---
title: "നാടോടിക്കാറ്റിലെ പവനായി ആകേണ്ടിയിരുന്നത് ഞാനായിരുന്നു; വെളിപ്പെടുത്തി മമ്മൂട്ടി"
english_title: "I was to be the king of the folk; Mammootty revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/95096/i-was-to-be-the-king-of-the-folk-mammootty-revealed"
published_at: "2023-02-06T15:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0d2e8035ec_mammooty_3.jpg"
keywords: []
---

# നാടോടിക്കാറ്റിലെ പവനായി ആകേണ്ടിയിരുന്നത് ഞാനായിരുന്നു; വെളിപ്പെടുത്തി മമ്മൂട്ടി

> **Lead Summary:** **മ**ലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളുമൊക്കെ ഒരുപാടുണ്ട് അദ്ദേഹത്തിന്റെ കരിയറില്‍ ഉണ്ട് . അതുപോലെ തന്നെ തിരക്കു കാരണവു മറ്റും മമ്മൂട്ടിയ്ക്ക് നഷ്ടപ്പെടുകയും പിന്നീട് മറ്റ് താരങ്ങള്‍ അഭിനയിക്കുകയും സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്ത സിനിമകള്‍ ഒരുപാടുണ്ട്. രാജാവിന്റെ മകന്‍ മുതല്‍ ദൃശ്യം വരെ ഇത്തരത്തിലുള്ള സിനിമകളായിരുന്നു.

## Article Content

**മ**ലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളുമൊക്കെ ഒരുപാടുണ്ട് അദ്ദേഹത്തിന്റെ കരിയറില്‍ ഉണ്ട് . അതുപോലെ തന്നെ തിരക്കു കാരണവു മറ്റും മമ്മൂട്ടിയ്ക്ക് നഷ്ടപ്പെടുകയും പിന്നീട് മറ്റ് താരങ്ങള്‍ അഭിനയിക്കുകയും സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്ത സിനിമകള്‍ ഒരുപാടുണ്ട്. രാജാവിന്റെ മകന്‍ മുതല്‍ ദൃശ്യം വരെ ഇത്തരത്തിലുള്ള സിനിമകളായിരുന്നു.

ഇപ്പോഴിതാ രസകരമായൊരു കഥാപാത്രത്തെ തനിക്ക് നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറയുകയാണ് മമ്മൂട്ടി. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കോമ്പോ ആയ ദാസനും വിജയനും അടിച്ചു തകര്‍ത്ത സിനിമയാണ് നാടോടിക്കാറ്റ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ദാസനും വിജയനും ആരാധകരെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതുപോലെ തന്നെ നാടോടിക്കാറ്റിലൂടെ ഐക്കോണിക് ആയി മാറിയ കഥാപാത്രമാണ് പവനായി എന്നത്.

അങ്ങനെ പവനായി ശവമായി എന്ന ചിത്രത്തിലെ ഡയലോഗ് മലയാളികള്‍ ഇന്നും ജീവിതത്തില്‍ പ്രയോഗിക്കുന്നതാണ്.ക്യാപ്റ്റന്‍ രാജുവായിരുന്നു ചിത്രത്തില്‍ പവനായി ആയി എത്തിയത്. എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ നേരത്തെ ആ വേഷം ചെയ്യാനിരുന്നത് മമ്മൂട്ടിയായിരുന്നു എന്നതാണ്. തന്റെ പുതിയ സിനിമയായ ക്രിസ്റ്റഫറിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങള്‍ക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ് തുറന്നത്.

നാടോടിക്കാറ്റില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്നത് മമ്മൂക്കയായിരുന്നു, അതേതാണെന്ന് അവതാരകന്‍ ചോദിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രാജുവിന്റെ റോളാണോ? എന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയാണ് ചോദിച്ചത്. അതെ. പക്ഷെ അന്ന് ആ ക്യാരക്ടറായിരുന്നു ലീഡ് റോള്‍ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഈ കഥയായിരുന്നില്ല. ചെറിയ ആള്‍ക്കാരെ വച്ചിട്ടുള്ള സിനിമയായിരുന്നുവെന്നും മമ്മൂട്ടി പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/95096/i-was-to-be-the-king-of-the-folk-mammootty-revealed)