വിപ്ലവകരമായൊരു കല്യാണമായിരുന്നു തന്റേത്: ചേച്ചിയ്ക്ക് ഇപ്പോഴും പ്രശ്നമുണ്ടെന്ന് മാല പാർവതി..

വിപ്ലവകരമായൊരു കല്യാണമായിരുന്നു തന്റേത്: ചേച്ചിയ്ക്ക് ഇപ്പോഴും പ്രശ്നമുണ്ടെന്ന് മാല പാർവതി..
Feb 3, 2023 08:42 PM | By Athira V

ര്‍ത്താവ് സതീശിനെ കുറിച്ച് എപ്പോഴും വാതോരാതെ സംസാരിക്കുന്ന ആളാണ് നടി മാല പാര്‍വതി. കോളേജില്‍ പഠിക്കുമ്പോള്‍ ഗോസിപ്പുകളിലൂടെ തുടങ്ങിയ ബന്ധം പിന്നീട് രജിസ്റ്റര്‍ മ്യാരേജിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ അന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിനുണ്ടായ പ്രശ്‌നങ്ങള്‍ ഇന്നും കഴിഞ്ഞിട്ടില്ലെന്നാണ് നടി പറയുന്നത്.


തന്റെ ചേച്ചിയ്ക്ക് ഇപ്പോഴും ഭര്‍ത്താവായ സതീശിനെ ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് മാല പാര്‍വതി പറയുന്നത്. വിപ്ലവകരമായൊരു കല്യാണമായിരുന്നു തന്റേതെന്നാണ് മാല പാര്‍വതി പറയുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്താണ് പ്രണയത്തിലാവുന്നത്.

അന്ന് ഫിലിം ഫെസ്റ്റിവല്‍ ഓര്‍ഗനൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തിനൊപ്പം പോകാന്‍ തീരുമാനിച്ചു. അദ്ദേഹം വരാത്തത് കൊണ്ട് യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ സതീശന്‍ എന്നെയും കൊണ്ട് പോയി.

ഞങ്ങളെ ഒന്നിച്ച് കണ്ടുവെന്ന കഥയാണ് പിന്നീട് വിവാഹം വരെ എത്തിയതെന്നാണ് നടി പറയുന്നത്. അന്ന് എസ് എഫ് ഐ യുടെ ഒരു ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ എന്നെയും സതീഷിനെയും ഒരുമിച്ചു കണ്ടുവെന്ന് പറഞ്ഞ് കഥകള്‍ ഇറങ്ങി.വിവരം വീട്ടിലറിഞ്ഞതോടെ എന്നെ പൂട്ടിയിട്ട അവസ്ഥയിലേക്ക് എത്തി.

അന്നേരമാണ് ഞാന്‍ സതീശിനെ വിളിച്ച് എന്നെ കല്യാണം കഴിക്കുമോന്ന് ചോദിക്കുന്നത്. ഇതൊക്കെ ഒരു രാഷ്ട്രീയമാണ് നടന്് കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസം കഴിയുമ്പോഴും നില്‍ക്കുമെന്നൊക്കെ പറഞ്ഞു. എന്റെ വീട്ടില്‍ കല്യാണാലോചന നടക്കാനും തുടങ്ങി. ഇതോടെ കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ അത് സതീഷിനെയാവുമെന്ന് ഞാനും തീരുമാനിച്ചു. പുള്ളി മാക്‌സിമം അതില്‍ നിന്നും ഒഴിവാകാന്‍ ശ്രമിച്ചു.

ആ സമയത്താണ് സതീശിന്റെ ചേട്ടന്റെ കല്യാണം. ഞാനും സുഹൃത്തുക്കളുടെ കൂടെ പോയി. ചെറിയ വീടായത് കൊണ്ട് തന്റെ വീട് കണ്ടാല്‍ നീ എന്നെ ഉപേക്ഷിക്കുമെന്ന് സതീശ് പറഞ്ഞിരുന്നു. വീട്ടിലെത്തി എന്നെ കണ്ടപ്പോള്‍ സതീശിന്റെ ചേച്ചി ചോദിച്ചു, 'മക്കളേ നിന്നെ പോലെയുള്ള കൂട്ടുകാരൊക്കെ സതീശിനുണ്ടോ.

സഞ്ചിയും തൂക്കി നടക്കുന്ന കുറേയെണ്ണങ്ങളെ മാത്രമല്ലേ ഞാന്‍ കണ്ടിട്ടുള്ളൂ.. നീ ആരാ' എന്നൊക്കെ ചോദിച്ചു. ഇതോടെ ഞാന്‍ ചേച്ചിയോട് എനിക്ക് സതീശിനെ ഭയങ്കര ഇഷ്ടമാണ്, പക്ഷെ എന്നെ ഇഷ്ടമല്ലെന്നാണ് പുള്ളി പറയുന്നതെന്ന് പറഞ്ഞു. അതെന്താ, എങ്കില്‍ അവന്‍ വരട്ടെ. ചോദിക്കാമെന്നായി ചേച്ചി. സത്യം പറഞ്ഞാല്‍ അതിന് ശേഷമാണ് സതീശ് എന്റെ ബന്ധത്തെ സീരിയസ് ആയി കണ്ടത്.

അതിന് ശേഷം കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞു. വേണമെങ്കില്‍നോക്കിയത്. അതെനിക്ക് കൂടുതല്‍ ഇഷ്ടം ഉണ്ടാക്കി കൊടുത്തു. ബഹുമാനിക്കേണ്ട ക്വാളിറ്റിയാണത്. രജിസ്റ്റര്‍ വിവാഹത്തിന് സതീശിനെ സമ്മതിപ്പിച്ചത് ബുദ്ധമുട്ടിയാണ്.

പിന്നെ എനിക്ക് വേറെ കല്യാണം നടക്കാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. പക്ഷേ തന്റെ വീട്ടില്‍ വലിയ പ്രശ്‌നമായിരുന്നു. എന്റെ ചേച്ചിയ്ക്ക് തീരെ ഈ വിവാഹത്തോട് യോജിപ്പ് ഇല്ലായിരുന്നു. ഇപ്പോഴും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ചേച്ചിയ്ക്ക് അതിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല.

അച്ഛനും അമ്മയും മരിച്ച് കഴിഞ്ഞതിന് ശേഷം ആ പ്രശ്‌നം ഭീകരമായി തന്നെ തിരികെ വന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ പിന്നീട് കുഴപ്പമൊന്നും ഇല്ലാതെയായി. അവസാന കാലങ്ങളില്‍ അച്ഛന് സതീശിനെ ഭയങ്കര ഇഷ്ടമായിരുന്നു. മകനെ പോലെയാണ് എന്നാണ് പറഞ്ഞിരുന്നത്. സതീശിനെ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഞാനെന്ന കലാകാരിയെയും എന്റെ ജോലിയെയുമൊക്കെ നൂറ് ശതമാനം ബഹുമാനത്തോടെ കാണുന്ന ആളാണ് സതീശ്. എന്റെ അച്ഛനെ പോലെ തന്നെയാണ് ഭര്‍ത്താവുമെന്ന് ഉറപ്പിച്ച് പറയാമെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Hers was a revolutionary wedding: Mala Parvathy still has problems with her sister..

Next TV

Related Stories
#jayasurya | 'രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ'; ആടുജീവിതത്തെ പ്രശംസിച്ച് ജയസൂര്യ

Mar 28, 2024 07:41 PM

#jayasurya | 'രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ'; ആടുജീവിതത്തെ പ്രശംസിച്ച് ജയസൂര്യ

ആദ്യ ഷോകൾ പിന്നിടുമ്പോൾ ആടുജീവിതത്തിന് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ്...

Read More >>
#stephy | കുറച്ച് പെയിന്റ് എടുത്ത് ഒഴിക്കാന്‍ പറ്റില്ല, കീറലും കറയും വരെ വിശ്വസനീയമാകണം -സ്‌റ്റെഫി

Mar 28, 2024 07:30 PM

#stephy | കുറച്ച് പെയിന്റ് എടുത്ത് ഒഴിക്കാന്‍ പറ്റില്ല, കീറലും കറയും വരെ വിശ്വസനീയമാകണം -സ്‌റ്റെഫി

സിനിമ ചര്‍ച്ചയാകുമ്പോള്‍ സിനിമയിലെ വസ്ത്രാലങ്കാരത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്....

Read More >>
#najeeb | ‘മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമക്ക് എത്തി’ പൃഥ്വിരാജ് വിസ്മയിപ്പിച്ചുവെന്ന് റിയൽ നജീബ്

Mar 28, 2024 06:57 PM

#najeeb | ‘മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമക്ക് എത്തി’ പൃഥ്വിരാജ് വിസ്മയിപ്പിച്ചുവെന്ന് റിയൽ നജീബ്

ആടുജീവിതം കണ്ട് താന്‍ കരഞ്ഞു പോയെന്നാണ് ചിത്രം കണ്ടതിനുശേഷം നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്....

Read More >>
#LukmanAvaran | തന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഈ സംവിധായകനുമുണ്ട്; തുറന്നുപറഞ്ഞ് നടന്‍ ലുക്മാന്‍

Mar 28, 2024 05:01 PM

#LukmanAvaran | തന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഈ സംവിധായകനുമുണ്ട്; തുറന്നുപറഞ്ഞ് നടന്‍ ലുക്മാന്‍

ആളുകള്‍ക്ക് പരാതി ഉണ്ടാകുന്നത് കൊണ്ടാണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് പരാതി...

Read More >>
#mallikasukumaran | എനിക്ക് അന്ന് തന്നെ ഏതാണ്ട് കിട്ടിയിരുന്നു, ഇന്ദ്രന്റെയും പൃഥ്വിയുടെയും പ്രണയത്തെക്കുറിച്ച് മല്ലിക

Mar 28, 2024 04:28 PM

#mallikasukumaran | എനിക്ക് അന്ന് തന്നെ ഏതാണ്ട് കിട്ടിയിരുന്നു, ഇന്ദ്രന്റെയും പൃഥ്വിയുടെയും പ്രണയത്തെക്കുറിച്ച് മല്ലിക

രാജുവും അങ്ങനെ പറയുന്ന സമയത്ത് സുപ്രിയ എന്‍ഡിടിവിയിലോ മറ്റോ ആണ് വര്‍ക്ക്...

Read More >>
#supriyamenon | വീട്ടില്‍ പോണം, രാജുവിനെ കാണണം! വികാരഭരിതയായി സുപ്രിയ; ആടുജീവിതം കണ്ടിറങ്ങിയ താരപത്‌നി

Mar 28, 2024 04:06 PM

#supriyamenon | വീട്ടില്‍ പോണം, രാജുവിനെ കാണണം! വികാരഭരിതയായി സുപ്രിയ; ആടുജീവിതം കണ്ടിറങ്ങിയ താരപത്‌നി

ചിത്രത്തി്‌ന്റെ ആദ്യ ഷോ കഴിയുമ്പോള്‍ എങ്ങു നിന്നും ലഭിക്കുന്നത് മികച്ച...

Read More >>
Top Stories