---
title: "ഇയാള്‍ എന്ത് കാണിക്കാനാണ്, ചില പ്രമുഖര്‍ പൂജ്യം മാര്‍ക്ക് നല്‍കി; വെളിപ്പെടുത്തി  നടന്‍ മുകേഷ്"
english_title: "some notables gave him zero marks; Actor Mukesh revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94225/some-notables-gave-him-zero-marks-actor-mukesh-revealed"
published_at: "2023-02-03T00:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dc0847677b2_mohanlal.jpg"
keywords: []
---

# ഇയാള്‍ എന്ത് കാണിക്കാനാണ്, ചില പ്രമുഖര്‍ പൂജ്യം മാര്‍ക്ക് നല്‍കി; വെളിപ്പെടുത്തി  നടന്‍ മുകേഷ്

> **Lead Summary:** മോഹന്‍ലാലിന്റെ അഭിനയം കണ്ട് ഇയാള്‍ എന്ത് കാണിക്കാനാണ്, ഇയാള്‍ സിനിമയിലേക്ക് വരില്ല എന്ന് പറഞ്ഞ് ചില പ്രമുഖര്‍ പൂജ്യം മാര്‍ക്ക് നല്‍കിയെന്ന് നടന്‍ മുകേഷ്.

## Article Content

മോഹന്‍ലാലിന്റെ അഭിനയം കണ്ട് ഇയാള്‍ എന്ത് കാണിക്കാനാണ്, ഇയാള്‍ സിനിമയിലേക്ക് വരില്ല എന്ന് പറഞ്ഞ് ചില പ്രമുഖര്‍ പൂജ്യം മാര്‍ക്ക് നല്‍കിയെന്ന് നടന്‍ മുകേഷ്.

ഫാസിലിന്റെ ആദ്യ സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അതിന്റെ ഓഡിഷന്‍ നടക്കുമ്പോൾ അദ്ദേഹം ഒരു പരസ്യം കൊടുത്തു. പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് കൊണ്ട്.

അന്ന് മോഹന്‍ലാലിന് ഒരു താല്‍പര്യവും ഇല്ലായിരുന്നു. എന്നെയൊക്കെ ആര് വിളിക്കാന്‍ ആണ്. വിളിക്കത്തൊന്നുമില്ലെന്ന്. എന്നാല്‍ കൂടെയുള്ള കൂട്ടുകാരാണ് നിര്‍ബന്ധിച്ച്‌ ഫോട്ടോയെടുത്ത് ആലപ്പുഴയില്‍ എത്തിച്ചത്.

ആ ഫോട്ടോ കണ്ടിട്ട് ഇന്റര്‍വ്യൂയിന് വിളിക്കുന്നു. അപ്പോഴും മോഹന്‍ലാല്‍ ഓഹ്.. ഇന്റര്‍വ്യൂ.. പിന്നെ. എനിക്കൊന്നും കിട്ടത്തില്ല. എന്റെ ഈ ഫിഗറും എന്റെ ഈ ഫെസുമൊക്കെ വെച്ചിട്ട്.. എന്നിട്ടും നിര്‍ബന്ധിച്ച്‌ അവിടെ കൊണ്ടുവന്നു.

മോഹന്‍ലാലിനോട് പെര്‍ഫോം ചെയ്യാന്‍ പറഞ്ഞു. ഫാസിലിനൊപ്പം രണ്ടു മൂന്ന് ജഡ്ജസ് വേറെയുണ്ട്. അതില്‍ ഫാസില്‍ അന്നത്തെ കാലത്ത് 100 ല്‍ 95 മാര്‍ക്കും കൊടുത്തു. എന്നാല്‍ പൂജ്യം കൊടുത്തവരുണ്ട്. അവരും പ്രശസ്തരായവര്‍ ആണ്. അന്ന് അവര്‍ മോഹന്‍ലാലിന്റെ അഭിനയം കണ്ട് ഇമ്ബ്രസായില്ല. ഇയാള്‍ എന്ത് കാണിക്കാനാണ്. ഇയാള്‍ സിനിമയിലേക്ക് വരില്ല എന്നാണ് പറഞ്ഞത്.

മുകേഷ് സ്പീക്കിങ്ങിന്റെ അവസാന വീഡിയോയിലാണ് മോഹന്‍ലാലിന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച്‌ പറയുന്ന താരത്തിന്റെ വക്കുകള്‍.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസിലിന്റെ ആദ്യ സിനിമയുടെ ഓഡിഷനില്‍ പങ്കെടുക്കാനായി മോഹന്‍ലാല്‍ പോയതും. അവിടെ ഉണ്ടായിരുന്ന ചില പ്രമുഖര്‍ നടന്റെ അഭിനയത്തെ വിലയിരുത്തിയതിനെ കുറിച്ചുമാണ് മുകേഷ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94225/some-notables-gave-him-zero-marks-actor-mukesh-revealed)