പറയേണ്ടി വരും. ഡ്രൈവർ ആയി എത്തി സിനിമ നിർമ്മാതാവ് ആകാൻ കഴിഞ്ഞ മറ്റൊരാളും ചിലപ്പോൾ ലോകത്തിൽ തന്നെ ഉണ്ടാകില്ല.

## Article Content

ലോകത്തിലെ ഏറ്റവും ഭാഗ്യ ശാലി ആയ ഡ്രൈവർ ആരാണെന്നു ചോദിച്ചാൽ അത് മോഹൻലാലിന്റെ ഡ്രൈവർ ആന്റണി പെരുമ്പാവൂർ ആണെന്ന് പറയേണ്ടി വരും. ഡ്രൈവർ ആയി എത്തി സിനിമ നിർമ്മാതാവ് ആകാൻ കഴിഞ്ഞ മറ്റൊരാളും ചിലപ്പോൾ ലോകത്തിൽ തന്നെ ഉണ്ടാകില്ല.

എന്നാൽ ഇപ്പോഴിതാ മോഹൻലാലിന്റെ മുൻ ഡ്രൈവർ മോഹൻലാലിനെ കുറിച്ചും ആന്റണി പെരുമ്പാവൂരിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങളോളം നടന്റെ കൂടെ നിന്നെങ്കിലും വാര്‍ദ്ധക്യത്തില്‍ അദ്ദേഹം തിരിഞ്ഞ് പോലും നോക്കിയിട്ടില്ലെന്നാണ് മോഹൻലാലിന്റെ മുൻ ഡ്രൈവർ മോഹന്‍ നായർ പറയുന്നത്.

എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരിനെ ഞാനാണ് വിളിച്ച് ഏര്‍പ്പാടാക്കി കൊടുത്തത്. പിന്നീട് മോഹന്‍ലാല്‍ എന്നെ ശ്രദ്ധിക്കാതെയായി എന്നും മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിൽ മോഹന്‍ നായര്‍ പറയുന്നു.

മോഹന്‍ലാലിന്റെ കുടുംബത്തിനൊപ്പം ഇരുപത്തിയെട്ട് വര്‍ഷം ഡ്രൈവറായി ഞാന്‍ ജോലി ചെയ്തിരുന്നു. ശമ്പളമായി ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് അവരാണ് എനിക്ക് തരാറുള്ളത്.

ഞാൻ ആണ് ആന്റണി പെരുംമ്പവൂരിനെ ഏര്‍പ്പാടാക്കി കൊടുത്തത്. ആ സമയത്തു എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന വരികയായിരുന്നു ആന്റണി. ആന്റണി പെരുമ്പാവൂർ എത്തിയതോടെ പിന്നീട് മോഹന്‍ലാല്‍ എന്നെ ശ്രദ്ധിക്കാതെയായി എന്നും മോഹൻ കൂട്ടിച്ചേർത്തു. മോഹന്‍ലാല്‍ ഒരൊറ്റ സെക്കന്‍ഡ് എന്നെ നോക്കിയാല്‍ എന്റെ ജീവിതം മാറും. പക്ഷേ അദ്ദേഹം നോക്കത്തില്ല.

പണ്ടൊക്കെ വീട്ടില്‍ വരുമായിരുന്നു. പക്ഷേ വലിയ നടനായതിന് ശേഷം വന്നിട്ടില്ല. പഴയ മോഹന്‍ലാല്‍ ഒത്തിരി മാറി പോയി. പണ്ട് തോളില്‍ കൈയ്യിട്ട് നടന്ന ആളുകളാണ്. ഇന്നിങ്ങനെ ഒരാളെ അറിയുമോന്ന് ചോദിച്ചാല്‍ സംശയമായിരിക്കും എന്നും മോഹൻ പറഞ്ഞു. ഇടയ്ക്ക് മോഹന്‍ലാലിനെ കാണാന്‍ തോന്നാറുണ്ട്. നീ ഇങ്ങ് വാ എന്ന് പറഞ്ഞ് അമ്മ വിളിച്ചിരുന്നു. പക്ഷേ പോയില്ല എന്നും മോഹനൻ കൂട്ടിച്ചേർത്തു.

ഇപ്പോഴും മോഹന്‍ലാലിനെ ഓര്‍ത്താല്‍ കരച്ചില്‍ വരും.ഇനിയും അദ്ദേഹത്തിനൊപ്പം തന്നെ ജോലി ചെയ്യണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. ഇനിയൊരു ജന്മം ഉണ്ടായാലും മോഹന്‍ലാലിന്റെ കൂടെ മതി. ലാലിന്റെ ഡ്രൈവര്‍ എന്ന് പറയുന്നത് വലിയ ദൈവാനുഗ്രഹമാണ് എന്നും മോഹൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/95408/i-still-cry-when-i-remember-mohanlal-the-words-of-mohanlals-former-driver-mohan-nair)