ഇങ്ങനെയൊരു ചടങ്ങ് കൊണ്ടുവരാൻ നിയമത്തിന്റെ ആവശ്യമൊന്നുമില്ല; സൂരജ് സണ്ണിയുടെ പോസ്റ്റ് വൈറൽ

ഇങ്ങനെയൊരു ചടങ്ങ് കൊണ്ടുവരാൻ നിയമത്തിന്റെ ആവശ്യമൊന്നുമില്ല; സൂരജ് സണ്ണിയുടെ പോസ്റ്റ് വൈറൽ
Feb 6, 2023 02:44 PM | By Susmitha Surendran

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് നടൻ സൂരജ് സണ്‍. സിനിമ തിരക്കുകൾക്കിടയിലും , സോഷ്യൽ മീഡിയയിലൂടെ ഓരോ വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെച്ചെത്താറുള്ള നടൻ കൂടിയാണ് സൂരജ്.

ഇപ്പോഴിതാ സൂരജിന്റെ പുതിയൊരു സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടുകയാണ്. സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭി മുരളിയുടെ വിവാഹം സംബന്ധിച്ചാണ് നടന്റെ പോസ്റ്റ്. അടുത്തിടെ ആയിരുന്നു അഭി മുരളി വിവാഹിതയയത്. യൂറോപ്പുകാരനായ ഡയാനെയാണ് അഭി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.


കളരി പഠിക്കാനെത്തിയ ദയാനും അഭിയും പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു.

വിവാഹ ചടങ്ങുകൾക്കിടെ മാലയിട്ടതിന് ശേഷമായി അഭി ഡയാന്റെ കാലില്‍ തൊട്ട് വണങ്ങിയിരുന്നു. തിരിച്ച് ഡയാനും അഭിയുടെ കാലില്‍ തൊട്ട് വണങ്ങിയിരുന്നു. വരൻ വധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഈ വീഡിയോയിൽ തന്റെ അഭിപ്രായം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സൂരജ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു സൂരജ് തന്റെ അഭിപ്രായം അറിയിച്ചത്. ഇത് വേണ്ട കാര്യം തന്നെയാണെന്നും ഇതും കൂടി വിവാഹ ചടങ്ങില്‍ ഉള്‍പ്പെടുത്തേണ്ടത് തന്നെയാണെന്നും സൂരജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.


‘എല്ലാവർക്കും നമസ്കാരം,

‘കല്യാണം’ ഞാൻ ഒരുപാട് കല്യാണത്തിന് ഫോട്ടോകൾ എടുത്തിട്ടുണ്ട്. അതുകൊണ്ട് എല്ലാ മതത്തിലുള്ള കല്യാണവും അതിന്റെ ആചാരങ്ങളും എനിക്കറിയാം. ചിലപ്പോൾ തോന്നിയിട്ടുണ്ട് ഇതൊക്കെ എന്തിനാണ് പക്ഷേ ദൈവികമായ ഒരു അടിത്തറ നല്ലതാണ്, വിശ്വാസമാണ് അത് നടക്കട്ടെ.

പക്ഷേ അതിൽ ഉൾപ്പെടുത്താത്ത ഒരു ആചാരമാണ് ഞാനിപ്പോൾ നിങ്ങളുടെ മുന്നിൽ കാണിക്കുന്നത് . സത്യത്തിൽ ഏറ്റവും ആവശ്യമുള്ള ഒരു കാര്യമാണിത്. ഇത് ആചാരത്തിൽ ഉൾപ്പെടുത്തേണ്ടതും വളരെ അത്യാവശ്യമാണ്. പരസ്പരമുള്ള ബഹുമാനം, തുല്യരാണ് നമ്മൾ, പരസ്പരം നമ്മൾ അടിമകളല്ല എനിക്കും നിനക്കും തുല്യ സ്വാതന്ത്ര്യമാണ് ഈ ലോകത്ത് ജീവിക്കാൻ.

പരസ്പരം സ്നേഹിക്കാനും പരസ്പരം ബഹുമാനിക്കാനും, പരസ്പരമുള്ള വിട്ടുവീഴ്ചകളും, ക്ഷമയും ഒക്കെയാണ് മുന്നോട്ടുള്ള ജീവിതത്തിൽ ഏറ്റവും ആവശ്യം. ഇങ്ങനെയൊരു ചടങ്ങ് കൊണ്ടുവരാൻ നിയമത്തിന്റെ ആവശ്യമൊന്നുമില്ല.

