മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഗ്ലാമി ഗംഗ. ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എഒരു നേരത്തെ ഭക്ഷണവും വസ്ത്രവും പോലും ഇല്ലാതിരുന്ന നാളുകൾ, പഴയകാല ജീവിതം ഓർത്തെടുത്ത് താരംന്ന നിലയിലാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. തന്റെ ഫാഷൻ വിശേഷങ്ങൾ എല്ലാം താരം ഇതിലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ ഗ്ലാമറിന്റെ ലോകത്ത് എത്തുന്നതിനു മുൻപ് നിരവധി പ്രതിസന്ധികളിലൂടെ ആണ് ഗംഗ കടന്നുപോയത്. ഇപ്പോൾ തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം .
“എല്ലാവർക്കും അവരുടെ അമ്മമാർ മാതൃകയായിരിക്കും. അമ്മയെപ്പോലെ ആകുവാൻ ആയിരിക്കും എല്ലാവരും ആഗ്രഹിക്കുക. എന്നാൽ എൻറെ ആഗ്രഹം അമ്മയെ പോലെ ആകരുത് എന്നതായിരുന്നു. അമ്മയുടെ ജീവിതം എനിക്ക് പ്രചോദനംആയിരുന്നു . ഒരിക്കലും അമ്മയെ പോലെ ആകുവാതിരിക്കാൻ ഉള്ള എന്റെ പരിശ്രമം ആണ് എന്നെ ഇവിടെ വരെ എത്തിച്ചത്. എവിടെപ്പോയാലും തിരികെ വീട്ടിൽ എത്തണം എന്നതായിരിക്കും മിക്കവരുടെയും ആഗ്രഹം. മിക്കവർക്കും വീട് ഒരു സുരക്ഷിതമായ സ്ഥലം ആയിരിക്കും. എന്നാൽ എനിക്ക് അങ്ങനെ ആയിരുന്നില്ല” – ഗംഗ പറയുന്നു. എനിക്ക് 16 വയസ്സുള്ള സമയത്ത് മനസ്സമാധാനത്തോടെ ഉറങ്ങണം എന്നത് മാത്രമായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്.
വീട് ഒരിക്കലും എനിക്ക് സുരക്ഷിതത്വം തന്നിരുന്നില്ല. കെഎസ്ആർടിസി ബസ്, ട്യൂഷൻ സെൻറർ ഇവിടെയൊക്കെ ആയിരുന്നു ഞാൻ സമാധാനത്തോടെ ഉറങ്ങിയത്. മദ്യപിച്ച് വരുന്ന അച്ഛൻ എപ്പോഴും അമ്മയെ പൊതുവേ തല്ലുമായിരുന്നു. അടുത്തദിവസം ജീവനോടെ ഉണ്ടാകുമോ എന്ന് പോലും അറിയാതെയായിരുന്നു ജീവിച്ചിരുന്നത്. അച്ഛൻ കൊല്ലുമോ എന്ന് പേടിച്ച് നാളുകളായിരുന്നു അതൊക്കെ. രാവിലെ എഴുന്നേറ്റ് അമ്മയെ കണ്ടിട്ടില്ല എങ്കിൽ അച്ഛൻ അമ്മയെ കൊന്ന് എവിടെയോ കുഴിച്ചിട്ടു എന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി ഞാനും സഹോദരിയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
രാത്രിയിലെ അടിയും ബഹളവും എല്ലാം കഴിഞ്ഞ് അമ്മയ്ക്ക് അടുത്ത ദിവസം ഒന്നും ഉണ്ടാക്കി തരാൻ പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെയായിരുന്നു മിക്ക ദിവസങ്ങളിലും സ്കൂളിൽ പോയത്. പീരിയഡ്സ് സമയത്ത് ധരിക്കാൻ പാൻ്റീസ് പോലും ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ അച്ഛൻ നാപ്കിൻ വാങ്ങി തന്നിരുന്നു. രാവിലെ മുതൽ വൈകിട്ട് വരെ ഒരേ പാട് ഉപയോഗിച്ച് അടുത്തത് അച്ഛൻ കൊണ്ടുവരാൻ വേണ്ടി കാത്തിരുന്നിട്ടുണ്ട്. ഒടുവിൽ കിട്ടാതായപ്പോൾ പിന്നീട് കോട്ടൺ തുണി ഉപയോഗിക്കുവാൻ തുടങ്ങി. പിന്നീട് അതും ഇല്ലാതെ ആയപ്പോൾ ആയിരുന്നു അമ്മ ഇട്ടിരുന്ന പാവാട എനിക്ക് ഉപയോഗിക്കാൻ വേണ്ടി തന്നത്. അമ്മയുടെ ധൈര്യക്കുറവ് ആയിരുന്നു ഈ അവസ്ഥയ്ക്ക് എല്ലാം കാരണം.
നോ എന്ന് പറയാൻ അമ്മ പഠിച്ചിരുന്നില്ല. ഒരു കാരണത്തിൽ അടിച്ചാൽ മറ്റേ കരണം കാണിച്ചുകൊടുക്കുക എന്നതായിരുന്നു അമ്മയുടെ ശീലം. പക്ഷേ ഞാനും സഹോദരിയും നോ പറയുവാൻ പഠിച്ചു. ഉപദ്രവം കാരണം അമ്മ മരിക്കും എന്ന് അമ്മ പറഞ്ഞപ്പോൾ എന്നാൽ നീ പോയി ചാവ് എന്നു പറഞ്ഞ് അമ്മയുടെ സാരി കൊണ്ട് കുരുക്ക് ഉണ്ടാക്കിക്കൊടുത്തു അച്ഛൻ” . അമ്മ ഒരുപാട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്നും എന്നാൽ മക്കളെ ഓർത്ത് ജീവിച്ചിരിക്കുകയായിരുന്നു എന്നുമാണ് താരം പറയുന്നത്.
ഞങ്ങൾ വലുതായാൽ അമ്മയ്ക്ക് നല്ലൊരു ജീവിതം ഉണ്ടാകുമെന്ന് കരുതി അമ്മ. പിന്നീട് യൂട്യൂബിലൂടെ വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ ആണ് ഓരോന്നും വാങ്ങിക്കുവാൻ തുടങ്ങിയത്. അമ്മ അറിയപ്പെട്ടിരുന്നത് കുടിയന്റെ ഭാര്യ എന്നൊക്കെയായിരുന്നു എന്നും എന്നാൽ ഇന്ന് തനിക്ക് സമൂഹത്തിൽ ഒരു പേരുണ്ട് എന്നാണ് ഗംഗ പറയുന്നത്. എവിടെപ്പോയാലും തൻറെ അമ്മ എന്ന പേരിലാണ് ഇന്ന് അമ്മ അറിയപ്പെടുന്നത് എന്നും ഗംഗ അഭിമാനത്തോടെ പറയുന്നു.
Content Highlight: The star recalls the past life, the days when there was no food and clothing

































