---
title: "എനിക്ക് ഇപ്പോഴും വലിയ ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാന്‍ പേടിയുണ്ട്, അതിനാല്‍ ഞാന്‍ എന്നിലേക്ക് ഒതുങ്ങുകയാണ് ;ഇന്ദ്രൻസ്"
english_title: "I am still afraid of facing large crowds. So I confine myself to myself ;Indrans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94990/i-am-still-afraid-of-facing-large-crowds-so-i-confine-myself-to-myself-indrans"
published_at: "2023-02-06T09:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e08331907db_indrans_1.jpg"
keywords: []
---

# എനിക്ക് ഇപ്പോഴും വലിയ ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാന്‍ പേടിയുണ്ട്, അതിനാല്‍ ഞാന്‍ എന്നിലേക്ക് ഒതുങ്ങുകയാണ് ;ഇന്ദ്രൻസ്

> **Lead Summary:** മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. ചിരിച്ച മുഖത്തോടെ മാത്രം കാണാറുള്ള ഇന്ദ്രന്‍സ് ഓണ്‍ സ്‌ക്രീനില്‍ തന്റെ ഗംഭീര പ്രകടനം കൊണ്ട് സിനിമാ പ്രേമികളെ ഒന്നടങ്കംഅമ്പരപ്പിച്ച നടനാണ്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ഇന്ദ്രന്‍സ് തന്റെ ലാളിത്യം കൊണ്ടും ഒരുപാട് ഹൃദയങ്ങള്‍ ജയിച്ചിട്ടുള്ളയാളാണ് . ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ഇപ്പോൾ ഇന്ദ്രന്‍സ്. വീട്ടില്‍ ഞാന്‍ പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്.

## Article Content

മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. ചിരിച്ച മുഖത്തോടെ മാത്രം കാണാറുള്ള ഇന്ദ്രന്‍സ് ഓണ്‍ സ്‌ക്രീനില്‍ തന്റെ ഗംഭീര പ്രകടനം കൊണ്ട് സിനിമാ പ്രേമികളെ ഒന്നടങ്കംഅമ്പരപ്പിച്ച നടനാണ്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ഇന്ദ്രന്‍സ് തന്റെ ലാളിത്യം കൊണ്ടും ഒരുപാട് ഹൃദയങ്ങള്‍ ജയിച്ചിട്ടുള്ളയാളാണ് . ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ഇപ്പോൾ ഇന്ദ്രന്‍സ്. വീട്ടില്‍ ഞാന്‍ പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്.

ആ സ്വഭാവം എനിക്ക് ഇഷ്ടമില്ല എന്നാണ് ഇന്ദ്രന്‍സ് സ്വന്തം ശീലത്തെക്കുറിച്ച് പറയുന്നത്. അതേസമയം നിത്യ ജീവിതത്തില്‍ തമാശ പറയാനുള്ള ചാന്‍സ് താന്‍ ഒരിക്കലും നഷ്ടപ്പെടുത്താറില്ലെന്നും ഇന്ദ്രന്‍സ് പറയുന്നുണ്ട്. എന്നാല്‍ എന്നാ ഹാസ്യ നടന്മാരും അങ്ങനെയല്ലെന്നാണ് താരം പറയുന്നത്. ജഗതി ചേട്ടന്‍ വളരെ സീരിയസാണെന്ന് ഇന്ദ്രന്‍സ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അദ്ദേഹം എപ്പോഴും ഒറ്റയ്ക്കിരുന്ന് ചിന്തിക്കുകയായിരിക്കുമെന്നാണ് താരം പറയുന്നത്.

എനിക്ക് ഇപ്പോഴും വലിയ ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാന്‍ പേടിയുണ്ട്. അതിനാല്‍ ഞാന്‍ എന്നിലേക്ക് ഒതുങ്ങുകയാണ് പതിവ്. പക്ഷെ ക്യാമറയുടെ മുന്നില്‍ ഞാന്‍ മറ്റൊരാളായി മാറുകയാണ്'' എന്നാണ് തന്റെ അഭിനയത്തെക്കുറിച്ച് താരം പറയുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടും അപകര്‍ഷതാ ബോധമുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. '

'ഉണ്ട്. വലിയ നിലയിലുള്ളവരുടെ അടുത്ത് പോയി കൈ കൊടുത്ത് സംസാരിക്കാന്‍ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. ആരും ശ്രദ്ധിക്കാതെ സൈഡിലൂടെ കടന്നു പോകാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അപ്പോള്‍ അച്ഛന്‍ എന്താണീ ചെയ്യുന്നതെന്ന് എന്റെ മകന്‍ ചോദിക്കും'' എന്നാണ് ഇന്ദ്രന്‍സ് നല്‍കുന്ന മറുപടി. പിന്നാലെയാണ് താരത്തോട് കുട്ടിക്കാലത്തെക്കുറിച്ച് ചോദിക്കുന്നത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഇന്ദ്രന്‍സ്. അതിനാല്‍ അധ്യാപകര്‍ മുന്നിലത്തെ ബെഞ്ചിലേക്ക് ഇന്ദ്രന്‍സിനെ കൊണ്ടിരുത്തും. എന്നാല്‍ അധ്യാപകര്‍ പോയതിന് പിന്നാലെ ഇന്ദ്രന്‍സ് അവിടെ നിന്നും എഴുന്നേറ്റ് പിന്‍ ബെഞ്ചിലേക്ക് പോയിരിക്കുമായിരുന്നു. അന്ന് മുതല്‍ക്കു തന്നെ തന്റെ മനസില്‍ അപകര്‍ഷതാ ബോധമുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94990/i-am-still-afraid-of-facing-large-crowds-so-i-confine-myself-to-myself-indrans)