നിങ്ങൾ ഓരോരുത്തരായി തുടങ്ങിയാൽ മതി. എന്റെ മാത്രം അഭിപ്രായമാണ് നിങ്ങൾക്ക് യോജിക്കാം യോജിക്കാതിരിക്കാം. നിങ്ങളുടെ സ്വന്തം സൂരജ് സൺ,’ എന്നാണ് നടന്റെ കുറിപ്പ്. സൂരജിന്റെ പോസ്റ്റ്‌ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് സൂരജിന്റെ അഭിപ്രായത്തിനെ പിന്തുണച്ച് എത്തുന്നത്.

Now a new social media post of Sooraj is catching the attention of fans.

Next TV

Related Stories
ലാലേട്ടന്റെ അടുത്ത തിയേറ്റർ മാസ്സ് 'വൃഷഭ' അപ്ഡേറ്റ് എത്തിമക്കളെ ...

Oct 23, 2025 04:56 PM

ലാലേട്ടന്റെ അടുത്ത തിയേറ്റർ മാസ്സ് 'വൃഷഭ' അപ്ഡേറ്റ് എത്തിമക്കളെ ...

ലാലേട്ടന്റെ അടുത്ത തിയേറ്റർ മാസ്സ് 'വൃഷഭ' അപ്ഡേറ്റ് എത്തിമക്കളെ...

Read More >>
നല്ല നിറം വെക്കും, അതിന് കൊളാജെൻ ട്രീറ്റ്മെന്റുകൾ നല്ലതാണ്; എന്റെ ചർമ്മത്തിന്റെ മാറ്റത്തിന് കാരണം -രഞ്ജു രഞ്ജിമാർ പറയുന്നു

Oct 23, 2025 03:07 PM

നല്ല നിറം വെക്കും, അതിന് കൊളാജെൻ ട്രീറ്റ്മെന്റുകൾ നല്ലതാണ്; എന്റെ ചർമ്മത്തിന്റെ മാറ്റത്തിന് കാരണം -രഞ്ജു രഞ്ജിമാർ പറയുന്നു

നല്ല നിറം വെക്കും, അതിന് കൊളാജെൻ ട്രീറ്റ്മെന്റുകൾ നല്ലതാണ്; എന്റെ ചർമ്മത്തിന്റെ മാറ്റത്തിന് കാരണം -രഞ്ജു രഞ്ജിമാർ പറയുന്നു...

Read More >>
സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും

Oct 23, 2025 02:33 PM

സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും

സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും....

Read More >>
കോപ്പിറൈറ്റുമായി ഇളയരാജ വരുമോ? ചിരിപടർത്തിയ മമിതയുടെ ആ വൈറൽ ഡാൻസ് ഉണ്ടായത് ഇങ്ങനെ...

Oct 22, 2025 02:17 PM

കോപ്പിറൈറ്റുമായി ഇളയരാജ വരുമോ? ചിരിപടർത്തിയ മമിതയുടെ ആ വൈറൽ ഡാൻസ് ഉണ്ടായത് ഇങ്ങനെ...

കോപ്പിറൈറ്റുമായി ഇളയരാജ വരുമോ? ചിരിപടർത്തിയ മമിതയുടെ ആ വൈറൽ ഡാൻസ് ഉണ്ടായത്...

Read More >>
അന്നനടയിൽ മറ്റവന്നപ്പോൾ സോഷ്യൽ മീഡിയ കത്തിയോ? ശരീരത്തിലെ എക്സ്ട്രാ ഫിറ്റിം​ഗ് എടുത്ത് മാറ്റിയതല്ല; തുറന്ന് പറഞ്ഞ് അന്ന രാജൻ

Oct 22, 2025 02:08 PM

അന്നനടയിൽ മറ്റവന്നപ്പോൾ സോഷ്യൽ മീഡിയ കത്തിയോ? ശരീരത്തിലെ എക്സ്ട്രാ ഫിറ്റിം​ഗ് എടുത്ത് മാറ്റിയതല്ല; തുറന്ന് പറഞ്ഞ് അന്ന രാജൻ

അന്നനടയിൽ മറ്റവന്നപ്പോൾ സോഷ്യൽ മീഡിയ കത്തിയോ? ശരീരത്തിലെ എക്സ്ട്രാ ഫിറ്റിം​ഗ് എടുത്ത് മാറ്റിയതല്ല; തുറന്ന് പറഞ്ഞ് അന്ന...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall