തട്ടിപ്പിന് കുടുങ്ങി, പേരുമാറ്റി വീണ്ടും സിനിമയിലേക്ക്; യുവതിയെ പീഡിപ്പിച്ചത് 15 വർഷത്തിലേറെ

തട്ടിപ്പിന് കുടുങ്ങി, പേരുമാറ്റി വീണ്ടും സിനിമയിലേക്ക്; യുവതിയെ പീഡിപ്പിച്ചത് 15 വർഷത്തിലേറെ
2023-02-03T06:34:00 | By Susmitha Surendran

ബലാത്സംഗക്കേസിൽ അറസ്റ്റിലായ സിനിമ നിർമാതാവ് യുവതിയെ പീഡിപ്പിച്ചത് 15 വർഷത്തിലേറെ. നിർമ്മാതാവും വ്യവസായിയുമായ മാർട്ടിൽ സെബാസ്റ്റ്യനാണ് പിടിയിലായത്.

തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി പൊലീസ് മാർട്ടിനെ അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരവും വിവാഹവാഗ്ദാനവും നൽകി 15 വർഷത്തിലേറെയാണ് മാർട്ടിൽ സെബാസ്റ്റ്യൻ പീഡിപ്പിച്ചതെന്നാണ് യുവതി പരാതി നൽകിയത്.

വയനാട് മുംബൈ, തൃശ്ശൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ വച്ചാണ് പീഡിപ്പിച്ചത്. 78 ലക്ഷത്തിലധികം രൂപയും 80 പവൻ സ്വർണവും വ്യവസായിയായ മാർട്ടിൻ തട്ടിയെടുത്തെന്നും യുവതി ആരോപിക്കുന്നുണ്ട്.

ഡിസംബറിൽ കേസെടുത്തെങ്കിലും ഹൈക്കോടതി മാർട്ടിന് മുൻകൂർ ജാമ്യം നൽകി. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാവണമെന്ന് നിർദേശിച്ചായിരുന്നു ജാമ്യം.

ഇത് പ്രകാരം ഇന്നലെ ചോദ്യം ചെയ്യൽ നടന്നു. ഇന്ന് വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാർട്ടിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

1986 - 92 കാലഘട്ടത്തിലെ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസിൽ അന്വേഷണം നേരിട്ട വിവാദ വ്യവസായിയാണ് മാർട്ടിൻ. തട്ടിപ്പ് വിവാദത്തിന് ശേഷം സി എസ് മാർട്ടിൻ എന്ന പേരുമാറ്റി മാർട്ടിൻ സെബാസ്റ്റ്യനായി സിനിമാ നിർമ്മാണത്തിൽ വീണ്ടും സജീവമാവുകയായിരുന്നു.

Content Highlight: Caught in fraud, changed name and returned to cinema; The girl was molested for more than 15 years

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup