---
title: "തമാശയുടെ പേരിൽ മമ്മൂട്ടി വിമർശിക്കപ്പെടേണ്ടതുണ്ടോ? സോഷ്യൽ മീഡിയകളിൽ ചർച്ചകൾ "
english_title: "Should Mammootty be criticized for being funny? Discussions on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95354/should-mammootty-be-criticized-for-being-funny-discussions-on-social-media"
published_at: "2023-02-07T15:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e22491d4c84_mammooty.jpg"
keywords: []
---

# തമാശയുടെ പേരിൽ മമ്മൂട്ടി വിമർശിക്കപ്പെടേണ്ടതുണ്ടോ? സോഷ്യൽ മീഡിയകളിൽ ചർച്ചകൾ 

> **Lead Summary:** കുറച്ചു നാൾ മുന്നേ സംവിധായകൻ ജൂഡ് ആന്റണിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ വലിയ വിവാദം ആയിരുന്നു. ജൂഡിന് തലയിൽ മുടി കുറവാണെന്നെ ഒള്ളു തലയിൽ നിറച്ചും ബുദ്ധി ആണ് എന്നായിരുന്നു മമ്മൂട്ടിയുടെ പരാമർശം.

## Article Content

കുറച്ചു നാൾ മുന്നേ സംവിധായകൻ ജൂഡ് ആന്റണിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ വലിയ വിവാദം ആയിരുന്നു. ജൂഡിന് തലയിൽ മുടി കുറവാണെന്നെ ഒള്ളു തലയിൽ നിറച്ചും ബുദ്ധി ആണ് എന്നായിരുന്നു മമ്മൂട്ടിയുടെ പരാമർശം.

ഇത് വിവാദമാവുകയും മമ്മൂട്ടിക്ക് എതിരെ വിമർശനം എത്തുകയും ചെയ്തതോടെ വിഷയത്തിൽ ക്ഷേമ ചോദിച്ച് മമ്മൂട്ടി എത്തുകയും ചെയ്തിരുന്നു. ഈ പ്രശ്നം കേട്ടടങ്ങും മുന്നേ മമ്മൂട്ടിയുടെ പേരിൽ മറ്റൊരു പ്രശ്നം ഉടലെടുത്തിരിക്കുകയാണ്. പുതിയ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോഷൻ പരുപാടിക്കിടെ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് വിവാദം ആയിരിക്കുന്നത്.

ക്രിസ്റ്റാഫർ സിനിമയിലെ താരങ്ങൾ എല്ലാം പങ്കെടുത്ത ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ പരാമർശം ആണ് വിവാദം ആയിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയോട് മമ്മൂട്ടി ചക്കരയാണെന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ എന്ന് ഒരാള്‍ ചോദിക്കുന്നു.

മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി ഇതിന് മറുപടി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ.

ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?, എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ പ്രതികരണം.

മമ്മൂട്ടിയുടെ ഈ അഭിപ്രായ പ്രകടനം റേസിസം നിറഞ്ഞതാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. മമ്മൂട്ടിയെ പോലൊരു നടനിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഒരിക്കലും പ്രേതീക്ഷിച്ചില്ല എന്നും സോഷ്യൽ മീഡിയ പറയുന്നു.

അതേസമയം ഒരു തമാശയെ ഈ തരത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ടോ എന്ന് ആണ് ആരാധകർ ചോദിക്കുന്നത്.എന്തായാലും മമ്മൂട്ടിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/95354/should-mammootty-be-criticized-for-being-funny-discussions-on-social-media)