ഞങ്ങളോട് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചു, ആ ഹോട്ടലില്‍ വേറെ മുറിയൊന്നും ഒഴിവില്ല; അനുഭവം പങ്കുവെച്ച് സൗഭാഗ്യയും ഭര്‍ത്താവും

ഞങ്ങളോട് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചു, ആ ഹോട്ടലില്‍ വേറെ മുറിയൊന്നും ഒഴിവില്ല;  അനുഭവം പങ്കുവെച്ച് സൗഭാഗ്യയും ഭര്‍ത്താവും
2023-02-02T15:42:00 | By Susmitha Surendran

ആരാധകര്‍ക്ക് സുപരിചിതരായ താരദമ്പതിളാണ് സൗപര്‍ണികയും സുഭാഷും. സിനിമയിലും സീരിയലിലെല്ലാം സജീവമായ താരങ്ങള്‍. ബാലതാരമായിട്ടാണ് സൗപര്‍ണിക സിനിമയിലെത്തുന്നത്.

യാത്രയെ ഏറെ ഇഷ്ടപ്പെടുന്നവരാണ് സുഭാഷും സൗപര്‍ണികയും. ഇപ്പോഴിതാ ഒരു യാത്രയ്ക്കിടെയുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവെക്കുകയാണ് സൗപര്‍ണികയും സുഭാഷും. മാധ്യമത്തിന്റെ കുടുംബം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. 


ഡല്‍ഹി യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ല. മലയാളി അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായിട്ടാണ് പോയത്. ശേഷം ഒരാഴ്ച അവിടെ നിന്നു. ഭയങ്കര തണുപ്പുള്ള സമയമായിരുന്നു. നേരത്തെ ഒരു ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ഹോട്ടലില്‍ റൂമൊക്കെ ബുക്ക് ചെയ്തു. ഞങ്ങള്‍ ഒരുപാട് ദൂരം യാത്ര ചെയ്താണ് ഹോട്ടലില്‍ എത്തിയത്. അപ്പോള്‍ ഏകദേശം രാത്രി 12 മണി ആയി. 

ഡല്‍ഹിയിലെ നല്ലൊരു ഹോട്ടലായിരുന്നു അത്. പക്ഷെ ബുക്കിംഗ് കാണിച്ചപ്പോഴാണ് ചതി മനസിലായത്. ആ ആപ്പുമായി ഹോട്ടല്‍ സഹകരിക്കുന്നില്ല. അതു കൊണ്ട് തന്നെ ഞങ്ങള്‍ക്ക് റൂം തരാന്‍ അവര്‍ക്ക് പറ്റില്ലായിരുന്നു. അപ്പോഴേക്കും ഞങ്ങള്‍ വന്ന ടാക്‌സി തിരികെ പോയി.

ആ ഹോട്ടലില്‍ വേറെ മുറിയൊന്നും ഒഴിവില്ല. എത്ര രൂപ വേണമെങ്കിലും തരാമെന്ന് പറഞ്ഞിട്ടും മുറിയുടെ കാര്യത്തില്‍ അവര്‍ കൈ മലര്‍ത്തി. തൊട്ടടുത്ത് വേറെ ഒരു ഹോട്ടലുണ്ടെന്ന് അവര്‍ തന്നെ ഞങ്ങളോട് പറഞ്ഞു. ഇരുട്ടത്ത് മരം കോച്ചുന്ന തമണുപ്പില്‍ ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച് നടന്നു.


കുറച്ച് ദൂരം ചെന്നപ്പോഴാണ് ഞങ്ങളെ ഒരു വാഹനം ഫോളോ ചെയ്യുന്നുണ്ടെന്ന് മനസിലായത്. കുറെ ചെറുപ്പക്കാരായിരുന്നു അതില്‍. സംഭവം അത്ര പന്തിയല്ലെന്ന് മനസിലായി. ഞങ്ങളുടെ കൈയ്യില്‍ ആകെ ഉണ്ടായിരുന്നത് ഒരു സെല്‍ഫി സ്റ്റിക്കായിരുന്നു. വേണ്ടി വന്നാല്‍ രണ്ട് അടി കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. 

ഭയം മനസിലുണ്ടായിരുന്നുവെങ്കിലും അത് പ്രകടിപ്പിച്ചില്ല. അവരെ കാണിക്കാന്‍ ചുമ്മാ ഫോണെടുത്ത് സുഹൃത്തിനെ വിളിക്കുന്നത് പോലെ ആക്ഷന്‍ കാണിച്ചു. കുറച്ച് ദൂരം ചെന്നപ്പോള്‍ ഇവര്‍ ഞങ്ങളോട് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചു. ഒരു ഭാവവ്യത്യാസവുമില്ലാതെ സുഹൃത്ത് വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു.


അപ്പോള്‍ തന്നെ വണ്ടിയും കൊണ്ട് അവര്‍ പോയി. ഒടുവില്‍ ഒരു റോഡിലെത്തി. ഭാഗ്യം പോലെ ഒരു ഓട്ടോ കിട്ടി. അതിനിടയ്ക്ക് എങ്ങനെയൊക്കയോ ഒരു ഹോട്ടല്‍ ബുക്ക് ചെയ്തു. 

വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു തങ്ങളുടേതെന്നാണ് സുഭാഷും സൗപര്‍ണികയും പറയുന്നത്. നടി കവിത കലാനിലയം ആണ് ആലോചന കൊണ്ടു വരുന്നത്.

എന്നെ കാണുമ്പോള്‍ ചേട്ടനെ ഓര്‍മ്മ വരുമെന്ന് പറയും. വിവാഹത്തിന് മുമ്പ് ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവും ഇല്ലായിരുന്നു. കവിത ചേച്ചി തന്നെയാണ് ഏട്ടന്റെ ചേച്ചിയോട് സംസാരിച്ചതെന്നും പിന്നീട് ഇരു വീട്ടുകാരും ചേര്‍ന്ന് വിവാഹം നടത്തുകയായിരുന്നുവെന്നും സൗപര്‍ണിക പറയുന്നുണ്ട്. 


Content Highlight: There is no other room available in that hotel; Saubhagya and her husband shared their experience

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup